Join Whatsapp Group. Join now!
Aster MIMS 10/10/2023

Bekal Fest | ബേക്കലിൽ ആവേശത്തിന്റെ അലകടൽ തീർത്ത് ബീച് ഫെസ്റ്റിന്റെ ആദ്യദിനം; ആസ്വാദക ഹൃദയങ്ങൾ കീഴടക്കി തൈക്കുടം ബ്രിഡ്ജിന്റെ സംഗീതനിശ; കേരളം വ്യത്യസ്തമാണെന്ന് പ്രഖ്യാപിക്കുകയാണ് ബേക്കൽ എന്ന് സ്പീകർ എ എൻ ശംസീർ

വേദിയിൽ വിസ്മയം തീര്‍ത്ത് 'സൂര്യപുത്രന്‍' Beach Fest, Bekal, കാസറഗോഡ് വാർത്തകൾ, Malayalam News, CH Kunhambu MLA
ബേക്കൽ: (KasargodVartha) ആവേശത്തിന്റെ അലകടൽ തീർത്ത് ബേക്കൽ ബീച് ഫെസ്റ്റിന്റെ തുടക്കം വർണാഭവമായി. സ്നേഹത്തിന്റെയും സാഹോദര്യത്തിന്റെയും മഹോത്സവമായ ബേക്കൽ ബീച്ച് ഫെസ്റ്റിവൽ വലിയ വിജയമാകുമെന്ന് ബീച്ച് ഫെസ്റ്റിവൽ ഉദ്ഘാടനം ചെയ്തുകൊണ്ട് കേരള നിയമസഭ സ്പീക്കർ എ എൻ ഷംസീർ പറഞ്ഞു. ഇനി പത്തു ദിവസം വടക്കൻ കേരളത്തിലെ ജനങ്ങൾ ബേക്കലിൽ ഒഴുകിയെത്തും. കലാപരിപാടികൾ ആസ്വദിക്കാൻ മനസ്സ് നന്നാകണം. മതത്തിന്റെയും ജാതിയുടേയും പേരിൽ രാജ്യത്ത് ഭിന്നിപ്പുണ്ടാകുന്നു. എന്നാൽ ഇവിടെ കേരളം വ്യത്യസ്തമാണ് ബേക്കൽ പ്രഖ്യാപിക്കുന്നു.

Bekal Beach Fest started; Speaker A N Shamseer inaugurated

ഒരു മതത്തിന്റെയും ജാതിയുടയും പേരിൽ ഞങ്ങളെ ഭിന്നിപ്പിക്കാനാകില്ല ബേക്കൽ വരദാനമാണ്. ഐക്യത്തോടെ സ്നേഹത്തോടെ ജനങ്ങൾ ഇവിടെ ഒത്തുചേരുകയാണ്. മനുഷ്യർ മതത്തിന്റെയും ജാതി ടേയും പേരിൽ കലഹിക്കാതിരുന്നാൽ ജനങ്ങൾ ഈ ടൂറിസം കേന്ദ്രത്തിലേക്ക് വരും. അതിന് കഴിഞ്ഞ വർഷം ബേക്കൽ സാക്ഷിയായി. ഇത്തവണയും സംഭവിക്കുന്നു. അത് നാടിന്റെ ആവശ്യമാണ്. കാസർകോട് ജില്ല വളരെ മാറിയിരിക്കുന്നു.

ജില്ലയാകെ വികസനത്തിന്റെ പാതയിലാണ്. മനോഹരമായ ബീച്ചും ചരിത്ര പ്രസിദ്ധമായ കോട്ടയും ബേക്കലിനെ ദേശീയ പ്രശസ്തമാക്കുന്നു. ടൂറിസം ഭൂപടത്തിൽ ബേക്കൽ ഫെസ്റ്റിവൽ ഇതിനകം ഇടം നേടിയിട്ടുണ്ട്. ഇനി എല്ലാ ഡിസംബറിലും 20 നു ശേഷം ബേക്കൽ ഫെസ്റ്റ് ലോകത്തിന്റെ ഉത്സവമായി മാറും. ലോകത്തിന്റെ എല്ലാ കോണിലുമുള്ള കാസർകോട് ജില്ലാക്കാരായ പ്രവാസി മലയാളികൾ ഇനി എല്ലാ വർഷവും ഇവിടെ വരണം. വിദേശികൾ ധാരാളമായി വരണം അവർക്ക് താമസിക്കാനും ഹോട്ടലുണ്ട് ബേക്കൽ ഇന്റർനാഷണൽ ബീച്ച് ഫെസ്റ്റിവൽ നല്ലതായി നടത്തി കൊണ്ടു പോകണമെന്ന് സ്പീക്കർ പറഞ്ഞു.

അഡ്വ. സി എച്ച് കുഞ്ഞമ്പു എംഎൽഎ അധ്യക്ഷത വഹിച്ചു. എം.രാജഗോപാലൻ എം എൽ എ, ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ബേബി ബാലകൃഷ്ണൻ, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ഷാനവാസ് പാദൂർ, കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് കെ മണികണ്ഠൻ, കാസർഗോഡ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് സി എ സൈമ, പള്ളിക്കര ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് എം കുമാരൻ, അജാനൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട്, ടി ശോഭ ഉദുമ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് എം ലക്ഷ്മി, മുൻ എം പി കരുണാകരൻ, മുൻ എംഎൽഎമാരായ കെ വി കുഞ്ഞിരാമൻ, കെ കുഞ്ഞിരാമൻ, ബി ആർഡി സി ഡയറക്ടർ ഷാലു മാത്യു, കുടുംബശ്രീ ജില്ലാ മിഷൻ, കോഡിനേറ്റർ ടി ടി സുരേന്ദ്രൻ, ഡിടിപിസി സെക്രട്ടറി ലിജോ ജോസഫ്, ജില്ലാ പോലീസ് മേധാവി പി ബിജോയി, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ സി പി ബാബു, ഹക്കീം കുന്നിൽ, കെ.ഇ.എ. ബക്കർ, ബാബുരാജ്, കുര്യാക്കോസ് പ്ലാപറമ്പിൽ, കരീം ചന്തേര, പി പി രാജു, രതീഷ് പുതിയ പുരയിൽ, സൈപ്രത്ത് കൃഷ്ണൻ നമ്പ്യാർ, ടിവി ബാലകൃഷ്ണൻ, ലത്തീഫ് എന്നിവർ സംസാരിച്ചു. ബി.ആർ.ഡി.സി മാനേജിങ് ഡയറക്ടർ ഷിജിൻ പറമ്പത്ത് സ്വാഗതവും ഡി.ടി.പി.സി.സെക്രട്ടറി ലിജോ ജോസഫ് നന്ദിയും പറഞ്ഞു

ആത്മാവിൽ തൊട്ട് തൈക്കുടം ബ്രിഡ്ജ്

സംഗീതപ്രേമികളുടെ ആത്മാവില്‍ തൊട്ട് തൈക്കുടം ബ്രിഡ്ജ്. ബേക്കൽ ബീച്ച് ഫെസ്റ്റിവൽ ആദ്യദിനം ആസ്വാദക ഹൃദയങ്ങളിലേക്കു പെയ്തിറങ്ങി തൈക്കുടം ബ്രിഡ്ജിന്റെ സംഗീതനിശ. മലയാളം, തമിഴ്, ഹിന്ദി തുടങ്ങിയ ഭാഷയിൽ രണ്ട് മണിക്കൂറിൽ തീർത്ത സംഗീത സന്ധ്യ കാണികളിൽ ഉത്സവാവേശം നിറച്ചു. ഒമ്പത് ഗായകരും ആറ് വാദ്യ വിദഗ്ദ്ധരുമാണ് സംഗീത ലഹരി നിറച്ച് വേദി കീഴടക്കിയത്. ഗോവിന്ദ് വസന്ത,മിഥുൻ രാജു, അനീഷ് ടി എൻ,വിയാൻ ഫെർണാണ്ടസ്, വിപിൻ ലാൽ, ക്രിസ്റ്റിൻ ജോസ്, അശോക് നെൽസൺ, പീതാംബരൻ മേനോൻ, രുത്തിൻ തേജ്, അനീഷ് കൃഷ്ണൻ, കൃഷ്ണാ ബൊങ്കാനെ, നിള മാധവ് മൊഹാപത്ര എന്നിവരാണ് സംഗീത നിശയിൽ അണിനിരന്നത്.

കപ്പ ടിവി സംപ്രേഷണം ചെയ്ത മ്യൂസിക്ക് മോജോ എന്ന് പരിപാടിയിലൂടെയാണ് ഇവർ സംഗീത രംഗത്ത് ചുവട് വെച്ചത്. സംഗീത സംവിധായകനായ ഗോവിന്ദ് വസന്തയും ഗായകനായ സിദ്ധാർത്ഥ് മേനോനും ചേർന്നാണ് തൈക്കുടം ബ്രിഡ്ജ് രൂപീകരിച്ചത്. 650 അധികം ഷോകൾ ഇതിനകം ചെയ്തു. 25 രാജ്യങ്ങളിലായി നൂറിൽ കൂടുതൽ അന്താരാഷ്ട്ര ഷോകളിലും ഇവർ നിറഞ്ഞു നിന്നു .

ഉത്സവരാവിന്റ് വേദിയുണർത്തി സൂര്യ'പുത്രന്‍

ബേക്കല്‍ അന്താരാഷ്ട്ര ബീച്ച് ഫെസ്റ്റ് രണ്ടാം പതിപ്പിന്റെ ആദ്യദിനത്തിന്റ വേദിയിൽ വിസ്മയം തീര്‍ത്ത് ലാസ്യ കലാക്ഷേത്രയുടെ നൃത്താവിഷ്‌കാരം സൂര്യപുത്രന്‍. മഹാഭാരതത്തിലെ കര്‍ണന്റെ കഥയാണ് ഇതിലെ മുഖ്യപ്രമേയം. കര്‍ണ്ണന്‍ ജീവിതത്തിലുടനീളം അനുഭവിച്ച അപമാനവും നീതിയില്ലായ്മയും വികാര സാന്ദ്രമായി കാണികളിലേക്ക് എത്തിച്ചു. സൂതനായി വളരേണ്ടി വന്നതിന്റെ പേരില്‍ അര്‍ഹമായ വിദ്യകളും സ്ഥാനമാനങ്ങളും കര്‍ണ്ണനു നിഷേധിക്കപ്പെട്ടു.

പെറ്റമ്മയായ കുന്തിയാല്‍ ഉപേക്ഷിക്കപ്പെട്ട സൂര്യപുത്രനെ സൂതപുത്രനായി പാണ്ഡവരുള്‍പ്പെടെയുള്ള ബന്ധുജനങ്ങള്‍ കണക്കാക്കി. പഞ്ചപാണ്ഡവരും കര്‍ണ്ണനെ ജാതീയമായി വളരെയേറെ അവഹേളിക്കുന്നുണ്ട്. സമൂഹത്തില്‍ നിരവധി കര്‍ണന്‍മാര്‍ ഉണ്ടെന്ന് നൃത്തശില്പം ചൂണ്ടിക്കാണിക്കുന്നു. ചതിയുടെയും, പോര്‍വിളികളുടെയും നിലമായ കുരുക്ഷേത്ര ഭൂമിയില്‍ വെച്ച് നിരായുധനായ കര്‍ണ്ണനെ അര്‍ജ്ജുനന്‍ നാഗാസ്ത്രമയച്ചു വധിക്കുന്നതോടുകൂടി നൃത്താവിഷ്‌ക്കാരം അവസാനിക്കുന്നു.

യക്ഷഗാനവും നാടോടിക്കലകളും കളരിപ്പയറ്റുമെല്ലാം സമന്വയിപ്പിച്ച് ഒന്നര മണിക്കൂര്‍ നീണ്ട കര്‍ണന്‍ന്റെ നൃത്താവിഷ്‌കാരം സദസ്സിന് ഒരു പുത്തന്‍ അനുഭവമാണ് നല്‍കിയത്. ലാസ്യ കലാക്ഷേത്രയുടെ കീഴിലുള്ള ലാസ്യ കോളേജ് ഓഫ് ഫൈന്‍ ആര്‍ടിലെ അദ്ധ്യാപകരായ ഡോ. കലാമണ്ഡലം ലത, ഡോ ആര്‍ രഘുനാഥ്, കലാക്ഷേത്ര വിദ്യാലക്ഷ്മി, വി വീണ എന്നിവരോടൊപ്പം ഭരതനാട്യത്തില്‍ ബിരുദം, ബിരുദാനന്തര ബിരുദം കോഴ്‌സില്‍ പഠിക്കുന്ന 15 ഓളം കലാകാരികള്‍ വേദിയില്‍ അണിനിരന്നു. കൊറിയോഗ്രാഫി ഹരിത തമ്പാന്‍. ഡോ. എ എസ് പ്രശാന്ത് കൃഷ്‌നാണ് രചന നിര്‍വ്വഹിച്ചത്.


ലൈസൻസ് ഹാജരാക്കാത്തവർ വിശദീകരണം നൽകണമെന്ന് കലക്ടർ

ബേക്കൽ ഇന്റർനാഷണൽ ബിച്ച് ഫെസ്റ്റിവൽ ഭാഗമായി പ്രവർത്തിപ്പിക്കുന്ന സ്പീഡ് ബോട്ട്, പാരാസെയിലിംഗ്, ജയൻ്റ് വീൽ മുതലായ അഡ്വഞ്ചർ സ്പോർട്ട്സും അമ്യൂസ്മെ‌ൻ്റ് പാർക്കുകൾക്കും സ്റ്റാളുകൾക്കും ഇതര നിർമ്മാണങ്ങൾക്കും ലൈസൻസ് ഹാജരാക്കിയിട്ടില്ല. ലൈസൻസ് ഹാജരാക്കാത്തവർ ഡിസംബർ 23 ന് കളക്ടറുടെ ഓഫീസിൽ എത്തി വിശദീകരണം നൽകണമെന്ന് ജില്ലാ കളക്ടർ കെ ഇമ്പശേഖർ അറിയിച്ചു. പൊതുജന സുരക്ഷ ഉറപ്പ് വരുത്തേണ്ടതുണ്ട് എന്നും കളക്ടർ പറഞ്ഞു.

Keywords: News, Kerala, Kasaragod, Beach Fest, Bekal, Malayalam News, CH Kunhambu MLA, Licence, Bekal Beach Fest started; Speaker A N Shamseer inaugurated.
< !- START disable copy paste -->

Post a Comment