city-gold-ad-for-blogger
Aster MIMS 10/10/2023

Year End | ഒരുപിടി ഓർമകൾ ബാക്കി വെച്ച് ഒരു വർഷം കൂടി കടന്നുപോകുന്നു

/ മുഹമ്മദലി നെല്ലിക്കുന്ന്

(KasaragodVartha) ജീവിതത്തിൽ ഒരുപാട് മറക്കാനാവാത്ത ഓർമ്മകൾ ബാക്കി വെച്ച് ഒരു വർഷം കൂടി കടന്നു പോകുകയാണ്. ഓരോ പുതുവർഷവും കടന്നു വരുമ്പോൾ മനസിൽ ആശകളുടെ മൊട്ടുകൾ വിരിയുന്നു, പോയ വർഷം പോലെ ആവല്ലേ എന്ന പ്രാർത്ഥനയും. നമ്മളോട് യാത്ര പറയാനിരിക്കുന്ന വർഷമായ രണ്ടായിരത്തി ഇരുപത്തിമൂന്ന് പിറന്നതോടെ ഒരുപാട് അപകടങ്ങളും,അപകട മരണങ്ങളും, ആത്മഹത്യകളും മനസിന് നോവുകൾ സമ്മാനിച്ചു.

Year End | ഒരുപിടി ഓർമകൾ ബാക്കി വെച്ച് ഒരു വർഷം കൂടി കടന്നുപോകുന്നു

കുറേ ജീവനുകൾ നടുറോഡുകളിൽ പൊലിഞ്ഞതും, ആത്മഹത്യകളും അങ്ങനെ ഒരുപാട് വേദനാജകമായ സംഭവങ്ങൾ നമുക്ക് ഓർക്കുവാൻ ബാക്കി വെച്ചിരിക്കുകയാണ്. നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റവും, പാചകവാതക, വൈദ്യുതി ചാർജ് വർധനവും തുടങ്ങി ജനങ്ങളുടെ ജീവിതത്തിന് ക്ഷതമേൽപ്പിച്ച വർഷം കൂടിയാണ്.

ഹമാസും ഗസ്സയുടെ മേൽ വർഷിച്ച ബോംബുകളിൽ ആയിരക്കണക്കിന് പിഞ്ചു കുഞ്ഞുങ്ങൾ പിടഞ്ഞു വീണതും, ഭവന രഹിതരായവരുടെ രോദനങ്ങളും, ഉറ്റവരെ നഷ്ടപ്പെടുകയും ചെയ്ത സംഭവങ്ങൾ ലോകം കാണുകയും അതിലൂടെ ഐക്യദാർഢ്യം പ്രഖ്യാപിച്ച് ജാഥകളും സമ്മേളനങ്ങളും നടത്തുകയും ചെയ്ത മറക്കാനാവാത്ത വർഷമാണിത്. ഇസ്റായീലിന്റെ അരാജകത്വത്തിനെതിരെ പ്രതിഷേധങ്ങളുമായി ഐക്യദാർഢ്യ സമരങ്ങൾ പല രാജ്യങ്ങളിലും നടത്തി.

വാഹന പ്രിയരായ പുതുതലമുറകളുടെ വാഹനങ്ങളിലെ പേക്കൂത്ത് കാരണം ഒരുപാട് ജീവനുകൾ നടുറോഡുകളിൽ പൊലിഞ്ഞു പോയി, അപകടം സംഭവിച്ച് കിടക്കയിൽ നിന്നും അനങ്ങാൻ പറ്റാതെ കിടക്കുന്നവരുമുണ്ട്. കഞ്ചാവും, എംഡിഎംഎയും ഉപയോഗത്തിന്റേയും വിപണത്തിന്റേയും വർദ്ധനവുണ്ടായതും ഈ വർഷം തന്നെയാണ്. ഗൾഫ് പണത്തിന്റെ ഹുങ്ക് കാരണമാണ് യുവതലമുറ വഴി തെറ്റി പോകുന്നതെന്ന് ആക്ഷേപമുണ്ട്. ഇത്തരം മയക്കുമരുന്ന് ഉപയോഗിച്ചും അല്ലാതെയും വാഹനമോടിക്കുന്നവരാണ് അപകടത്തിൽ പെട്ട് ജീവനുകൾ നഷ്ടപ്പെട്ടവർ.

വിടപറയാനിരിക്കുന്ന വർഷത്തിൽ ആറുവരി പാതയുടെ നിർമ്മാണം തകൃതിയായി നടന്നുകൊണ്ടിരിക്കുന്നു. ഈയൊരു പ്രവർത്തനം സന്തോഷത്തിന് വകയായിരിക്കുകയാണ്. ഇത്തരം വികസന പ്രവർത്തനങ്ങൾ നാടിന് ഉപകാരപ്രദമായതാണ്. കലണ്ടറിലെ താളുകൾ ഓരോന്നും കൊഴിഞ്ഞു വീഴുമ്പോഴും ആശങ്കകൾ വർദ്ധിക്കുകയാണ്. അതോടൊപ്പം മനുഷ്യ, പക്ഷി മൃഗാദികളുടെയും ആയുസ് ചുരുങ്ങുകയാണ്. യൗവനം വാർദ്ധക്യത്തിലേക്ക് ചുവടു മാറുകയാണ്.

ഓരോ വർഷവും കടന്നു വരുമ്പോൾ പ്രാർത്ഥനാ നിർഭരരായി കഴിയേണ്ടി വരുന്നു. നല്ല നാളുകളെ വരവേൽക്കാൻ കഴിയാതെ വരുമ്പോൾ മനസിൽ വേദനകളുടെ വേവലാതിയായി മാറുന്നു. ഒരുപിടി ഓർമ്മകൾ ബാക്കി വെച്ച് ഒരു വർഷം കൂടി പടിയിറങ്ങി പോകാൻ വെമ്പൽ കൊള്ളുകയാണ്. കടന്നു വരാൻ കാത്തിരിക്കുന്ന പുതുവർഷം ഐശ്വര്യത്തിന്റേയും, നന്മയുടെയും, സന്തോഷത്തിന്റേയും കുളിരായി വർഷിക്കട്ടെ എന്നു നമുക്ക് പ്രാർത്ഥിക്കാം.

keywords: Article, Malayalam, National,Gaza, Yearend, Newyear, Accident deth, Prayer,  Another year passes with handful of memories
< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022

Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL