city-gold-ad-for-blogger
Aster MIMS 10/10/2023

Protest | കേരള വാടർ അതോറിറ്റിയിൽ കരാർ തൊഴിലാളികളെ ചൂഷണം ചെയ്യുന്നതായി സംയുക്ത സമരസമിതി

കാസർകോട്: (KasargodVartha) കേരള വാടർ അതോറിറ്റിയിൽ കരാർ തൊഴിലാളികളെ ചൂഷണം ചെയ്യുന്നതായി സംയുക്ത സമരസമിതി ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ ആരോപിച്ചു. ഇതിന് വാടർ അതോറിറ്റിയിലെ ചില ഉദ്യോഗസ്ഥരും ജില്ലാ ലേബർ ഓഫീസറും കൂട്ട് നിൽക്കുന്നതായും തൊഴിലാളികൾ ആരോപിച്ചു. കരാറുകാരന് കീഴിൽ തൊഴിലെടുക്കുന്ന തൊഴിലാളികളുടെ വേതനത്തിൽ നിന്ന് 2021 ഡിസംബർ മാസം മുതൽ 18 ശതമാനം ജി എസ് ടി യും ഒരു ശതമാനം ആദായ നികുതിയും ഒരു ശതമാനം കരാറുകാരുടെ ക്ഷേമനിധിയും അഞ്ച് ശതമാനം കരാറുകാർക്കുളള ലാഭ വിഹിതവും കഴിച്ച് 75 ശതമാനം മാത്രമാണ് 2023 മാർച് വരെ വിതരണം ചെയ്തിരുന്നതെന്ന് ഭാരവാഹികൾ പറഞ്ഞു.

Protest | കേരള വാടർ അതോറിറ്റിയിൽ കരാർ തൊഴിലാളികളെ ചൂഷണം ചെയ്യുന്നതായി സംയുക്ത സമരസമിതി

കൂടാതെ തൊഴിലാളികൾക്ക് യാതൊരു വിധ ആനുകൂല്യങ്ങളും തൊഴിൽ സുരക്ഷയും ലഭിക്കുന്നില്ല. ജി എസ് ടി പിടിക്കുന്നതുമായി ബന്ധപ്പെട്ട് തൊഴിലാളികൾ നൽകിയ പരാതിയിൽ സംസ്ഥാന മനുഷ്യാവകാശ കമീഷൻ ഇടപെട്ട് തൊഴിലാളികൾക്ക് അനുകൂലമായ വിധി പുറപ്പെടുവിച്ചിട്ടുണ്ട്. ഈ ആവശ്യങ്ങൾ ഉന്നയിച്ചു നവകേരള സദസിൽ തൊഴിലാളികൾ നൽകിയ പരാതി പരിഹരിച്ചതായി ജില്ലാ ലേബർ ഓഫീസർ തെറ്റായ മറുപടി നൽകിയതിനെതിരെ ജില്ലാ കലക്ടർക്ക് പരാതി നൽകിയിട്ടുണ്ട്. ജില്ലാ ലേബർ ഓഫീസർ പരാതി പരിഹരിക്കാതെ തപാൽ കിട്ടാൻ പോലും സമയമില്ലാതെ ചൊവ്വാഴ്ച രണ്ടര മണിക്ക് യോഗം വിളിച്ചത് വിഷയത്തിന്റെ ഗൗരവം ഉൾക്കൊള്ളാതെ പ്രഹസനമാക്കാൻ വേണ്ടി മാത്രമാണ്.

തൊഴിലാളികൾക്ക് വേണ്ടി കരാറുകാരൻ രജിസ്റ്റർ സൂക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് തൊഴിലാളികൾ മുൻപ് നൽകിയ പരാതിയും ഇതേ ഓഫിസർ കാരണമില്ലാതെ നിരാകരിച്ചിരുന്നു. കേരളത്തിലെ 13 ജില്ലയിലും ഇല്ലാത്ത തരത്തിൽ തൊഴിലാളികളെ ചൂഷണം ചെയ്യാൻ കരാറുകാരൻ തയ്യാറാകുമ്പോൾ വാടർ അതോറിറ്റി ഉദ്യോഗസ്ഥരും ജില്ലാ ലേബർ ഓഫീസറും കൂട്ട് നിൽക്കുന്നതായും തൊഴിലാളികൾ ആരോപിച്ചു. വാർത്താസമ്മേളനത്തിൽ സംയുക്ത സമരസമിതി ജില്ലാ കൺവീനർ സുരേഷ് പുതിയേടത്ത്, ചെയർമാൻ പി സുർജിത്, സി വിജയൻ, സിദ്ദീഖ് കൊടിയമ്മ, സുരേഷ് കാട്ടിയടുക്കം എന്നിവർ സംബന്ധിച്ചു.

Keywords: Top-Headlines, Kasargod, Kasaragod-News, Kerala, Kerala-News, Protest, Allegation, Authority, Kerala Water, Allegation that Contract workers are being exploited in Kerala Water Authority.
< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022

Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL