city-gold-ad-for-blogger
Aster MIMS 10/10/2023

Street vendors | കാസര്‍കോട് നഗരത്തിലെ വ്യാപാരികള്‍ക്കെതിരെ തെരുവ് കച്ചവടക്കാര്‍ സമരത്തിന്; എസ് ടി യു-വിന്റെ അതിജീവന സമരം ഡിസംബര്‍ 1ന്; വ്യാപാരി നേതാക്കള്‍ കുപ്രചാരണം നടത്തുന്നുവെന്നും ആരോപണം

കാസര്‍കോട്: (KasargodVartha) നഗരത്തിലെ തെരുവ് കച്ചവടവുമായി ബന്ധപ്പെട്ടുള്ള വിവാദം തുടരുന്നു. തെരുവ് കച്ചവടക്കാര്‍ക്കതിരെ മര്‍ചന്റ്സ് അസോസിയേഷന്റെ നേതൃത്വത്തില്‍ കാസര്‍കോട് പഴയ ബസ് സ്റ്റാന്‍ഡ് പരിസരത്ത് പ്രതീകാത്മക തെരുവ് കച്ചവട സമരം നടന്നതിന് പിന്നാലെ തെരുവ് കച്ചവടക്കാരും വ്യാപാരികള്‍ക്കെതിരെ സമരം പ്രഖ്യാപിച്ചു.
     
Street vendors | കാസര്‍കോട് നഗരത്തിലെ വ്യാപാരികള്‍ക്കെതിരെ തെരുവ് കച്ചവടക്കാര്‍ സമരത്തിന്; എസ് ടി യു-വിന്റെ അതിജീവന സമരം ഡിസംബര്‍ 1ന്; വ്യാപാരി നേതാക്കള്‍ കുപ്രചാരണം നടത്തുന്നുവെന്നും ആരോപണം

ഡിസംബര്‍ ഒന്നിന് രാവിലെ 10 മണിക്ക് കാസര്‍കോട് നഗരത്തില്‍ വഴിയോര കച്ചവട തൊഴിലാളികളുടെ അതിജീവന സമരം സംഘടിപ്പിക്കാന്‍ സ്ട്രീറ്റ് വെന്‍ഡേഴ്‌സ് യൂണിയന്‍ എസ് ടി യു കാസര്‍കോട് യൂണിറ്റ് യോഗം തീരുമാനിച്ചു. നഗരത്തിലെ പാവപ്പെട്ട തെരുവ് കച്ചവട തൊഴിലാളികള്‍ക്കെതിരെ വ്യാപാരി സംഘടന നേതാക്കള്‍ നടത്തുന്ന കുപ്രചാരണങ്ങള്‍ക്കെതിരെയാണ് സമരമെന്ന് ഭാരവാഹികള്‍ പറഞ്ഞു.

ജീവിക്കാന്‍ വേണ്ടി വെയിലും, മഴയും കൊണ്ട് ചെറുനാരങ്ങ വിറ്റ് ഉപജീവനം കഴിക്കുന്നവരടക്കമുള്ള തെരുവ് കച്ചവട തൊഴിലാളികളെ ശത്രുക്കളായി കണക്കാക്കി അവര്‍ക്കെതിരെ സമരം നടത്തുകയും അപവാദ പ്രചാരണങ്ങള്‍ നടത്തുകയും ചെയ്യുന്ന ചില വ്യാപാരി സംഘടന നേതാക്കളുടെ നടപടി ഒരിക്കലും അംഗീകരിക്കാന്‍ കഴിയില്ലെന്ന് സ്ട്രീറ്റ് വെന്‍ഡേഴ്‌സ് യൂണിയന്‍ കാസര്‍കോട് യൂനിറ്റ് ജെനറല്‍ സെക്രടറി കെ എ മുഹമ്മദ് റഫീഖ് പറഞ്ഞു. ബൂര്‍ഷാ മനോഭാവത്തോടെ തൊഴിലാളികള്‍ക്കെതിരെ നടത്തുന്ന സമരങ്ങളെയും, അപവാദ പ്രചാരണങ്ങളെയും ചെറുക്കുമെന്നും തൊഴിലാളികള്‍ക്ക് പരിപൂര്‍ണ സംരക്ഷണം ഒരുക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
    
Street vendors | കാസര്‍കോട് നഗരത്തിലെ വ്യാപാരികള്‍ക്കെതിരെ തെരുവ് കച്ചവടക്കാര്‍ സമരത്തിന്; എസ് ടി യു-വിന്റെ അതിജീവന സമരം ഡിസംബര്‍ 1ന്; വ്യാപാരി നേതാക്കള്‍ കുപ്രചാരണം നടത്തുന്നുവെന്നും ആരോപണം

Keywords: Traders, Malayalam News, Kasaragod Merchant Association, STU, Kerala News, Kasaragod News, Protest, Street vendors to strike against traders in Kasaragod city.
< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022

Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL