city-gold-ad-for-blogger
Aster MIMS 10/10/2023

M A Latheef | വരുന്ന ലോക്സഭാ തിരഞ്ഞെടുപ്പിൽ ഐ എൻ എൽ ഇടതുമുന്നണിയോട് സീറ്റ് ആവശ്യപ്പെടുമെന്ന് സംസ്ഥാന സെക്രട്ടറി എം എ ലത്വീഫ്

കാസർകോട്: (KasargodVartha) വരുന്ന ലോക്സഭാ തിരഞ്ഞെടുപ്പിൽ ഐ എൻ എൽ ഇടതുമുന്നണിയോട് സീറ്റ് ആവശ്യപ്പെടുമെന്ന് സംസ്ഥാന സെക്രടറി എം എ ലത്വീഫ് കാസർകോട് വാർത്തയ്ക്ക് നൽകിയ അഭിമുഖത്തിൽ വെളിപ്പെടുത്തി. സീറ്റിനായി ആവശ്യം ഉന്നയിക്കാൻ സംസ്ഥാന നേതൃത്വം തത്വത്തിൽ തീരുമാനിച്ചിട്ടുണ്ട്. കേരളത്തിൽ അങ്ങോളമിങ്ങോളം ഐ എൻ എൽ കൂടുതൽ ശക്തിപ്പെട്ടിരിക്കുകയാണ്. സീറ്റ് ആവശ്യപ്പെടുന്നതിനുള്ള പ്രാപ്തി ഐ എൻ എലിന് ഉണ്ടെന്നും ഇൻഡ്യൻ പാർലമെന്റിനകത്തും ഐ എൻ എലിന്റെ ശബ്ദം ഉണ്ടാകണമെന്ന് പാർടി ആഗ്രഹിക്കുന്നതായും അദ്ദേഹം പറഞ്ഞു.

M A Latheef | വരുന്ന ലോക്സഭാ തിരഞ്ഞെടുപ്പിൽ ഐ എൻ എൽ ഇടതുമുന്നണിയോട് സീറ്റ് ആവശ്യപ്പെടുമെന്ന് സംസ്ഥാന സെക്രട്ടറി എം എ ലത്വീഫ്

ഏത് സീറ്റ് ആവശ്യപ്പെടണമെന്ന കാര്യത്തിൽ തീരുമാനമായിട്ടില്ല. വരുന്ന ലോക്സഭ തിരഞ്ഞെടുപ്പ് ഫാസിസ്റ്റ് ശക്തികൾക്കെതിരെ ജനാധിപത്യ പാർടികളുടെ വലിയ പോരാട്ടമാണ്. അതുകൊണ്ട് തന്നെ പല മണ്ഡലങ്ങളിലും നിർണായക സ്വാധീനമുള്ള ഐ എൻ എലിന് സീറ്റ് ആവശ്യപ്പെടാനുള്ള യോഗ്യതയുണ്ട്. ഇടതുമുന്നണി സീറ്റ് നൽകുമോ ഇല്ലയോ എന്നത് വിഷയമല്ല. സീറ്റ് അനുവദിച്ചില്ലെങ്കിൽ മറ്റ് കാര്യങ്ങളൊന്നും ആലോചിക്കാനും തത്കാലം ഐ എൻ എൽ തയ്യാറാകില്ല.


വർഗീയ ശക്തികളെ തോൽപ്പിക്കുക എന്നത് മാത്രമാണ് ഐ എൻ എൽ ഉൾപെടെയുള്ള ജനാധിപത്യ പാർടികളുടെ കടമ. ഇൻഡ്യ മുന്നണിയിൽ ഐ എൻ എലിന് കൂടി പ്രാതിനിധ്യം നൽകുന്നതിനായി സിപിഎം ദേശീയ സെക്രടറി സീതാറാം യെച്ചൂരിയുമായും മറ്റ് ഇൻഡ്യ മുന്നണി നേതാക്കളുമായും ഐ എൻ എൽ അഖിലേൻഡ്യ പ്രസിഡന്റ് മുഹമ്മദ് സുലൈമാന്‍ ചർച്ച നടത്തിയിട്ടുണ്ട്. തമിഴ് നാട്ടിലും യുപിയിലും അടക്കം ഐ എൻ എലിന് വേരോട്ടമുണ്ടെന്നും അതുകൊണ്ട് തന്നെ അനുകൂലമായ സമീപനം ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നതായും ലത്വീഫ് വ്യക്തമാക്കി.


കേരളത്തിലെ എല്ലാ മണ്ഡലങ്ങളിലും ഐ എൻ എലിന്റെ കൺവെൻഷനുകൾ നടന്നുകൊണ്ടിരിക്കുകയാണ്. കാസർകോട് ജില്ലയിൽ കൺവെൻഷൻ നടന്ന് കഴിഞ്ഞു. ഓരോ മണ്ഡലത്തിലും പാർടിയുടെ അടിത്തറ ശക്തമാക്കാനുള്ള പ്രവർത്തനങ്ങൾ തുടരുകയാണ്. ഒരു വോട് പോലും പാഴാക്കാൻ അനുവദിക്കാത്ത വിധമുള്ള പ്രവർത്തനമാണ് ഐ എൻ എൽ നടത്തുന്നത്. സീറ്റ് അനുവദിച്ചാൽ ആരെയാണ് മത്സരിപ്പിക്കേണ്ടത് എന്നത് സംബന്ധിച്ച് മുൻ ധാരണയൊന്നുമില്ല. പ്രാപ്തരായ ഒരുപാട് നേതാക്കൾ ഐ എൻ എലിലുണ്ട്.




കേരളത്തിൽ ഏഴ് വർഷക്കാലം വലിയ മാറ്റമാണ് ഇടത് മുന്നണി ഭരണത്തിൽ ഉണ്ടായിരിക്കുന്നത്. മുഖ്യമന്ത്രിയും 20 മന്ത്രിമാരും ജനങ്ങളിലേക്ക് ഇറങ്ങിയെന്ന് മാത്രമല്ല ജനങ്ങളുടെ പരിഭവങ്ങളും പ്രശ്നങ്ങളും വിഷമങ്ങളും കേൾക്കാൻ തയ്യാറായി മുന്നോട്ട് വന്നിരിക്കുകയുമാണ്. വലിയ രീതിയിലുള്ള ജനപങ്കാളിത്തമാണ് നവ കേരള സദസിൽ ഉണ്ടായിക്കൊണ്ടിരിക്കുന്നത്. യുഡിഎഫ് ബഹിഷ്കരിച്ചിട്ട് പോലും നവ കേരള സദസിൽ എല്ലാ ആളുകളും പങ്കെടുക്കുകയാണ്. കാസർകോട് ജില്ലയിൽ അഞ്ച് നിയമസഭാ മണ്ഡലങ്ങളിലും നവ കേരള സദസ് വലിയ വിജയമായിരുന്നു. ഇത് ലോക്സഭാ തിരഞ്ഞെടുപ്പിൽ ഇടതുമുന്നണിക്ക് വലിയ നേട്ടമാകുമെന്നും ലത്വീഫ് കൂട്ടിച്ചേർത്തു.


Keywords: INL,M A Latheef,Demand,Election,Vote,Seat,Loksabha,Kasaragod,Candidate,LDF,M A Latheef says that INL will demand seat in Lok Sabha election < !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022

Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL