city-gold-ad-for-blogger
Aster MIMS 10/10/2023

Court Verdict | തിരഞ്ഞെടുപ്പ് സത്യവാങ്മൂലത്തിൽ കേസുള്ള കാര്യം രേഖപ്പെടുത്താത്തതിന്റെ പേരിൽ എതിർ സ്ഥാനാർഥിയെ വിജയിയായി പ്രഖ്യാപിച്ച കീഴ് കോടതി വിധി സ്റ്റേ ചെയ്തു; ലീഗ് നേതാവിന് പഞ്ചായത് അംഗമായി തുടരാം

കാസർകോട്: (KasargodVartha) തിരഞ്ഞെടുപ്പ് സത്യവാങ്മൂലത്തിൽ കേസുള്ള കാര്യം രേഖപ്പെടുത്താത്തതിന്റെ പേരിൽ എതിർ സ്ഥാനാർഥിയെ വിജയിയായി പ്രഖ്യാപിച്ച കീഴ് കോടതി വിധി ജില്ലാ സെഷൻസ് കോടതി സ്റ്റേ ചെയ്തു. ഇതോടെ മുസ്ലിം ലീഗ് നേതാവിന് പഞ്ചായത് അംഗമായി തുടരാൻ കഴിയും. ഉദുമ ഗ്രാമപഞ്ചായത് 13-ാം വാർഡ് മുസ്ലിം ലീഗ് അംഗമായ ഹാരിസ് അങ്കക്കളരിയെ അയോഗ്യനാക്കിയ കാസർകോട്‌ മുൻസിഫ്‌ കോടതിയുടെ ഉത്തരവാണ് ജില്ലാ പ്രിൻസിപൽ സെഷൻസ് ജഡ്ജ് കെ കെ ബാലകൃഷ്ണൻ സ്റ്റേ ചെയ്തത്.

Court Verdict | തിരഞ്ഞെടുപ്പ് സത്യവാങ്മൂലത്തിൽ കേസുള്ള കാര്യം രേഖപ്പെടുത്താത്തതിന്റെ പേരിൽ എതിർ സ്ഥാനാർഥിയെ വിജയിയായി പ്രഖ്യാപിച്ച കീഴ് കോടതി വിധി സ്റ്റേ ചെയ്തു; ലീഗ് നേതാവിന് പഞ്ചായത് അംഗമായി തുടരാം

കൂടുതൽ വാദത്തിനായി കേസ് ഡിസംബർ 15ലേക്ക് മാറ്റിയിട്ടുണ്ട്. മൂന്ന് വർഷത്തെ നിയമപോരാട്ടത്തിന് ശേഷമാണ് ഹാരിസിനെ അയോഗ്യനാക്കി എതിർ സ്ഥാനാർഥിയായ സിപിഎമിലെ കെ എൻ അബ്ബാസ് അലി ആസിഫിനെ വിജയിയായി കാസർകോട്‌ മുൻസിഫ്‌ കോടതി പ്രഖ്യാപിച്ചത്. ഇതിനെതിരെ ഹാരിസ് ജില്ലാ സെഷൻസ് കോടതിയെ സമീപിച്ചതിനെ തുടർന്നാണ് ഇപ്പോൾ വിധി സ്റ്റേ ചെയ്തിരിക്കുന്നത്.

ബേക്കൽ പൊലീസ് സ്റ്റേഷനിലും ഹൊസ്ദുർഗ് കോടതിയിലും കേസുള്ള കാര്യം സത്യവാങ്മൂലത്തിൽ വെളിപ്പെടുത്തിയില്ലെന്ന് കാണിച്ചാണ് അബ്ബാസ് അലി മുൻസിഫ്‌ കോടതിയെ സമീപിച്ചത്. സിപിഎമിന് മൃഗീയ ഭൂരിപക്ഷമുള്ള അങ്കക്കളരി വാർഡ് ലീഗ് നേതാവായ ഹാരിസ് 25 വോടിന്റെ ഭൂരിപക്ഷത്തിലാണ് അട്ടിമറി വിജയത്തിലൂടെ പിടിച്ചെടുത്തത്.

വിവരം മറച്ചുവെച്ചു എന്നതിന്റെ പേരിൽ മാത്രം മുൻസിഫ് കോടതിക്ക് എതിർ സ്ഥാനാർഥിയെ വിജയിയായി പ്രഖ്യാപിക്കാൻ കഴിയില്ലെന്നാണ് ഹാരിസിന് വേണ്ടി ഹാജരായ പ്രമുഖ ഹൈകോടതി അഭിഭാഷകൻ ടി കെ സെയ്താലിക്കുട്ടി, അഡ്വ. ബി എം ജമാൽ. അഡ്വ. ബാലചന്ദ്രൻ എന്നിവർ വാദിച്ചത്. ഇതിന്റെ അടിസ്ഥാനത്തിലാണ് കറാഴ് കോടതി വിധിക്ക് സ്റ്റേ അനുവദിച്ചത്.

പണം കൊടുത്ത് വോടർമാരെ സ്വാധീനിച്ച് വിജയിച്ചതാണെന്ന് തെളിഞ്ഞാലും വർഗീയത പറഞ്ഞു വിജയിച്ചാലും മാത്രമേ എതിർ സ്ഥാനാർഥിയെ വിജയിയായി പ്രഖ്യാപിക്കാൻ കീഴ് കോടതിക്ക് അധികാരമുള്ളൂവെന്നും അല്ലാത്ത കേസുകളിൽ തിരഞ്ഞെടുപ്പ് കമീഷനോട്‌ ഉപതിരഞ്ഞെടുപ്പ് നടത്താൻ ആവശ്യപ്പെടാൻ കഴിയുമെന്നുമാണ് നിയമവിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്.

അതിനിടെ തന്റെ വാർഡിൽ വികസനം നടക്കുന്നില്ലെന്ന എതിർ സ്ഥാനാർഥിയുടെ വാദം ഹാരിസ് അങ്കക്കളരി തള്ളിക്കളഞ്ഞു. 15 വർഷമായി വാർഡിലെ അംഗൻവാടി വാടക കെട്ടിടത്തിലാണ് പ്രവർത്തിക്കുന്നത്. 30 വർഷമായി സിപിഎം മാത്രം വിജയിച്ചുവരുന്ന വാർഡിൽ അംഗൻവാടിക്ക് സ്ഥലം ഏറ്റെടുക്കാൻ കഴിഞ്ഞത് തന്നെ വലിയ നേട്ടമാണെന്നും ഒമ്പത് ലക്ഷം രൂപയാണ് സ്ഥലത്തിന് വില നൽകേണ്ടി വന്നതെന്നും ഹാരിസ് അങ്കക്കളരി പറഞ്ഞു.

Court Verdict | തിരഞ്ഞെടുപ്പ് സത്യവാങ്മൂലത്തിൽ കേസുള്ള കാര്യം രേഖപ്പെടുത്താത്തതിന്റെ പേരിൽ എതിർ സ്ഥാനാർഥിയെ വിജയിയായി പ്രഖ്യാപിച്ച കീഴ് കോടതി വിധി സ്റ്റേ ചെയ്തു; ലീഗ് നേതാവിന് പഞ്ചായത് അംഗമായി തുടരാം

അഞ്ച് ലക്ഷം രൂപ മാത്രമാണ് പഞ്ചായത് അനുവദിച്ചത്. ബാക്കി തുക ബിരിയാണി ചലൻജിലൂടെയും മറ്റും കണ്ടെത്തുകയായിരുന്നു. 28 ലക്ഷം രൂപ ചിലവഴിച്ച് ഈ അംഗൻവാടിയെ സ്മാർട് അംഗൻവാടിയാക്കി മാറ്റാനുള്ള ശ്രമം നടന്നുവരികയാണ്. ഇതുകൂടാതെ തൊഴിലുറപ്പ് ജോലിയിലൂടെ രണ്ട് റോഡുണ്ടാക്കിയ ഏക വാർഡാണ് തന്റേതെന്നും എല്ലാ അടിസ്ഥാന വികസനങ്ങൾ കൊണ്ടുവരാൻ കഴിഞ്ഞിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Keywords: News, Kerala, Kasaragod, Court Verdict, Politics, Udma, Malayalam News, Cace, Candidate, Court, Politics, Lower court stayed verdict declaring opposing candidate as winner.
< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022

Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL