city-gold-ad-for-blogger
Aster MIMS 10/10/2023

Cyber Fraud | ഇത്തരം തട്ടിപ്പിൽ വീഴല്ലേ! ആമസോണിന്റെ പേരിൽ ജോലി വാഗ്ദാനം; യുവതിക്ക് നഷ്ടമായത് 1.89 ലക്ഷം രൂപ; മുന്നറിയിപ്പുമായി പൊലീസ്

കണ്ണൂർ: (KasargodVartha) ആമസോൺ കംപനിയുടെ പേരിൽ വ്യാജ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്. യുവതിക്ക് 1,89,400 രൂപ നഷ്ടമായി. കണ്ണൂർ ടൗൺ പൊലീസ് സ്റ്റേഷനിൽ ലഭിച്ച പരാതിയിൽ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു. ദിവസം നല്ലൊരു വരുമാനം വാഗ്ദാനം ചെയ്താണ് തട്ടിപ്പ്.

Cyber Fraud | ഇത്തരം തട്ടിപ്പിൽ വീഴല്ലേ! ആമസോണിന്റെ പേരിൽ ജോലി വാഗ്ദാനം; യുവതിക്ക് നഷ്ടമായത് 1.89 ലക്ഷം രൂപ; മുന്നറിയിപ്പുമായി പൊലീസ്

പാർട് ടൈം ആയി ജോലി ചെയ്യാമെന്നും ജോലിയിൽ മുൻപരിചയം ആവശ്യമില്ലെന്നും കാണിച്ചുള്ള പരസ്യങ്ങൾ വിശ്വസിച്ചാണ് നിരവധി ആളുകൾ തട്ടിപ്പിന് ഇരയായി കൊണ്ടിരിക്കുന്നതെന്ന് പൊലീസ് പറയുന്നു. ഓൺലൈൻ തട്ടിപ്പിൽ ലക്ഷങ്ങൾ വരെ നഷ്ടപ്പെട്ട നിരവധി പരാതികളാണ് ലഭിക്കുന്നത്. ഫേസ്ബുക്, ഇൻസ്റ്റഗ്രാം എന്നിവ വഴിയാണ് കംപനികളുടെ വ്യാജ പരസ്യങ്ങൾ വ്യാപകമായി പ്രചരിക്കുന്നത്.


'ജോലി വിശദീകരിച്ചുകൊണ്ട് യുവതിക്ക് ഒരു ലിങ്ക് അയച്ചു കൊടുക്കുകയും അതിൽ കാണിച്ച കാര്യങ്ങൾ പിന്തുടരാൻ പറയുകയായിരുന്നു. പിന്നീട് മോഹവാഗ്ദാനങ്ങൾ നൽകി പലതവണകളായി ഓരോ ടാസ്ക് നൽകിയാണ് തട്ടിപ്പിനിരയാക്കിയത്. ടാസ്ക് ചെയ്യുന്നതിനായി നിശ്ചിത പണം നൽകിയാൽ ടാസ്ക് പൂർത്തീകരിച്ചതിന് ശേഷം പണം ലാഭത്തോടെ തിരിച്ചു നൽകും എന്ന് വാഗ്ദാനം നൽകി വിശ്വസിപ്പിച്ചു .


പിന്നീട് അതിനോട് അനുബന്ധിച്ച ലിങ്കുകളും മറ്റും അയച്ചു കൊടുത്ത് ടാസ്ക് ആരംഭിക്കാൻ ആവശ്യപ്പെട്ടു . തുടക്കത്തിൽ ലാഭത്തോട് കൂടി പണം തിരികെ നൽകിയെങ്കിലും പിന്നീട് ടാസ്ക് ചെയ്യുന്നതിന് വേണ്ടി കൂടുതൽ പണം ആവശ്യപ്പെടുകയും പലകാരണങ്ങൾ പറഞ്ഞ് പണം തിരികെ നൽകാതിരിക്കുകയുമായിരുന്നു . ഇതോടെയാണ് ഇതൊരു തട്ടിപ്പാണെന്ന് യുവതിക്ക് മനസിലായത്. അപ്പോഴേക്കും ഒരു നല്ല തുക അകൗണ്ടിൽ നിന്നും നഷ്ടമായിരുന്നു', പൊലീസ് വ്യക്തമാക്കി.


പൊലീസ് മുന്നറിയിപ്പ്


വാട്സ് ആപ്, ടെലഗ്രാം, ഇൻസ്റ്റഗ്രാം തുടങ്ങിയ സാമൂഹ്യ മാധ്യമങ്ങൾ ഉപയോഗിക്കുന്നവർ ഇത്തരം സൈബർ കുറ്റകൃത്യങ്ങളെ കുറിച്ച് ജാഗ്രത പുലർത്തേണ്ടതുണ്ടെന്ന് പൊലീസ് മുന്നറിയിപ്പ് നൽകി. സൈബർ കുറ്റകൃത്യങ്ങൾ വർധിച്ച് വരുന്ന ഈ കാലത്ത് പരിചയമല്ലാത്ത ഫോൺ നമ്പറുകളിൽ നിന്ന് വരുന്ന ഇതു പോലുള്ള സന്ദേശങ്ങളോ, കംപനികളുടെ പരസ്യങ്ങളോ, കോളുകളോ, ലിങ്കുകളോ ലഭിച്ചാൽ തിരിച്ച് സന്ദേശം അയക്കുകയോ അതിനെ പറ്റി ചോദിക്കുകയോ ചെയ്യാതിരിക്കുക.


സൈബർ കുറ്റകൃത്യങ്ങൾക്ക് ഇരയാകുകയാണെങ്കിൽ ഉടൻ 1930 എന്ന പൊലീസ് സൈബർ ഹെൽപ് ലൈനിൽ ബന്ധപ്പെടുക. അല്ലെങ്കിൽ www(dot)cybercrime(dot)gov(dot)in എന്ന വെബ്സൈറ്റ് സന്ദർശിച്ച് നിങ്ങളുടെ പരാതി റിപോർട് ചെയ്യുക.


Keywords: Amazon, Fake, Job, Offer, Woman, Cash, Cyber, Fraud, Complaint, police Job offer on behalf of Amazon; Woman lost Rs 1.89 lakh < !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022

Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL