city-gold-ad-for-blogger
Aster MIMS 10/10/2023

Tech tips | ഡിസംബര്‍ 1 മുതല്‍ നിങ്ങളുടെ ഗൂഗിള്‍ അക്കൗണ്ട് നീക്കിയേക്കാം; ജിമെയില്‍, യൂട്യൂബ്, ഡ്രൈവ് തുടങ്ങിയവയൊക്കെ ബാധിക്കും; എങ്ങനെ തടയാമെന്ന് അറിയാം

കാലിഫോര്‍ണിയ:(KasargodVartha) ഉപയോഗിക്കാത്തതോ നിഷ്‌ക്രിയമായതോ ആയ ഗൂഗിള്‍ അക്കൗണ്ടുകള്‍ ഡിസംബര്‍ ഒന്ന് മുതല്‍ ടെക് ഭീമന്‍ നീക്കും. കഴിഞ്ഞ രണ്ട് വര്‍ഷമായി നിങ്ങള്‍ ഗൂഗിള്‍ അക്കൗണ്ട് അതിന്റെ വ്യത്യസ്ത സേവനങ്ങളില്‍ എവിടെയും ഉപയോഗിച്ചിട്ടില്ലെങ്കിലാണ് എന്നെന്നേക്കുമായി നീക്കം ചെയ്യുക. ഇത് ജിമെയില്‍, ഡ്രൈവ്, ഫോട്ടോസ്, യൂട്യൂബ് എന്നിവയുള്‍പ്പെടെ എല്ലാ ഗൂഗിള്‍ അക്കൗണ്ടുകളെയും ബാധിക്കും. അക്കൗണ്ട് സുരക്ഷ വര്‍ദ്ധിപ്പിക്കുന്നതിനാണ് ഗൂഗിളിന്റെ നടപടി.
        
Tech tips | ഡിസംബര്‍ 1 മുതല്‍ നിങ്ങളുടെ ഗൂഗിള്‍ അക്കൗണ്ട് നീക്കിയേക്കാം; ജിമെയില്‍, യൂട്യൂബ്, ഡ്രൈവ് തുടങ്ങിയവയൊക്കെ ബാധിക്കും; എങ്ങനെ തടയാമെന്ന് അറിയാം

ഈ നീക്കം ഘട്ടം ഘട്ടമായി നടപ്പിലാക്കും. നടപടിയെടുക്കുന്നതിന് മുമ്പ് ഇമെയിലില്‍ അറിയിപ്പുകള്‍ ലഭിക്കും. സ്റ്റോറേജ് സ്പെയ്സ് സൃഷ്ടിക്കാനും സേവനങ്ങളുടെ പ്രകടനം മെച്ചപ്പെടുത്താനും ഇതിലൂടെ ഗൂഗിള്‍ ലക്ഷ്യമിടുന്നു. രണ്ട് വര്‍ഷത്തിലൊരിക്കലെങ്കിലും സൈന്‍ ഇന്‍ ചെയ്യുന്നതിലൂടെ, നിങ്ങളുടെ അക്കൗണ്ട് നീക്കുന്നത് ഒഴിവാക്കാം. കഴിഞ്ഞ രണ്ട് വര്‍ഷമായി ഉപയോഗിക്കാത്ത ഇത്തരം അക്കൗണ്ടുകള്‍ ഡിലീറ്റ് ചെയ്യുമെന്ന് ഈ വര്‍ഷം മേയില്‍ തന്നെ കമ്പനി പ്രഖ്യാപിച്ചിരുന്നു.

എങ്ങനെ പരിരക്ഷിക്കാം:

* ഇമെയില്‍ വായിക്കുക അല്ലെങ്കില്‍ അയയ്ക്കുക
* ഗൂഗിള്‍ ഡ്രൈവ് ഉപയോഗിക്കുക
* യൂട്യൂബ് വീഡിയോകള്‍ കാണുക അല്ലെങ്കില്‍ ഫോട്ടോകള്‍ പങ്കിടുക
* പ്ലേസ്റ്റോറില്‍ നിന്ന് ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക അല്ലെങ്കില്‍ ഗൂഗിള്‍ സെര്‍ച്ച് ഉപയോഗിച്ച് എന്തെങ്കിലും തിരയുക
* ഒരു മൂന്നാം കക്ഷി ആപ്പിലേക്കോ വെബ്‌സൈറ്റിലേക്കോ ലോഗിന്‍ ചെയ്യാന്‍ ഗൂഗിള്‍ അക്കൗണ്ട് ഉപയോഗിക്കുക.

നിങ്ങളുടെ ജിമെയില്‍ അക്കൗണ്ട് പരിരക്ഷിക്കണമെങ്കില്‍, രണ്ട് വര്‍ഷത്തിലൊരിക്കലെങ്കിലും നിങ്ങള്‍ സൈന്‍ ഇന്‍ ചെയ്യണം. അക്കൗണ്ടില്‍ നടക്കുന്ന ഏതൊരു പ്രവര്‍ത്തനവും ഗൂഗിള്‍ സൈന്‍ ഇന്‍ ആയി പരിഗണിക്കും. ഗൂഗിള്‍ ഡ്രൈവ് തുറക്കുക, യൂട്യൂബില്‍ വീഡിയോകള്‍ കാണുക, ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ നിന്ന് ആപ്പുകള്‍ ഡൗണ്‍ലോഡ് ചെയ്യുക, ഗൂഗിള്‍ സെര്‍ച്ച് ഉപയോഗിക്കുക എന്നിവയും സൈന്‍ ഇന്‍ ചെയ്തതായി പരിഗണിക്കും.

നേരിട്ട് ലോഗിന്‍ ചെയ്തിട്ടില്ലെങ്കിലും ഗൂഗിള്‍ ഉല്‍പന്നങ്ങള്‍ക്കും സേവനങ്ങള്‍ക്കുമായി അക്കൗണ്ട് ഉപയോഗിച്ചിട്ടുണ്ടെങ്കില്‍ ഇത് ബാധകമല്ല എന്നത് അറിഞ്ഞിരിക്കുക. യൂട്യൂബ് വീഡിയോകള്‍ പോസ്റ്റ് ചെയ്ത അക്കൗണ്ടുകളും സുരക്ഷിതമായിരിക്കും. കുട്ടികളുടെ അക്കൗണ്ടുമായി നിങ്ങളുടെ അക്കൗണ്ട് ലിങ്ക് ചെയ്തിട്ടുണ്ടെങ്കില്‍ അതും നീക്കില്ല.

Keywords: Gmail, Drive, Photos, YouTube, Tech Tips, Technology, World News, Google, Google Drive, Google Account, How to stop Google from deleting your account on December 1.
< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022

Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL