Join Whatsapp Group. Join now!
Aster MIMS 25/06/2023

Education | അന്തർദേശീയ നിലവാരമുള്ള കാംപസ് ലക്ഷ്യവുമായി കുണിയ ഗ്രൂപ് ഓഫ് ഇൻസ്റ്റിറ്റ്യൂഷൻസ് പ്രവർത്തനം തുടങ്ങി; വിദ്യാർഥികൾക്കായി മികച്ച പഠനാന്തരീക്ഷവും കോഴ്‌സുകളും; ഈ വർഷം തന്നെ സിവിൽ സർവീസ് അകാഡമിയും

ഏഴ് കോഴ്‌സുകളിലേക്ക് അഡ്മിഷൻ തുടങ്ങി, Kuniya, Education, Kuniya Group of Institutions, UG Admission, Courses, Malayalam News, IAS Coaching
കുണിയ: (www.kasargodvartha.com) അന്തർദേശീയ നിലവാരമുള്ള കാംപസ് ലക്ഷ്യവുമായി കുണിയ ഗ്രൂപ് ഓഫ് ഇൻസ്റ്റിറ്റ്യൂഷൻസ് (KGI) പ്രവർത്തനം തുടങ്ങി. നൂറ് ഏകറിൽ വ്യാപിച്ച് കിടക്കുന്ന ഈ അത്യാധുനിക കാംപസ് സമാനതകളില്ലാത്ത പഠനാന്തരീക്ഷം പ്രദാനം ചെയ്യുമെന്ന് അധികൃതർ കുണിയ കാംപസിൽ നടത്തിയ വാർത്താസമ്മേളനത്തിൽ അറിയിച്ചു. ലോകോത്തര ഗുണ നിലവാരമുള്ള ആധുനിക വിദ്യാഭ്യാസവും ഉത്തരവാദിത്തവും പരിപോഷിക്കുന്നതിന് ഊന്നൽ നൽകി വരാനിരിക്കുന്ന നിർമിതി ബുദ്ധിയുടെ ലോകത്ത് തലമുറയെ പ്രാപ്തരാക്കുന്ന പഠന രീതികളാണ് മുന്നോട്ടു വെക്കുന്നത്.

Kuniya, Education, Kuniya Group of Institutions, UG Admission, Courses, Malayalam News, IAS Coaching, BA Journalism, Aviation Course, College, Kuniya Group of Institutions started operations.

ലോക നിലവാരമുള്ള അകാഡമിക്, ഗവേഷണ സൗകര്യങ്ങൾ ലഭ്യമാക്കി വിവിധ പഠന മേഖലകളിൽ ഗവേഷണങ്ങളിലൂടെ പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിനും അത്തരം മേഖലകളിൽ തൊഴിലെടുക്കാൻ വിദ്യാർഥികളെ പ്രാപ്തരാക്കുകയും ചെയ്യുന്ന മികവിന്റെ കേന്ദ്രമായി മാറുക എന്ന ലക്ഷ്യവും സ്ഥാപനം കൈവരിക്കും. കുണിയയിലെ കുഞ്ഞഹ് മദ് മുസ്ലിയാർ മെമോറിയൽ ട്രസ്റ്റിന് കീഴിലാണ് കെജിഐ സ്ഥാപിതമായിട്ടുള്ളത്.

Kuniya, Education, Kuniya Group of Institutions, UG Admission, Courses, Malayalam News, IAS Coaching, BA Journalism, Aviation Course, College, Kuniya Group of Institutions started operations.

ഈ അധ്യയന വർഷത്തിൽ കുണിയ ഇൻസ്റ്റിറ്റ്യൂട് ഫോർ ഐഎഎസ് അകാഡമി, കുണിയ സെന്റർ ഫോർ എക്സലൻസ് ഇൻ റിസർച് ആൻറ് ഡവലപ്മെന്റ്, കുണിയ കോളജ് ഓഫ് ആർട്സ് ആൻഡ് സയൻസ്, കുണിയ അകാഡമി ലഫ് കോംപറ്റിറ്റീവ് ആൻഡ് എന്ട്രൻസ് എക്സാമിനേഷൻസ്, കുണിയ ഇന്റർനാഷണൽ സെന്റർ ഓഫ് എക്സലൻസ് ഇൻ ഇൻഗ്ലീഷ് ആൻഡ് സോഫ്റ്റ് സ്കിൽസ് എന്നീ വിദ്യാഭ്യാസ സ്ഥാപനങ്ങളാണ് പ്രവർത്തനം ആരംഭിക്കുന്നത്. കെജിഐയുടെ ആദ്യ സംരംഭമായ എമിൻ ഇന്റർനാഷണൽ സ്കൂൾ ഇതിനകം പ്രവർത്തനം തുടങ്ങിയിട്ടുണ്ട്.

Kuniya, Education, Kuniya Group of Institutions, UG Admission, Courses, Malayalam News, IAS Coaching, BA Journalism, Aviation Course, College, Kuniya Group of Institutions started operations.

ഐഎഎസ് അകാഡമിയിൽ പഠനത്തിൽ മികവ് പുലർത്തുന്ന 200 വിദ്യാർഥികൾക്ക് പ്രവേശനം നൽകും. ഡെൽഹി, ഹൈദരാബാദ് എന്നിവിടങ്ങളിലെ പ്രശസ്തരായ അധ്യാപകരുടെ സേവനങ്ങൾക്കൊപ്പം അത്യാധുനിക ക്ലാസ് മുറികൾ, വിശാലമായ ലൈബ്രറി, ഹോസ്റ്റൽ സൗകര്യം എന്നിവയും ഐഎഎസ് അകാഡമി വിദ്യാർഥികൾക്കായി ഒരുക്കിയിട്ടുണ്ട്. കാസർകോട് ജില്ലയിലെ വിദ്യാർഥികളെ ഐ എ എസുകാരാക്കുന്നതിനുള്ള പരിശ്രമവും അകാഡമി നടത്തുന്നതാണ്. വിദഗ്ധർ അടങ്ങുന്ന ഉപദേശക സമിതിയും ഇതിനായി രൂപവത്‌കരിച്ചിട്ടുണ്ട്.

Kuniya, Education, Kuniya Group of Institutions, UG Admission, Courses, Malayalam News, IAS Coaching, BA Journalism, Aviation Course, College, Kuniya Group of Institutions started operations.

കണ്ണൂർ യൂനിവേഴ്‌സിറ്റിക്ക് കീഴിലുള്ള കോളജിൽ ബി ബി എ ഏവിയേഷൻ ആൻഡ് ഹോസ്പിറ്റാലിറ്റി, ബി എസ് സി സൈകോളജി, ബി എസ് ഡബ്ള്യു, ബി എ ഇൻഗ്ലീഷ് വിത് ജേർണലിസം, ബി എ അറബിക് ആൻഡ് ഇസ്ലാമിക് ആപ്ലികേഷൻ, ബി കോം കംപ്യൂടർ ആപ്ലികേഷൻ, ബി എ എകണോമിക്സ് എന്നീ ഏഴ് കോഴ്‌സുകളിലേക്ക് അഡ്മിഷൻ തുടങ്ങി. അടുത്ത മാസം ക്ലാസ് തുടങ്ങും. യൂനിവേഴ്സിറ്റി ഫീസിൽ വിദ്യാർഥികൾക്ക് പഠിക്കാൻ അവസരമുണ്ടാകും.

ഇൻഗ്ലീഷ് അകാഡമി തുടങ്ങുന്നതിന് ലൻഡനിലെ കോളജുമായി ധാരണ പത്രം ഒപ്പുവച്ചിരിക്കുകയാണെന്നും ഡോക്ടറേറ്റ് നേടിയ, ഇൻഗ്ലീഷ് ഭാഷയിൽ മികച്ച പ്രാവീണ്യമുള്ള അധ്യാപകരെ നിയമിച്ചിട്ടുണ്ടെന്നും അധികൃതർ കൂട്ടിച്ചേർത്തു. ചടങ്ങിൽ കോഴ്‌സുകളുടെ ലോഞ്ചിങും ബ്രോഷർ പ്രകാശനവും നടത്തി.

വാർത്താസമ്മേളനത്തിൽ കെജിഐ മാനജിംഗ് ഡയറക്ടർ അഹ്‌മദ്‌ മസ്ഊദ്, ട്രസ്റ്റികളായ ഡോ. സമീറ ഇബ്രാഹിം, അഹ്‌മദ്‌ സാഹിൽ ഇബ്രാഹിം, ടി എ നിസാർ, ചീഫ് ഓപറേറ്റിങ് ഓഫീസർ പ്രൊഫ. ഡോ. ഖാദർ മാങ്ങാട്, ചീഫ് അകാഡമിക് ഓഫീസർ പ്രൊഫ. സുധീർ ഗനെ, കോളജ് അകാഡമിക് ഡയറക്ടർ യഹ്‌യ, ഫാത്വിമത് സഹ്‌റ എന്നിവർ പങ്കെടുത്തു.

Kuniya, Education, Kuniya Group of Institutions, UG Admission, Courses, Malayalam News, IAS Coaching, BA Journalism, Aviation Course, College, Kuniya Group of Institutions started operations.

Keywords: Kuniya, Education, Kuniya Group of Institutions, UG Admission, Courses, Malayalam News, IAS Coaching, BA Journalism, Aviation Course, College, Kuniya Group of Institutions started operations.

Post a Comment