'വിലക്കയറ്റവും തൊഴിലില്ലായ്മയും മൂലം പൊതുജനങ്ങള്‍ ബുദ്ധിമുട്ടുകയാണ്. ബിജെപി എന്താണെന്ന് സംസ്ഥാനത്തെ വോടര്‍മാര്‍ക്കറിയാം, അതിന്റെ സ്ഥാനം അവര്‍ കാണിച്ചുതന്നു', വിജയത്തിന് ശേഷം യു ടി ഖാദര്‍ മാധ്യമങ്ങളോട് പ്രതികരിച്ചു. മണ്ഡലത്തില്‍ ഇതിനോടകം തന്നെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ആഹ്ലാദ പ്രകടനം തുടങ്ങിയിട്ടുണ്ട്.
അഞ്ചാം തവണയാണ് യു ടി ഖാദര്‍ നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെടുന്നത്. പിതാവിന്റെ മരണശേഷം 2007 ല്‍ നടന്ന ഉപതിരഞ്ഞെടുപ്പില്‍ വിജയിച്ച് കൊണ്ടാണ് ഖാദര്‍ വിജയ യാത്രയ്ക്ക് തുടക്കം കുറിച്ചത്. 2018ല്‍ 19,109 വോടിന്റെ ഭൂരിപക്ഷത്തിലാണ് ബിജെപിയെ പരാജയപ്പെടുത്തിയത്. കോണ്‍ഗ്രസ്, ജെഡിഎസ് ഭരണകാലത്ത് ഖാദര്‍ ആരോഗ്യ-കുടുംബക്ഷേമം, ഭക്ഷ്യം, സിവില്‍ സപ്ലൈസ്, ഉപഭോക്തൃകാര്യം എന്നീ വകുപ്പുകളുടെ മന്ത്രിയായിരുന്നു.
Keywords: Mangalore News, Malayalam News, Karnataka Election News, Congress, U T Khader, UT Khader wins from Mangaluru constituency.
< !- START disable copy paste -->