യോഗ്യത
അപേക്ഷകർ അംഗീകൃത ബോർഡിൽ നിന്ന് 12-ാം ക്ലാസ് അല്ലെങ്കിൽ തത്തുല്യ പരീക്ഷ പാസായിരിക്കണം. അപേക്ഷിക്കാനുള്ള കുറഞ്ഞ പ്രായപരിധി 18 വയസും കൂടിയ പ്രായപരിധി 27 വയസുമാണ്. എന്നിരുന്നാലും, സംവരണ വിഭാഗത്തിൽപ്പെട്ട ഉദ്യോഗാർത്ഥികൾക്ക് പ്രായപരിധിയിൽ ഇളവ് ഉണ്ടായിരിക്കും.
അപേക്ഷാ ഫീസ്
അപേക്ഷാ ഫീസ് 100 രൂപയാണ്. വനിതൾ, പട്ടികജാതി (എസ്‌സി), പട്ടികവർഗ്ഗം (എസ്ടി), ഭിന്നശേഷിക്കാർ (പിഡബ്ല്യുബിഡി), മുൻ സൈനികർ (ഇഎസ്എം) എന്നിവരെ ഫീസ് അടയ്ക്കുന്നതിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. ഓൺലൈൻ മോഡ് വഴി ഫീസ് അടയ്ക്കാനുള്ള അവസാന തീയതി ജൂൺ ഒമ്പത് ആണ്. ഓഫ്‌ലൈനായി ഫീസ് അടയ്ക്കാനുള്ള അവസാന തീയതി ജൂൺ 10 ആണ്.
തിരഞ്ഞെടുപ്പ്
കമ്പ്യൂട്ടർ അധിഷ്‌ഠിത പരീക്ഷ (ടയർ-1), വിവരണാത്മക പേപ്പർ (ടയർ-2), സ്‌കിൽ ടെസ്റ്റ്/ടൈപ്പിംഗ് ടെസ്‌റ്റ് (ടയർ-3) എന്നിവ ഉൾപ്പെടെ മൂന്ന് തലങ്ങളിലായാണ് റിക്രൂട്ട്‌മെന്റ് പ്രക്രിയ നടക്കുന്നത്. രണ്ട് പരീക്ഷകളുടെയും അഡ്മിറ്റ് കാർഡുകൾ പരീക്ഷാ തീയതിക്ക് 10-15 ദിവസം മുമ്പ് പുറത്തിറക്കും. ഒന്നാം പേപ്പറിന്റെ പരീക്ഷാ തീയതി ഓഗ്ഗസ്റ്റിലായിരിക്കും. രണ്ടാം പേപ്പറിന്റെ പരീക്ഷാ തീയതി ഇതുവരെ പുറത്തുവിട്ടിട്ടില്ല.
അപേക്ഷിക്കാനുള്ള ഘട്ടങ്ങൾ
* ഔദ്യോഗിക സൈറ്റ് ssc(dot)nic(dot)in സന്ദർശിക്കുക.
* ഹോം പേജിന്റെ മുകളിൽ ലഭ്യമായ ഓൺലൈൻ ലിങ്കിൽ ക്ലിക്ക് ചെയ്യുക.
* പുതിയ പേജ് തുറക്കും.
* ആവശ്യമായ വിശദാംശങ്ങൾ നൽകി ലോഗിൻ ക്ലിക്ക് ചെയ്യുക.
* അപേക്ഷാ ഫോം പൂരിപ്പിച്ച് അപേക്ഷാ ഫീസ് അടയ്ക്കുക.
* Submit എന്നതിൽ ക്ലിക്ക് ചെയ്യുക. കൂടുതൽ ആവശ്യത്തിനായി കോപ്പി സൂക്ഷിക്കുക.
Keywords: News, National, Central Government Job, Exam, SC, Application, Fees, Women, Online, SSC CHSL notification 2023 released.
< !- START disable copy paste -->