Join Whatsapp Group. Join now!
Aster MIMS 22/05/2023

Arrested | 'തൊട്ടടുത്ത ക്വാര്‍ടേഴ്‌സ് മുറിയിലേക്ക് സ്ത്രീകള്‍ വന്നത് ചോദിച്ചതിന് യുവാവിന് ബിയര്‍ കുപ്പികൊണ്ട് കുത്തേറ്റ് ഗുരുതരമായി പരുക്ക്'; ഒരാളെ പൊലീസ് അറസ്റ്റ് ചെയ്തു

യുവാവിനെ അത്യാഹിത വിഭാഗത്തില്‍ പ്രവേശിപ്പിച്ചു Kerala News, Malayalam News, കാസറഗോഡ് വാര്‍ത്തകള്‍, Melparamba News, Udma News
ഉദുമ: (www.kasargodvartha.com) വാടക ക്വാര്‍ടേഴ്‌സ് മുറിയിലേക്ക് സ്ത്രീകള്‍ വന്നതിനെ കുറിച്ച് അന്വേഷിച്ച യുവാവിനെ ബിയര്‍ കുപ്പി പൊട്ടിച്ച് വയറ്റത്ത് കുത്തി ഗുരുതരമായി പരുക്കേല്‍പിച്ചെന്ന പരാതിയില്‍ മേല്‍പറമ്പ് പൊലീസ് കേസെടുത്തു. പരവനടുക്കം മാച്ചിനടുക്കത്തെ ഗംഗാധരന്റെ മകന്‍ കെ അഭിലാഷിന് (29) ആണ് കുത്തേറ്റത്. ഗുരുതരമായി പരുക്കേറ്റ അഭിലാഷിനെ പരിയാരത്തെ കണ്ണൂര്‍ ഗവ. മെഡികല്‍ കോളജ് ആശുപത്രിയിലെ അത്യാഹിത വിഭാഗത്തില്‍ പ്രവേശിപ്പിച്ചു. കഴിഞ്ഞ ദിവസം രാത്രി 10 മണിയോടെ ശിവപുരം അമ്പലത്തിന് സമീപത്തെ സുലോചന ക്വാര്‍ടേഴ്സില്‍ വെച്ചാണ് സംഭവം നടന്നത്.
  
Kerala News, Malayalam News, Melparamba News, Udma News, Kasaragod News, Man arrested for assaulting youth.

അക്രമവുമായി ബന്ധപ്പെട്ട് ദക്ഷിണ കന്നഡ ജില്ല സ്വദേശിയും ശിവപുരം ലോഡ്ജില്‍ താമസക്കാരനുമായ ഹരീഷിനെ മേല്‍പറമ്പ് സി ഐ ടി ഉത്തംദാസ്, എസ് ഐ മാരായ അനുരൂപ് , പ്രദീഷ് കുമാര്‍ എന്നിവരുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം കഴിഞ്ഞ ദിവസം ശിവപുരത്ത് വെച്ച് കസ്റ്റഡിയിലെടുത്തു. തുടര്‍ന്ന് അറസ്റ്റ് ചെയ്ത ഇയാളെ വൈദ്യ പരിശോധനയ്ക്ക് ശേഷം ഹൊസ്ദുര്‍ഗ് കോടതിയുടെ ചുമതലുള്ള കാസര്‍കോട് ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് മുമ്പാകെ ഹാജരാക്കി രണ്ടാഴ്ചത്തേക്ക് റിമാന്‍ഡ് ചെയ്തു.
    
Kerala News, Malayalam News, Melparamba News, Udma News, Kasaragod News, Man arrested for assaulting youth.

ഇരുവരും തൊട്ടടുത് താമസക്കാരാണ്. ഹരീഷിന്റെ മുറിയിലേക്ക് സ്ത്രീകള്‍ വന്നതിനെ കുറിച്ച് ചോദിച്ച വിരോധത്തില്‍ ഹരീഷ്, അഭിലാഷിനെ തടഞ്ഞു നിര്‍ത്തി കൈകൊണ്ട് അടിക്കുകയും ബിയര്‍ കുപ്പി പൊട്ടിച്ച് വയറ്റത്ത് കുത്തുകയുമായിരുന്നുവെന്നാണ് പരാതി. പരുക്കേറ്റ അഭിലാഷിനെ ഓടിക്കൂടിയവര്‍ ഉടന്‍ കാസര്‍കോട് ജെനറല്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും നില ഗുരുതരമായതിനാല്‍ പരിയാരത്തേക്ക് മാറ്റുകയായിരുന്നു.

Keywords: Kerala News, Malayalam News, Melparamba News, Udma News, Kasaragod News, Man arrested for assaulting youth.
< !- START disable copy paste -->

Post a Comment