Join Whatsapp Group. Join now!
Aster MIMS 22/05/2023

Plus One | കാസര്‍കോട്ട് എസ് എസ് എല്‍ സി വിജയിച്ചവര്‍ 19466; പ്ലസ് വണ്‍ സീറ്റുള്ളത് 14250; ബാക്കിയുള്ള 5216 വിദ്യാര്‍ഥികള്‍ എന്തുചെയ്യും?

കേന്ദ്ര സിലബസ് പഠിച്ചവര്‍ കൂടി അപേക്ഷിക്കുന്നതോടെ വലിയ പ്രതിസന്ധി നേരിടേണ്ടി വരും Kerala News, Malayalam News, Education News, Plus One Admission,
കാസര്‍കോട്: (www.kasargodvartha.com) ഈ വര്‍ഷത്തെ എസ് എസ് എല്‍ സി പരീക്ഷയില്‍ 99.82 ശതമാനത്തോടെ മിന്നുന്ന വിജയമാണ് കാസര്‍കോട് ജില്ല നേടിയതെങ്കിലും ഇത്തവണയും പല വിദ്യാര്‍ഥികളുടെയും തുടര്‍പഠനം ആശങ്കയില്‍. ജില്ലയില്‍ പരീക്ഷ എഴുതിയ 19501 വിദ്യാര്‍ഥികളില്‍ 19466 പേരും ഉപരി പഠനത്തിന് യോഗ്യത നേടിയിട്ടുണ്ട്. ഇതില്‍ 10066 ആണ്‍കുട്ടികളും 9400 പെണ്‍കുട്ടികളുമാണ്. അതേസമയം ഇത്രയും വിദ്യാര്‍ഥികള്‍ക്ക് 14250 പ്ലസ് വണ്‍ സീറ്റുകള്‍ മാത്രമാണ് നിലവിലുള്ളത്. ബാക്കിയുള്ള 5216 വിദ്യാര്‍ഥികള്‍ എന്തുചെയ്യുമെന്ന ചോദ്യമാണ് ഉയരുന്നത്.
        
Kerala News, Malayalam News, Education News, Plus One Admission, Kasaragod News, SSLC Result 2023, Kasaragod: This time also shortage of plus one seat.

കൂടാതെ പ്ലസ് വണ്‍ കോഴ്സുകളിലേക്ക് കേന്ദ്ര സിലബസ് പഠിച്ച വിദ്യാര്‍ഥികള്‍ കൂടി അപേക്ഷിക്കുന്നതോടെ വലിയ പ്രതിസന്ധി നേരിടേണ്ടി വരും. കാസര്‍കോട്ട് സര്‍കാര്‍ സ്‌കൂളുകളില്‍ 8550 പ്ലസ് വണ്‍ സീറ്റുകളുണ്ട്. എയ്ഡഡ് സ്‌കൂളുകളില്‍ 3650 ഉം അണ്‍ എയ്ഡഡില്‍ 2050 സീറ്റുകളുമാണുള്ളത്. ഇത്തവണ 2667 പേര്‍ക്ക് മുഴുവന്‍ വിഷയങ്ങള്‍ക്കും എ പ്ലസ് ലഭിച്ചിട്ടുണ്ട്. ആഗ്രഹിച്ച സ്‌കൂള്‍, ഇഷ്ടപ്പെട്ട കോഴ്‌സ് ഇതൊക്കെ ഇത്തവണയും മിക്ക വിദ്യാര്‍ഥികള്‍ക്കും വെല്ലുവിളിയാകുമെന്നാണ് ചൂണ്ടിക്കാട്ടുന്നത്. അതേസമയം ശരാശരി വിജയം നേടിയ വിദ്യാര്‍ഥികളാണ് ഏറെ ആശങ്കയിലുള്ളത്.

സീറ്റ് ക്ഷാമം പഠിച്ച വി കാര്‍ത്തികേയന്‍ കമിറ്റി മലബാറില്‍ 150 അധിക ബാചുകള്‍ വേണമെന്ന് സര്‍കാരിന് ശുപാര്‍ശ നല്‍കിയിരുന്നു. പത്തനംതിട്ട, കോട്ടയം, ആലപ്പുഴ എന്നീ ജില്ലകളിലെ കുട്ടികള്‍ തീരെ കുറഞ്ഞ ബാചുകള്‍ ഇവിടേക്ക് മാറ്റാമെന്നും നിര്‍ദേശമുണ്ടായിരുന്നു. മറ്റ് ജില്ലകളിലേക്ക് ബാചുകള്‍ മാറ്റുന്നതിനെതിരായ രാഷ്ട്രീയ സമ്മര്‍ദവും പുതിയ ബാചുകള്‍ സൃഷ്ടിക്കുന്നതിനുള്ള സാമ്പത്തിക ബാധ്യതയും കാരണം സര്‍കാര്‍ ഇതിന് തയ്യാറാവില്ലെന്നാണ് അറിയുന്നത്.
    
Kerala News, Malayalam News, Education News, Plus One Admission, Kasaragod News, SSLC Result 2023, Kasaragod: This time also shortage of plus one seat.

കഴിഞ്ഞ കൊല്ലത്തെപ്പോലെ ക്ലാസ് മുറികളില്‍ വിദ്യാര്‍ഥികളെ കുത്തിനിറച്ച് സീറ്റ് വര്‍ധിപ്പിക്കുകയെന്നത് പരിഹാരമല്ലെന്നും ചൂണ്ടികാണിക്കപ്പെടുന്നു. ഇത് പഠന നിലവാരത്തെ വലിയ തോതില്‍ ബാധിക്കുന്നതായി അധ്യാപകരും രക്ഷിതാക്കളും പറയുന്നു. പ്ലസ് വണ്‍ ക്ലാസുകള്‍ ജൂലൈ അഞ്ചിന് ആരംഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. പ്ലസ് വണ്‍ കോഴ്സുകളിലേക്കുള്ള പ്രവേശന നടപടികള്‍ ജൂണോടെ പൂര്‍ത്തിയാകുമെന്നും ക്ലാസുകള്‍ ജൂലൈ അഞ്ചിന് ആരംഭിക്കുമെന്ന് മന്ത്രി തന്നെ അറിയിച്ചിട്ടുണ്ട്. ഈ സാഹചര്യത്തില്‍ ആശങ്കയില്ലാതെ തുടര്‍ പഠനത്തിനുള്ള അടിയന്തര നടപടികള്‍ വേണമെന്നാണ് ആവശ്യം ഉയരുന്നത്.

Keywords: Kerala News, Malayalam News, Education News, Plus One Admission, Kasaragod News, SSLC Result 2023, Kasaragod: This time also shortage of plus one seat.
< !- START disable copy paste -->

Post a Comment