city-gold-ad-for-blogger
Aster MIMS 10/10/2023

SSLC Result | എസ് എസ് എല്‍ സി പരീക്ഷയില്‍ സംസ്ഥാന ശരാശരിയേക്കാള്‍ കൂടുതല്‍ വിജയശതമാനവുമായി കാസര്‍കോട്; 99.82% വിദ്യാര്‍ഥികള്‍ക്കും ഉപരിപഠനത്തിന് അര്‍ഹത; 2667 പേര്‍ക്ക് മുഴുവന്‍ വിഷയങ്ങള്‍ക്കും എ പ്ലസ്; 144 സ്‌കൂളുകള്‍ക്ക് നൂറുമേനി

കാസര്‍കോട്: (www.kasargodvartha.com) എസ് എസ് എല്‍ സി പരീക്ഷയില്‍ ജില്ലയ്ക്ക് ചരിത്രനേട്ടം. 99.82 ശതമാനം വിജയമാണ് ഇത്തവണ കാസര്‍കോട് നേടിയത്. സംസ്ഥാന ശരാശരിയേക്കാള്‍ കൂടുതലാണിത്. 99.70 ശതമാനമാണ് സംസ്ഥാന തലത്തിലെ വിജയശതമാനം. സംസ്ഥാനത്ത് എട്ടാമതാണ് കാസര്‍കോട്. ജില്ലയില്‍ പരീക്ഷ എഴുതിയ 19501 വിദ്യാര്‍ഥികളില്‍ 19466 പേരും ഉപരി പഠനത്തിന് യോഗ്യത നേടി. ഇതില്‍ 10066 ആണ്‍കുട്ടികളും 9400 പെണ്‍കുട്ടികളുമാണ്. കാസര്‍കോട് വിദ്യാഭ്യാസ ജില്ലയില്‍ പരീക്ഷ എഴുതിയ 10,894 പേരില്‍ 10862 പേര്‍ വിജയിച്ചപ്പോള്‍ കാഞ്ഞങ്ങാട് വിദ്യാഭ്യാസ ജില്ലയില്‍ 8607 പേരില്‍ 8604 വിദ്യാര്‍ഥികളും വിജയം നേടി.
     
SSLC Result | എസ് എസ് എല്‍ സി പരീക്ഷയില്‍ സംസ്ഥാന ശരാശരിയേക്കാള്‍ കൂടുതല്‍ വിജയശതമാനവുമായി കാസര്‍കോട്; 99.82% വിദ്യാര്‍ഥികള്‍ക്കും ഉപരിപഠനത്തിന് അര്‍ഹത; 2667 പേര്‍ക്ക് മുഴുവന്‍ വിഷയങ്ങള്‍ക്കും എ പ്ലസ്; 144 സ്‌കൂളുകള്‍ക്ക് നൂറുമേനി

കഴിഞ്ഞ തവണത്തേക്കാള്‍ വിജയശതമാനത്തിലും ഇത്തവണ വര്‍ധനവുണ്ടായി. 2022ല്‍ 99.48 ശതമാനമായിരുന്നു വിജയം. ഇത്തവണ 0.34 ശതമാനം വര്‍ധിച്ചു. ഇത്തവണ 2667 പേര്‍ക്ക് മുഴുവന്‍ വിഷയങ്ങള്‍ക്കും എ പ്ലസ് ലഭിച്ചു. 1789 ആണ്‍കുട്ടികളും 878 പെണ്‍കുട്ടികളുമാണ് മുഴുവന്‍ വിഷയത്തില്‍ എ പ്ലസ് നേടിയത്. സര്‍കാര്‍ സകൂളുകള്‍ - 1558 വിദ്യാര്‍ഥികള്‍, എയ്ഡഡ് സ്‌കൂളുകള്‍ - 880 വിദ്യാര്‍ഥികള്‍,
അണ്‍എയ്ഡഡ് സ്‌കൂളുകള്‍ - 229 വിദ്യാര്‍ഥികള്‍ എന്നിങ്ങനെയാണ് മുഴുവന്‍ വിഷയങ്ങളിലും എ പ്ലസ് നേടിയത്. കാസര്‍കോട് വിദ്യാഭ്യാസ ഉപജില്ലയില്‍ 1037 പേരും കാഞ്ഞങ്ങാട് വിദ്യാഭ്യാസ ഉപജില്ലയില്‍ 1630 പേരും മുഴുവന്‍ വിഷയങ്ങളിലും എ പ്ലസ് നേടി. കഴിഞ്ഞവര്‍ഷം 1639 പേരാണ് മുഴുവന്‍ വിഷയത്തിലും എ പ്ലസ് നേടിയത്.

144 സ്‌കൂളുകള്‍ക്ക് മുഴുവന്‍ വിദ്യാര്‍ഥികളെയും വിജയിപ്പിക്കാനായി. 45 സര്‍കാര്‍, 31 എയ്ഡഡ്, 28 അണ്‍എയ്ഡഡ് സ്‌കൂളുകള്‍ നൂറുമേനി വിജയം കരസ്ഥമാക്കി. കഴിഞ്ഞതവണ 122 സ്‌കൂളുകളായിരുന്നു നൂറുമേനി നേടിയത്. ജില്ലയില്‍ ഏറ്റവും കൂടുതല്‍ കുട്ടികളെ പരീക്ഷക്കിരുത്തി എല്ലാവരെയും വിജയിപ്പിച്ച സര്‍കാര്‍ സ്‌കൂള്‍ ചെര്‍ക്കള സെന്‍ട്രലാണ്. ഇവിടെ പരീക്ഷ എഴുതിയ 287 പേരും വിജയിച്ചു. തൊട്ടുപിന്നില്‍ 281 പേരെ വിജയിപ്പിച്ച ചയ്യോത്ത് ജി എച് എസ് എസ് സ്‌കൂളുമുണ്ട്.
   
SSLC Result | എസ് എസ് എല്‍ സി പരീക്ഷയില്‍ സംസ്ഥാന ശരാശരിയേക്കാള്‍ കൂടുതല്‍ വിജയശതമാനവുമായി കാസര്‍കോട്; 99.82% വിദ്യാര്‍ഥികള്‍ക്കും ഉപരിപഠനത്തിന് അര്‍ഹത; 2667 പേര്‍ക്ക് മുഴുവന്‍ വിഷയങ്ങള്‍ക്കും എ പ്ലസ്; 144 സ്‌കൂളുകള്‍ക്ക് നൂറുമേനി

351 പേരെ വിജയിപ്പിച്ച് എയ്ഡഡ് മേഖലയില്‍ സിജെഎച്എസ്എസ് ചെമ്മനാടും 221 പേരെ വിജയിപ്പിച്ച് അണ്‍ എയ്ഡഡില്‍ പുത്തിഗെ മുഹിമ്മാത് ഇന്‍ഗ്ലീഷ് മീഡിയം സ്‌കൂളും മുന്നിലെത്തി. നായന്മാര്‍മൂല തന്‍ബീഹൂല്‍ ഇസ്ലാം ഹയര്‍ സെകന്‍ഡറി സ്‌കൂളിലാണ് ജില്ലയില്‍ ഏറ്റവും കൂടുതല്‍ പേര്‍ പരീക്ഷയെഴുതിയത്, 855 വിദ്യാര്‍ഥികള്‍. 17 പേര്‍ മാത്രം പരീക്ഷ എഴുതിയ ജി എച് എസ് എസ് മൂഡംബയലിലാണ് കുറവ്.

Keywords: Education News, SSLC Result, Kasaragod News, Kerala News, Malayalam News, Kerala SSLC Result 2023, Kasaragod SSLC Result 2023, Kasaragod: 99.82% pass in SSLC exam.
< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022

Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL