city-gold-ad-for-blogger
Aster MIMS 10/10/2023

Complaint | കലുങ്ക് നിര്‍മാണ പ്രവൃത്തി പകുതി വഴിയില്‍ ഉപേക്ഷിച്ചതായി പരാതി; പണം അനുവദിച്ചിട്ടും ഓവുചാല്‍ നിര്‍മാണവും ആരംഭിച്ചില്ല; യാത്രക്കാര്‍ ദുരിതത്തില്‍

മുള്ളേരിയ: (www.kasargodvartha.com) നാട്ടക്കല്‍ അര്‍ളപദവ് റോഡിലെ ചാക്കടുക്ക കലുങ്കിന്റെ നിര്‍മാണ പ്രവൃത്തി കരാറുകാരന്‍ പകുതിവഴിയില്‍ ഉപേക്ഷിച്ച് പോയതായി പരാതി. ഇതോടെ കടുത്ത ദുരിതത്തിലായിരിക്കുകയാണ് ജനങ്ങള്‍. ഇക്കഴിഞ്ഞ ഫെബ്രുവരി 12ന് മണ്ണിട്ട് താത്കാലികമായി റോഡ് തുറന്ന് കൊടുത്തിരുന്നു. വശങ്ങളില്‍ ഭിത്തി പോലും ഇല്ലാതെ അപകടാവസ്ഥയിലാണ് പ്രദേശം ഇപ്പോഴുള്ളത്.
       
Complaint | കലുങ്ക് നിര്‍മാണ പ്രവൃത്തി പകുതി വഴിയില്‍ ഉപേക്ഷിച്ചതായി പരാതി; പണം അനുവദിച്ചിട്ടും ഓവുചാല്‍ നിര്‍മാണവും ആരംഭിച്ചില്ല; യാത്രക്കാര്‍ ദുരിതത്തില്‍

വേനല്‍ മഴ വന്നതോടെ കുഴികള്‍ രൂപപ്പെട്ട് ചളിക്കുളമായി മാറിയിരിക്കുകയാണ്. പ്രവൃത്തി നടക്കുന്ന സമയത്ത് കാല്‍നട യാത്രക്കായി ചാലിന് കുറുകെ കരിങ്കല്‍ കൊണ്ട് നിര്‍മിച്ച തടയണയും മാറ്റിയിട്ടില്ല. മഴ ശക്തമായല്‍ അടുത്തുള്ള ആറ് ഏകര്‍ കൃഷി തോട്ടങ്ങള്‍ വെള്ളത്തിനടിലാവുമെന്ന ഭയത്തിലാണ് കര്‍ഷകര്‍. ഇതോടൊപ്പം ഓവുചാലിനായി 10 ലക്ഷം രൂപ അനുവദിച്ചിരുന്നുവെങ്കിലും അതിന്റെ പണിയും ആരംഭിച്ചിട്ടില്ല.

വിദ്യാര്‍ഥികള്‍, സ്ത്രീകള്‍, വയോധികര്‍ അടക്കമുള്ളവര്‍ക്ക് കാല്‍നട യാത്രപോലും ദുരിതമായ അവസ്ഥയാണ്. രണ്ടാഴ്ചയ്ക്കുള്ളില്‍ സ്‌കൂളുകള്‍ തുറക്കുകയും കാലവര്‍ഷം ആരംഭിക്കുമെന്ന് പ്രതീക്ഷിക്കുകയും ചെയ്യുന്നതിനാല്‍ ഇതുവഴിയുള്ള യാത്ര ദുസഹമാകുമെന്ന അവസ്ഥയിലാണ് വിദ്യാര്‍ഥികള്‍ ഉള്‍പെടെയുള്ളവര്‍.
    
Complaint | കലുങ്ക് നിര്‍മാണ പ്രവൃത്തി പകുതി വഴിയില്‍ ഉപേക്ഷിച്ചതായി പരാതി; പണം അനുവദിച്ചിട്ടും ഓവുചാല്‍ നിര്‍മാണവും ആരംഭിച്ചില്ല; യാത്രക്കാര്‍ ദുരിതത്തില്‍

മഴക്കാലമെത്തിയിട്ടും പണി തുടങ്ങാതെ ജനങ്ങളെ വെല്ലുവിളിക്കുകയാണ് കരാറുകാരും ഉദ്യോഗസ്ഥരുമെന്നാണ് പ്രദേശവാസികളുടെ ആക്ഷേപം. ഇവര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്നും അടിയന്തരമായി നിര്‍മാണ പ്രവൃത്തികള്‍ പൂര്‍ത്തിയാക്കണമെന്നും ആവശ്യപ്പെട്ട് അധികൃതരെ സമീപിക്കാനും സമരത്തിലിറങ്ങാനുമുള്ള ഒരുക്കത്തിലാണ് നാട്ടുകാര്‍.

Keywords: Kerala News, Malayalam News, Mulleriya News, Kasaragod News, Complaint that culvert construction work abandoned half way.
< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022

Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL