കഴിഞ്ഞ തിങ്കളാഴ്ച മദ്യലഹരിയില്‍ വീട്ടിലെത്തിയ ഭര്‍ത്താവ് തന്റെ മുഖത്തും മറ്റുമായി മര്‍ദിക്കുകയും ഇതു തടയാനെത്തിയ പ്രായപൂര്‍ത്തിയെത്താത്ത ഏഴും 11ഉം വയസുള്ള രണ്ടു പെണ്‍മക്കളെ അക്രമിച്ചെന്നുമാണ് പരാതി. ജുവനൈല്‍ ജസ്റ്റിസ് കെയര്‍ ആന്‍ഡ് പ്രൊടക്ഷന്‍ ഓഫ് ചില്‍ഡ്രന്‍ ആക്ട് പ്രകാരമാണ് പൊലീസ് കേസെടുത്തത്.
സംഭവത്തെ തുടര്‍ന്ന് പിറ്റേ ദിവസം സീന മക്കളെയും കൂട്ടി ബന്ധുവീട്ടില്‍ പോയിരുന്നു. കേസെടുത്തതിനെ തുടര്‍ന്ന് രാജേഷിനായി പൊലീസ് അന്വേഷണം നടത്തിവരുന്നതിനിടെയാണ് വീട്ടിനകത്ത് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. മൃതദേഹത്തിന് മൂന്ന് ദിവസങ്ങളുടെ പഴക്കമുണ്ടെന്ന് പൊലീസ് പറഞ്ഞു. പയ്യന്നൂര്‍ പൊലീസ് ഇന്‍ക്വസ്റ്റ് നടത്തിയ മൃതദേഹം പോസ്റ്റ് മോര്‍ടത്തിനായി പരിയാരത്തെ കണ്ണൂര്‍ മെഡികല്‍ കോളജ് ആശുപത്രി മോര്‍ചറിയിലേക്ക് മാറ്റി.
Keywords: Kerala News, Malayalam News, Found Dead, Obituary, Obituary News, Auto rickshaw driver found dead inside home.