Join Whatsapp Group. Join now!
Aster MIMS 06/06/2023

Allegation | '10 വര്‍ഷ കാലാവധിക്ക് ബാങ്കില്‍ നിന്ന് ഭവന വായ്പയെടുത്തു'; 4 വര്‍ഷം കഴിയും മുമ്പ് തന്നെ വീട് ജപ്തി ചെയ്ത് സീല്‍ ചെയ്തതായി ആരോപണം

മാനുഷിക പരിഗണന നല്‍കിയില്ലെന്ന് വിമര്‍ശനം Kerala News, Kasaragod News, കാസറഗോഡ് വാര്‍ത്തകള്‍, Bank Loan
കാസര്‍കോട്: (www.kasargodvartha.com) കാസര്‍കോട്ടെ ഒരു കോ-ഓപറേറ്റീവ് ബാങ്കിന്റെ ബ്രാഞ്ചില്‍ നിന്നും 10 വര്‍ഷകാലാവധിക്ക് മൂന്ന് ലക്ഷം രൂപ ഭവനവായ്പയെടുത്തിരുന്നതായും എന്നാല്‍ വായ്പയെടുത്ത് നാല് വര്‍ഷം കഴിയും മുമ്പ് തന്നെ ബാങ്ക് അധികൃതര്‍ വീട് ജപ്തി ചെയ്ത് സീല്‍ ചെയ്തതായും കമ്പാര്‍ ബെദ്രഡുക്കയിലെ സീനയും കുടുംബവും ഓള്‍ ഇന്‍ഡ്യ കോണ്‍ഫെഡറേഷന്‍ ഓഫ് എസ് സി - എസ് ടി ഓര്‍ഗനൈസേഷന്‍ ഭാരവാഹികളും വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു.
     
Kerala News, Kasaragod News, Bank Loan, Allegation that house confiscated and sealed before expiry of term.

പട്ടിക ജാതി മൊഗര്‍ വിഭാഗത്തില്‍ പെടുന്ന സീന കൂലിപ്പണിയെടുത്ത് കഴിയുന്ന തുക ബാങ്കില്‍ അടച്ചിട്ടുണ്ട്. 2019-20ല്‍ കോവിഡ് മഹാമാരി വ്യാപിച്ചപ്പോള്‍ സീന, ഭാര്യ, മൂന്ന് മക്കള്‍ എന്നിവര്‍ക്കും കോവിഡ് ബാധിച്ചു. ജോലിക്ക് പോകാനോ, പുറത്തിറങ്ങാനോ സാധിക്കാത്ത അവസരത്തില്‍ ബാങ്കില്‍ അടക്കേണ്ട തുകയ്ക്ക് കാല താമസം വന്നു. വിദ്യഭ്യാസപരമായി പിന്നാക്കം നില്‍ക്കുന്ന കുടുംബത്തെ വ്യക്തമായ കാര്യം പറഞ്ഞ് മനസിലാക്കാതെയും മാനുഷിക പരിഗണന നല്‍കാതെയും ബാങ്ക് അധികൃതര്‍ വീട്ടില്‍ ചെന്ന് ബലമായി പിടിച്ചിറക്കി വൈദ്യുതി വിച്ഛേദിച്ച് വീട് ജപ്തി ചെയ്യുകയായിരുന്നുവെന്ന് സംഘടന ഭാരവാഹികള്‍ പറഞ്ഞു.
   
Kerala News, Kasaragod News, Bank Loan, Allegation that house confiscated and sealed before expiry of term.

അടിയന്തരമായി പ്രശ്നത്തില്‍ പരിഹാരം കണ്ട് കുടുംബത്തിന് വീട് തുറന്ന് നല്‍കിയില്ലെങ്കില്‍ സമര പരിപാടികളുമായി മുന്നോട്ട് പോകുമെന്ന് ഭാരവാഹികള്‍ അറിയിച്ചു. വാര്‍ത്താസമ്മേളനത്തില്‍ സംസ്ഥാന സെക്രടറി കെ കൃഷ്ണന്‍, ജില്ല പ്രസിഡന്റ് ഐ ലക്ഷ്മണ, സെക്രടറി പൊന്നപ്പന്‍, സഞ്ജീവ പുളിക്കൂര്‍ എന്നിവരും പങ്കെടുത്തു.

Keywords: Kerala News, Kasaragod News, Bank Loan, Allegation that house confiscated and sealed before expiry of term.< !- START disable copy paste -->

Post a Comment