Join Whatsapp Group. Join now!
Aster MIMS 22/05/2023

Microplastics | കോവിഡിന് പിന്നാലെ കാസര്‍കോട് നഗരത്തിലെ മണ്ണില്‍ സൂക്ഷ്മ പ്ലാസ്റ്റികുകളുടെ സാന്നിധ്യം ഗണ്യമായി വര്‍ധിച്ചതായി വിദഗ്ധ പഠന റിപോര്‍ട്; പരിസ്ഥിതിക്ക് ഗുരുതരമായ ഭീഷണിയെന്ന് ഗവേഷകര്‍; മാസ്‌കുകള്‍ അടക്കം അലക്ഷ്യമായി വലിച്ചെറിഞ്ഞത് കാരണമായി

കേരള ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗണ്‍സിലിന്റെ സഹായത്തോടെയായിരുന്നു പഠനം #Plastic-Pollution, #Environmental-News, #Study-Report,
കാസര്‍കോട്: (www.kasargodvartha.com) കോവിഡ്-19 മഹാമാരിക്ക് ശേഷം കാസര്‍കോട് നഗരത്തിലെ മണ്ണില്‍ സൂക്ഷ്മ പ്ലാസ്റ്റികിന്റെ സാന്നിധ്യം ഗണ്യമായി വര്‍ധിച്ചതായി പഠനത്തില്‍ കണ്ടെത്തി. പെരിയ കേന്ദ്ര സര്‍വകലാശാലയിലെയും മണിപാല്‍ ഇന്‍സ്റ്റിറ്റിയൂട് ഓഫ് ടെക്നോളജിയിലെയും ഗവേഷകരാണ് പഠനം നടത്തിയത്. കേരള ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗണ്‍സിലിന്റെ സഹായധനത്തോടെയായിരുന്നു പഠനം.
         
Plastic-Pollution, Environmental-News, Study-Report, Kerala News, Malayalam News, Kasaragod News, Environmental Problems, Study finds substantial rise in presence of microplastics in soil in Kasaragod town post-pandemic.

മാസ്‌കുകള്‍ പോലുള്ള ഉല്‍പന്നങ്ങളില്‍ നിന്ന് പുറത്തള്ളുന്ന സൂക്ഷ്മ പ്ലാസ്റ്റികുകള്‍ പരിസ്ഥിതിക്ക് ഗുരുതരമായ ഭീഷണി ഉയര്‍ത്തുന്നുവെന്ന് ഗവേഷകര്‍ പറഞ്ഞു. 2019-ലെ കണക്ക് പ്രകാരം ഒരു കിലോഗ്രാം മണ്ണില്‍ ശരാശരി 515 സൂക്ഷ്മ കണങ്ങളാണ് കണ്ടെത്തിയതെങ്കില്‍ 2021-ല്‍ അത് 960 ആയി വര്‍ധിച്ചു. പ്ലാസ്റ്റിക് അവശിഷ്ടങ്ങള്‍ എല്ലാ ആകൃതിയിലും വലിപ്പത്തിലും ഉണ്ടാകാമെന്ന് കേന്ദ്ര സര്‍വകലാശാലയിലെ ജിയോളജി വിഭാഗം അസിസ്റ്റന്റ് പ്രൊഫസറും ഗവേഷകരില്‍ ഒരാളുമായ കെ സന്ദീപ് വിശദീകരിച്ചു.

അഞ്ച് മിലി മീറ്ററില്‍ താഴെ നീളമുള്ളവയെയാണ് സൂക്ഷ്മ പ്ലാസ്റ്റിക് എന്ന് വിളിക്കുന്നത്. അവ മണ്ണിനും ജലത്തിനും ജീവനും ദോഷം ചെയ്യും. മണ്ണിന്റെ ഗുണങ്ങളെയും മണ്ണിലെ ജീവജാലങ്ങളെയും സൂക്ഷ്മാണുക്കളെയും ബാധിക്കും. കൂടാതെ സസ്യങ്ങളില്‍ പ്രവേശിക്കുകയും അതിന്റെ വളര്‍ച്ചയെ പ്രതികൂലമായി ബാധിക്കുകയും ചെയ്യും. കാസര്‍കോട് നഗരത്തിന്റെ പലഭാഗത്തും പലവിധ മാസ്‌കുകള്‍ വലിച്ചെറിയപ്പെട്ടനിലയിലാണ്. സൂര്യതാപം കൊണ്ടോ മറ്റുവിധത്തിലുള്ള ജ്വലനംകൊണ്ടോ ജീര്‍ണാവസ്ഥയിലാവുന്ന മാസ്‌കുകളിലെ സൂക്ഷ്മ പ്ലാസ്റ്റികുകള്‍ മണ്ണില്‍ അടിഞ്ഞുകൂടുന്നതായും കെ സന്ദീപ് പറഞ്ഞു.
  
Plastic-Pollution, Environmental-News, Study-Report, Kerala News, Malayalam News, Kasaragod News, Environmental Problems, Study finds substantial rise in presence of microplastics in soil in Kasaragod town post-pandemic.

മണ്ണിലെ സൂക്ഷ്മ പ്ലാസ്റ്റികുകളില്‍ പ്രധാനമായും പോളിപ്രൊഫൈലിന്‍, ഹൈ ഡെന്‍സിറ്റി പോളിയെത്തിലീന്‍ (HDPE) ആണ് കാണുന്നത്. സാധനങ്ങള്‍ പാക് ചെയ്യാന്‍ ഉപയോഗിക്കുന്ന സാമഗ്രികളും തുണിയിലെ നാരുകളും സൂക്ഷ്മ പ്ലാസ്റ്റികുകളുടെ വര്‍ധനവിന് കാരണമാകുമെങ്കിലും, കോവിഡിന് ശേഷം മണ്ണില്‍ അവയുടെ സാന്നിധ്യം ഇരട്ടിയായി വര്‍ധിക്കുന്നതിന് മാസ്‌കുകള്‍ അലക്ഷ്യമായി വലിച്ചെറിയുന്നത് വലിയൊരളവില്‍ കാരണമായിട്ടുണ്ട്. 2019 ഒക്ടോബര്‍ മുതല്‍ 2021 മാര്‍ച് വരെ കാസര്‍കോട് നഗരത്തിലെ പാര്‍കുകള്‍, സ്‌കൂളുകള്‍, റെയില്‍വേ സ്റ്റേഷന്‍, ഓഫീസുകള്‍, ബീചുകള്‍, ബസ് കാത്തിരിപ്പ് കേന്ദ്രങ്ങള്‍, റെസ്റ്റോറന്റുകള്‍ എന്നിവിടങ്ങളിലെ മണ്ണ് പരിശോധിച്ചാണ് പഠന റിപോര്‍ട് തയ്യാറാക്കിയിട്ടുള്ളത്.

റെയില്‍വേ സ്റ്റേഷന്‍, ബസ് കാത്തിരിപ്പ് കേന്ദ്രങ്ങള്‍ എന്നിവിടങ്ങളിലാണ് സൂക്ഷ്മ പ്ലാസ്റ്റികിന്റെ സാന്നിധ്യം
ഏറ്റവും കൂടുതല്‍ കണ്ടെത്തിയത്. 2019-ല്‍ നീല നിറത്തിലുള്ള സൂക്ഷ്മ പ്ലാസ്റ്റികുകള്‍ ധാരാളമുണ്ടായിരുന്നെങ്കിലും 2021-ല്‍ ചുവന്ന പ്ലാസ്റ്റികുകളാണ് ഏറ്റവും കൂടുതല്‍ കണ്ടെത്തിയത്. സൂക്ഷ്മ പ്ലാസ്റ്റികുകളുടെ മലിനീകരണത്തിന്റെ അനന്തരഫലങ്ങള്‍ വിശദമായി പഠന വിധേയമാക്കേണ്ടതുണ്ടെന്ന് ഗവേഷകര്‍ പറയുന്നു. ഇവ ഭൂഗര്‍ഭജലം, നദികള്‍, ചതുപ്പുനിലങ്ങള്‍, സമുദ്രജലം എന്നിവയില്‍ എത്തിച്ചേരുമെന്നതിനാല്‍ പാരിസ്ഥിതിക ഘടനയെ താളംതെറ്റിക്കും.

ഫേസ് മാസ്‌കുകളും പിപിഇ കിറ്റുകളും ഉള്‍പെടെയുള്ള പ്ലാസ്റ്റിക് വസ്തുക്കളുടെ ശരിയായ സംസ്‌കരണവും നിയന്ത്രണവും അനിവാര്യമെന്ന് പഠനം വ്യക്തമാക്കുന്നു. മറൈന്‍ പൊല്യൂഷന്‍ ബുള്ളറ്റിന്‍ എന്ന ശാസ്ത്ര ജേണലില്‍ ഏപ്രില്‍ ലക്കത്തില്‍ പഠനം പ്രസിദ്ധീകരിച്ചിട്ടുണ്ട്. കേന്ദ്ര സര്‍വകലാശാലയിലെ ഡോ. എവി സിജിന്‍ കുമാര്‍, മണിപാല്‍ ഇന്‍സ്റ്റിറ്റിയൂട് ഓഫ് ടെക്നോളജിയിലെ ഡോ. അനീഷ് കെ വാര്യര്‍, ഗവേഷക വിദ്യാര്‍ഥികളായ എം റീതു, ജിഎച് അരവിന്ദ്, എകെ റഫാസ്, ആര്‍ ബിശ്വജിത്ത് എന്നിവരും പഠന സംഘത്തില്‍ ഉണ്ടായിരുന്നു.

Keywords: Plastic-Pollution, Environmental-News, Study-Report, Kerala News, Malayalam News, Kasaragod News, Environmental Problems, Study finds substantial rise in presence of microplastics in soil in Kasaragod town post-pandemic.
< !- START disable copy paste -->

Post a Comment