കീക്കാനം പൂച്ചക്കാട് ഫാറൂഖ് മസ്ജിദിനടുത്തെ ബൈതുൽ റഹ്‍മയിലെ എംസി അബ്ദുൽ ഗഫൂറിന്റെ (55) മരണത്തിലാണ് ദുരൂഹത ഉയർന്നത്. കാഞ്ഞങ്ങാട് ആർഡിഒയുടെ സാന്നിധ്യത്തിൽ ബേക്കൽ ഡിവൈഎസ്പി സികെ സുനിൽകുമാർ, ഇൻസ്പെക്ടർ യുപി വിപിൻ എന്നിവരുടെ നേതൃത്വത്തിൽ പരിയാരത്തെ കണ്ണൂർ മെഡികൽ കോളജ് ആശുപത്രിയിലെ പൊലീസ് സർജനാണ് പൂച്ചക്കാട് ജുമാ മസ്ജിദ് പരിസരത്ത് വെച്ച് ഖബർ തുറന്ന് പോസ്റ്റ് മോർടം നടത്തുന്നത്. പൊലീസിൻ്റെ അപേക്ഷയിൽ ആർ ഡി ഒ പോസ്റ്റ് മോർടത്തിന് അനുമതി നൽകുകയായിരുന്നു.
കഴിഞ്ഞ ഏപ്രിൽ 13 ന് വൈകീട്ട് 5.30നും 14ന് പുലർചെ അഞ്ചു മണിക്കുമിടയിലാണ് ഗഫൂറിനെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയതെന്ന് ബന്ധുക്കൾ നൽകിയ പരാതിയിൽ പറയുന്നു. ഗഫൂറിന്റെ മരണസമയത്ത് വീട്ടിൽ മറ്റാരും ഉണ്ടായിരുന്നില്ല.ഭാര്യയും മക്കളും ബന്ധുവീട്ടിൽ പോയിരുന്നു. ഹൃദയാഘാതമാകാം മരണകാരണമെന്ന് കരുതി മൃതദേഹം ഖബറടക്കുകയും ചെയ്തിരുന്നു.
പിന്നീട് വീട്ടിലുണ്ടായിരുന്ന 612 പവൻ സ്വർണം നഷ്ടമായെന്ന് ബന്ധുക്കൾ കണ്ടെത്തിയതോടെയാണ് മരണത്തിൽ ദുരൂഹത ഉയർന്നത്. മകൻ അഹ്‌മദ് മുസമ്മിലാണ് പരാതിയുമായി പൊലീസിനെ സമീപിച്ചത്. പോസ്റ്റ് മോർടത്തിലൂടെ മരണകാരണം കണ്ടെത്താനാകുമെന്ന പ്രതീക്ഷയിലാണ് അബ്ദുൽ ഗഫൂറിന്റെ കുടുംബം.
Keywords: News, Kerala, Postmortem, Police, Complaint, Bekal, Poochakkad, Kannur, Medical College, Hospital, Merchant, Masjid, Case, Death of Gulf trader: Postmortem begins.
< !- START disable copy paste -->