Join Whatsapp Group. Join now!
Aster mims 04/11/2022

Arrested | തോട്ടം ഉടമയുടെ വീട്ടില്‍ കവര്‍ചയ്ക്ക് ശ്രമിച്ചെന്ന കേസില്‍ തൊഴിലാളികള്‍ അറസ്റ്റില്‍

Two arrested in theft attempting case, #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ #ദേശീയവാര്‍ത്തകള്‍
മംഗ്‌ളുറു: (www.kasargodvartha.com) തോട്ടം ഉടമയുടെ ഭാര്യയെ അക്രമിച്ച് കവര്‍ചയ്ക്ക് ശ്രമിച്ചെന്ന കേസില്‍ രണ്ട് തൊഴിലാളികളെ അറസ്റ്റ് ചെയ്തു. മംഗ്‌ളുറു സുള്ള്യ പാമ്പേത്തടി കരിക്കാലയിലെ ഫാം ഉടമ വിശ്വനാഥിന്റെ ഭാര്യ ഗായത്രിയെ (61) കുത്തിക്കൊലപ്പെടുത്താന്‍ ശ്രമിച്ചെന്ന കേസില്‍ ചിത്രദുര്‍ഗയിലെ വി വരദരാജ് (30), ധര്‍മ്മസ്ഥലയിലെ പിപി സൈജന്‍ (38) എന്നിവരെയാണ് സുബ്രഹ്മണ്യ പൊലീസ് അറസ്റ്റ് ചെയ്തത്.
             
Latest-News, National, Top-Headlines, Karnataka, Mangalore, Crime, Arrested, Robbery, Theft, Two arrested in theft attempting case.

'നാല് മാസമായി വിശ്വനാഥിന്റെ ഫാമിലെ തൊഴിലാളികളായ ഇരുവരും വീടിന് സമീപത്തെ ഷെഡിലാണ് താമസിച്ചിരുന്നത്. പ്രതികള്‍ വിശ്വനാഥിനോട് വെള്ളിയാഴ്ച 200 രൂപ വാങ്ങി തങ്ങള്‍ പഞ്ച മാര്‍കറ്റിലേക്ക് പോകുകയാണെന്ന് അറിയിച്ചിരുന്നു. വൈകുന്നേരം തിരിച്ചെത്തിയ ഇവര്‍ രാത്രി ഒമ്പതരയോടെ വീടിന്റെ മുകള്‍ നിലയില്‍ കയറുകയും ഗായത്രിയുടെ കഴുത്തില്‍ പിടിച്ച് സ്വര്‍ണവും പണവും ആവശ്യപ്പെടുകയും ചെയ്തു.

എതിര്‍ത്തപ്പോള്‍ വരദരാജ് ഗായത്രിയുടെ കഴുത്തില്‍ രണ്ടുതവണ കുത്തിയതായി പൊലീസ് പറഞ്ഞു. നിലവിളി കേട്ട് അയല്‍വാസികളായ സുരേഷും പ്രേമയും ഓടിയെത്തിയതോടെ അക്രമികള്‍ രക്ഷപ്പെട്ടു. ഗായത്രിയെ ഉടന്‍ കടബ സര്‍കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തു. ഗായത്രിയുടെ ഭര്‍ത്താവ് വിശ്വനാഥിന് നടക്കാന്‍ കഴിയില്ല. ഇതറിഞ്ഞ പ്രതികള്‍ ഗായത്രിയെ കൊലപ്പെടുത്തി വീട്ടിലെ സ്വര്‍ണവും പണവും കൊള്ളയടിക്കാന്‍ പദ്ധതിയിടുകയായിരുന്നു', പൊലീസ് പറഞ്ഞു.
              
Latest-News, National, Top-Headlines, Karnataka, Mangalore, Crime, Arrested, Robbery, Theft, Two arrested in theft attempting case.

Keywords: Latest-News, National, Top-Headlines, Karnataka, Mangalore, Crime, Arrested, Robbery, Theft, Two arrested in theft attempting case.
< !- START disable copy paste -->

Post a Comment