ചൊവ്വാഴ്ച വൈകീട്ട് നാല് മണിയോടെയാണ് സംഭവം. തൃക്കരിപ്പൂർ വയലോടിയിലെ മകന്റെ ഭാര്യയുടെ വീട്ടിലെത്തിയതായിരുന്നു ബാലൻ. വന്നയുടനെ മൂത്രമൊഴിക്കാനെന്ന് പറഞ്ഞു വീടിന്റെ പിറകുവശത്തെ ശുചിമുറിയിലേക്ക് പോയിരുന്നതായി ബന്ധുക്കൾ പറഞ്ഞു. ശേഷം നിലവിളി കേട്ട് വീട്ടുകാരും പരിസരവാസികളും ഓടിയെത്തിയപ്പോഴാണ് തീ പിടിച്ചത് കണ്ടത്
കയ്യിൽ കരുതിയിരുന്ന പെട്രോൾ ഒഴിച്ച് സ്വയം തീ കൊളുത്തിയതായാണ് പൊലീസിന്റെ നിഗമനം. ചന്തേര എസ്ഐമാരായ മനോജ് കൊല്ലംപാറ, സതീശൻ വാഴുന്നോറടി എന്നിവരുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം ഉടൻ തന്നെ പരിയാരത്തെ മെഡികൽ കോളജിലേക്ക് എത്തിക്കുകയായിരുന്നു. കടുംകൈക്ക് പിന്നിലുള്ള കാരണം വ്യക്തമല്ല.
Keywords: Trikaripur, Kasaragod, Kerala, News, Man, Fire, Injured, Petrol, Police, Medical College, Hospital, Top-Headlines, Man seriously injured in fire.
< !- START disable copy paste -->