ജൈവമാലിന്യം ബകറ്റില്‍ സൂക്ഷിച്ച് അതിലേക്ക് ബാക്ടീരിയ ചേര്‍ത്ത് വളമാക്കുന്ന രീതിയാണ് ബൊകാഷി. അടുക്കള മാലിന്യത്തെ ബൊകാഷിയിലൂടെ വളമാക്കി മാറ്റുമ്പോള്‍ ഒരു തരത്തിലുള്ള ദുര്‍ഗന്ധവും ഉണ്ടാകില്ല എന്നതാണ് പ്രത്യേകത. മാലിന്യം ശേഖരിക്കാനുള്ള ബകറ്റ്, വേസ്റ്റ് പ്രസര്‍, അരിപ്പ എന്നിവയാണ് ഒരു കിറ്റിലുണ്ടാവുക. ബൊകാഷി നിര്‍മാണത്തിന് വേണ്ട പ്രധാന ഘടകം ലാക്റ്റോബാസിലസ് ബാക്ടീരിയയാണ്. ഗുണപ്രദമായ ഈ സൂക്ഷ്മാണു അടങ്ങിയ പൊടിയും ബകറ്റിനൊപ്പം ലഭിക്കും.
ഇത് ഉപയോഗിച്ചാണ് മാലിന്യം കമ്പോസ്റ്റാക്കി മാറ്റുന്നത്.
കമ്പോസ്റ്റ് നിര്‍മിക്കാന്‍ ബകറ്റില്‍ ആദ്യം ശര്‍ക്കര ഇടണം. അതിന് മുകളില്‍ അരിപ്പ വെച്ച് അടക്കും. പിന്നീട് ജൈവമാലിന്യം നിക്ഷേപിക്കാം. ബകറ്റ് നിറഞ്ഞ ശേഷം വായു കടക്കാതെ 15 ദിവസം അടച്ചുവച്ചാല്‍ കമ്പോസ്റ്റ് തയാറാകും. 2800 രൂപയാണ് ഒരു ബൊകാഷി ബകറ്റിന്റെ വില. 12 ലക്ഷം രൂപ പദ്ധതിക്കായി വകയിരുത്തിട്ടുണ്ട്. മാലിന്യ സംസ്‌കരണത്തിന്റെ വേറിട്ട മാതൃകയായ ബൊകാഷി ബകറ്റ് വിതരണ ചടങ്ങ് നഗരസഭ ചെയര്‍പേഴ്‌സണ്‍ കെവി സുജാത നിര്‍വ്വഹിച്ചു. വൈസ് ചെയര്‍മാന്‍ ബില്‍ ടെക് അബ്ദുല്ല, സ്ഥിരം സമിതി അധ്യക്ഷന്മാരായ കെ ലത, കെവി സരസ്വതി, വര്‍കിംഗ് ഗ്രൂപ് ചെയര്‍മാന്‍ ടിവി സുജിത് കുമാര്‍ എന്നിവര്‍ സംസാരിച്ചു.
Keywords: Latest-News, Kerala, Kasaragod, Top-Headlines, Kanhangad-Municipality, Kanhangad, Say-No-To-Plastic, Plastic, Waste Dump, Waste, Environment, Kanhangad Municipality implemented new method for waste management.
< !- START disable copy paste -->