രാത്രി തീ ഇട്ടാൽ പകൽ സമയം മുഴുവനും കത്തി പുക ഉയരുന്നത് കാണാമെന്ന് പ്രദേശവാസികൾ പറയുന്നു. തൊട്ടടുത്ത കുമ്പള സ്കൂളിലേയും, സ്വകാര്യ കോളജുകളിലെയും വിദ്യാർഥികൾക്കും, വ്യാപാര സ്ഥാപനങ്ങളിലെ പ്രായമായ വ്യാപാരികൾക്കും, മീൻ വിൽപന തൊഴിലാളികൾക്കും ഇത് വലിയ ആരോഗ്യപ്രശ്നങ്ങളാണ് ഉണ്ടാക്കുന്നത്. ഇക്കാര്യം പലപ്രാവശ്യവും കുമ്പള ഗ്രാമപഞ്ചായത് അധികൃതരെയും, ആരോഗ്യവിഭാഗം ഉദ്യോഗസ്ഥരെയും അറിയിച്ചിരുന്നതുമാണ്.
ഗ്രാമപഞ്ചായത് അധികൃതർ വ്യാപാരികൾക്കും, ഹോടെലുകൾക്കും, പഴം- പച്ചക്കറി കട ഉടമകൾക്കും നോടീസ് നൽകി നടപടി കഥലാസിലൊതുക്കുന്നുവെന്നാണ് ആക്ഷേപം. രാത്രി ഒമ്പത് മണിക്കും 12 മണിക്കും ഇടയിലാണ് മാലിന്യങ്ങൾ വലിച്ചെറിയുന്നതും കത്തിക്കുന്നതുമെന്ന് തൊട്ടടുത്ത വ്യാപാരികൾ പറയുന്നു. ഇത് തടയാൻ സിസിടിവി അടക്കമുള്ള സംവിധാനങ്ങൾ ഉപയോഗപ്പെടുത്തണമെന്ന് ഇവർ ഏറെ നാളായി ആവശ്യപ്പെട്ട് വരികയാണ്.
കുമ്പളയിലെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള മാലിന്യമാണ് ഇവിടെ ചാക്കുകളിലാക്കി കൊണ്ടിടുന്നതും കത്തിക്കുന്നതും. രണ്ടാഴ്ച മുമ്പ് കുമ്പള ഗ്രാമപഞ്ചായത് മുൻകൈയെടുത്ത് ഹരിതസേന അംഗങ്ങളുടെ സഹകരണത്തോടെ ശുചീകരണ പ്രവർത്തനങ്ങൾ നടത്തുകയും, മാലിന്യങ്ങൾ നീക്കം ചെയ്യുകയും, മാലിന്യം വലിച്ചെറിയാൻ ഉപയോഗിക്കുന്ന സ്കൂൾ മൈതാനത്തേക്കുള്ള ഇടവഴി കെട്ടിയടക്കുകയും ചെയ്തിരുന്നു. എന്നിട്ടും ഫലമുണ്ടായില്ലെന്ന് വിദ്യാർഥികളും വ്യാപാരികളും പറയുന്നു. മാലിന്യം വലിച്ചെറിയുന്നവരെയും, കത്തിക്കുന്നവരെയും പിടികൂടാൻ രാത്രി കാലങ്ങളിൽ സ്കൂൾ റോഡിൽ പൊലീസ് പെട്രോളിങ് ഏർപെടുത്തണമെന്നും ആവശ്യം ഉയർന്നിട്ടുണ്ട്.
Keywords: News, Garbage, Health-Department, Plastic,Waste Dump, Fruits, Vegitable, Students, Merchant, School, College, Fire, Fishermen, Kasaragod, Police Station, Kerala, Hotel, Kumbala, Garbage dumping and set on fire in school ground.
< !- START disable copy paste -->