Join Whatsapp Group. Join now!
Aster mims 04/11/2022

New Movie | ബാബുരാജും ബിബിന്‍ ജോര്‍ജും നേര്‍ക്കുനേര്‍; 'ഐസിയു' ഫസ്റ്റ് ലുക് പോസ്റ്റര്‍ പുറത്തിറക്കി

First look poster of new movie 'ICU' out #കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ

കൊച്ചി: (www.kasargodvartha.com) ബാബുരാജും ബിബിന്‍ ജോര്‍ജും നായകരായി എത്തുന്ന ഏറ്റവും പുതിയ ചിത്രമായ 'ഐസിയു'ടെ ഫസ്റ്റ് ലുക് പോസ്റ്റര്‍ പുറത്തിറക്കി. സസ്‌പെന്‍സ് ത്രിലര്‍ (Suspension Thriller) കാറ്റഗറിയില്‍ ഒരുക്കിയിരിക്കുന്ന ചിത്രമാണിത്. വെടിക്കെട്ടിന് ശേഷം ബിബിന്‍ ജോര്‍ജ് പ്രധാന വേഷത്തില്‍ എത്തുന്ന സിനിമയാണിത്. 

സൂര്യ തമിഴില്‍ നിര്‍മിച്ച ഉറിയടി എന്ന സിനിമയുടെ നായിക വിസ്മയയാണ് നായികയായി എത്തുന്നത്. ചിത്രത്തിന്റെ നിര്‍മാണം മിനി സ്റ്റുഡിയോ ആണ്. കഥ, തിരക്കഥ, സംഭാഷണം സന്തോഷ് കുമാറിന്റേതാണ്. മുരളി ഗോപി, ശ്രീകാന്ത് മുരളി, മീര വാസുദേവ്, എന്നിവരാണ് മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. 

Kochi, news, Kerala, Top-Headlines, Cinema, Entertainment, First look poster of new movie 'ICU' out.

ഷിബു സുശീലനാണ് പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍. സി ലോകനാഥന്‍ ഛായാഗ്രാഹണം നിര്‍വഹിക്കുന്ന ചിത്രത്തിന്റെ എഡിറ്റിങ് ലിജോ പോള്‍ ആണ്. സംഗീതം ജോസ് ഫ്രാങ്ക്ളിന്‍, കലാസംവിധാനം: ബാവ, കോസ്റ്റ്യൂം ഡിസൈനര്‍: സ്റ്റെഫി സേവ്യര്‍, മേകപ്: റോണക്‌സ്, ആക്ഷന്‍: മാഫിയ ശശി, സൗന്‍ഡ് ഡിസൈന്‍: വിക്കി, കിഷന്‍, ശബ്ദ മിശ്രണം: എം ആര്‍ രാജാകൃഷ്ണന്‍, പിആര്‍ഒ എ സ് ദിനേശ്, ആതിര ദില്‍ജിത്ത്.

Keywords: Kochi, news, Kerala, Top-Headlines, Cinema, Entertainment, First look poster of new movie 'ICU' out.

Post a Comment