Join Whatsapp Group. Join now!
Aster mims 04/11/2022

Elephant Attack | അരിക്കൊമ്പന്റെ ആക്രമണം: പ്രത്യേക സംഘം സംഘം വയനാട്ടില്‍ നിന്ന് ഇടുക്കിയില്‍ എത്തും

ഇടുക്കി: (www.kasargodvartha.com) അരിക്കൊമ്പന്റെ ആക്രമണത്തെ തുടര്‍ന്ന് പ്രത്യേക സംഘം സംഘം വയനാട്ടില്‍ നിന്ന് ഇടുക്കിയിലെത്തും. നാല് കുങ്കിയാനകളും 26 വനം വകുപ്പ് ഉദ്യോഗസ്ഥരും ഉള്‍പെടുന്ന 30 അംഗ സംഘമാണ് എത്തുകയെന്നും മന്ത്രി എ കെ ശശീന്ദ്രന്‍ വ്യക്തമാക്കി.

മാര്‍ച് 16ന് ശേഷമാണ് സംഘമെത്തുക. അതേസമയം ശാന്തന്‍പാറ പഞ്ചായത്തിലെ പന്നിയാര്‍ എസ്റ്റേറ്റില്‍ വീണ്ടും അരിക്കൊമ്പന്റെ ആക്രമണമുണ്ടായി. ശനിയാഴ്ച രാത്രി 10 മണിയ്ക്ക് അരിക്കൊമ്പന്‍ എസ്റ്റേറ്റിലെ ലേബര്‍ കാന്റീന്‍ ചുമര് ഇടിച്ചുതകര്‍ത്തു. കാന്റീന്‍ നടത്തിപ്പുകാരന്‍ എഡ്വിന്‍ തലനാരിഴയ്ക്കായിരുന്നു രക്ഷപെട്ടത്.

Idukki, News, Kerala, Elephant-Attack, Wayanad, Elephant attack: Special team will reach Idukki from Wayanad

Keywords: Idukki, News, Kerala, Elephant-Attack, Wayanad, Elephant attack: Special team will reach Idukki from Wayanad.

Post a Comment