Join Whatsapp Group. Join now!
Aster MIMS 10/10/2023

Budget | കാസർകോടിനെ അതിദാരിദ്ര്യ മുക്ത ജില്ലയാക്കി മാറ്റുമെന്ന പ്രഖ്യാപനവുമായി ജില്ലാ പഞ്ചായത് ബജറ്റ്; കൃഷിക്കും അടിസ്ഥാന ജനങ്ങളുടെ വികസനത്തിനും ജലസേചനത്തിനും ഊന്നൽ; സ്‌കൂളുകളിൽ യോഗാ ക്ലാസ്, വർധിച്ചുവരുന്ന വിവാഹമോചനം ഒഴിവാക്കാൻ പ്രീ മാരിറ്റൽ കൗൺസിലിംഗ്

#കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾDistrict Panchayat budget with announcement to make Kasaragod an extreme poverty free district
കാസർകോട്: (www.kasargodvartha.com) കാസർകോടിനെ അതിദാരിദ്ര്യ മുക്ത ജില്ലയാക്കി മാറ്റുമെന്ന് ജില്ലാ പഞ്ചായത് ബജറ്റിൽ പ്രഖ്യാപനം. കൃഷിക്കും ജലസേചനത്തിനും അടിസ്ഥാന ജനങ്ങളുടെ വികസനത്തിനും ഊന്നൽ നൽകുന്ന ബജറ്റാണ് പ്രസിഡണ്ട് ബേബി ബാലകൃഷ്ണന്റെ അധ്യക്ഷതയിൽ വൈസ് പ്രസിഡന്റ് ശാനവാസ് പാദൂർ അവതരിപ്പിച്ചു. 817,038,118 രൂപ വരവും 808,999,000 രൂപ ചിലവും പ്രതീക്ഷിക്കുന്ന ബജറ്റാണ് അവതരിപ്പിച്ചിട്ടുള്ളത്. ത്രിതല പഞ്ചായത്, മുനിസിപാലിറ്റിയുമായി ചേർന്ന് ഉൽപാദനാധിഷ്ഠിത വികസനത്തിന് ഊന്നൽ നൽകിക്കൊണ്ട് ഭക്ഷ്യോൽപാദനത്തിൽ അടിസ്ഥാന സൗകര്യമൊരുക്കുന്നതിനും, കൃഷി ഭൂമിയിൽ നിന്നും പരമാവധി വരുമാനം കർഷകന് ലഭ്യമാക്കുന്നതിനും, വിവിധ ഏജൻസികളുടെ സംയോജിത പദ്ധതികളിലൂടെ ഉൽപാദനത്തിനും വിപണനത്തിനും പ്രാമുഖ്യം നൽകുന്നതിനാണ് മുൻഗണന.

ലോകചെറുധാന്യ വർഷത്തിന്റെ പ്രാധാന്യം കണക്കിലെടുത്ത് ചെറുധാന്യ കൃഷിയും, മില്ലറ്റ് മില്ലും സ്ഥാപിക്കും. കാർബൺ സന്തുലിത ഫാമുകളാക്കി സീഡ് ഫാമുകളെ മാറ്റും. ജലസേചന ജലസംരക്ഷണ രംഗത്ത് പുതിയ ചെക് ഡാമുകളും വിസിബികളും നിർമിക്കും. എരുമക്കയം ചെക് ഡാം കാസർകോട് വികസന പാകേജ് സംയോജനത്തിൽ ഏറ്റെടുക്കും. ഭക്ഷ്യ സുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായി പഴം, പച്ചക്കറി കൃഷിയും നെൽകൃഷിയും പ്രോത്സാഹിപ്പിക്കും. കാർഷിക രംഗത്ത് വിപണന സൗകര്യം മെച്ചപ്പെടുത്താൻ പെരിയയിൽ അഗ്രിമോൾ പ്രവർത്തന സജ്ജമാക്കും. ക്ഷീര കർഷകർക്ക് സഹായകമായ ഇൻസന്റീവ് ഈ വർഷവും തുടരും. പാലിൽ നിന്നും മൂല്യവർധിത ഉൽപന്നങ്ങൾ ഉണ്ടാക്കുന്ന യൂനിറ്റും ഫ്രൂട് പൾപ് യൂണിറ്റും ആരംഭിക്കും.

Kasaragod, Kerala, News, District-Panchayath, Budget, Agriculture, School, Yoga, Farming, Fruits, Hospital, Congress, BJP, Latest-News, Top-Headlines, District Panchayat budget with announcement to make Kasaragod an extreme poverty free district.

ആനിമൽ ബർത് കൺട്രോൾ പ്രോഗ്രാം തുടരും. എബിസി പുതിയ കെട്ടിട നിർമാണ പ്രവൃത്തി ഈ സാമ്പത്തിക വർഷം പൂർത്തീകരിക്കും. ത്രിതല പഞ്ചായത് സഹായത്തോടെ. മൃഗസംരക്ഷണ മേഖലയിൽ ജില്ലാ വെറ്റിനറി ക്ലിനിക് കൂടുതൽ കാര്യക്ഷമമാക്കുന്നതിനും തുക നീക്കിവെച്ചു. സർകാരിന്റെ മുൻഗണന പദ്ധതികളിൽ ഒന്നായ തൊഴിൽ സംരംഭകത്വ വികസനത്തിന് 85 ലക്ഷം രൂപ വകയിരുത്തി. യുവതയുടെ നൈപുണ്യ വികസനത്തിനും, വിജ്ഞാന വിനിമയം മെച്ചപ്പെടുത്തുന്നതിനും സുസ്ഥിര വികസന ലക്ഷ്യങ്ങൾ സാക്ഷാത്കരിക്കുന്നതിനും യൂത് ബ്രിഗേഡുകൾ രൂപീകരിക്കും. ഇവരെ ഉപയോഗപ്പെടുത്തി ഗ്രീൻ സിവിൽ സ്റ്റേഷൻ ക്ലീൻ സിവിൽ സ്റ്റേഷൻ പദ്ധതി രൂപീകരിക്കും.

ഉൽപാദന മേഖലയ്ക്ക് അതീവ പ്രാധാന്യം നൽകിയാണ് ബജറ്റ് തയ്യാറാക്കിയിരിക്കുന്നത്. 10,30,34,000 രൂപയാണ് ഈ മേഖലയിൽ നീക്കിവെച്ചിട്ടുള്ളത്. കാലാവസ്ഥ വ്യതിയാനത്തെ സമഗ്രമായി നേരിടാൻ സംസ്ഥാന തലത്തിലുള്ള നിർദേശമനുസരിച്ച് നെറ്റ് സീറോ കാർബൺ എമിഷൻ പദ്ധതി നടപ്പാക്കും. മാലിന്യ നിർമാർജനവും ശാസ്ത്രീയ സംസ്കരണവും ജനകീയമായി പൂർത്തിയാക്കുന്നതിന് ജില്ലയെ വലിച്ചെറിയൽ മുക്തമാക്കുന്നതിനും സീറോ വേസ്റ്റ് കാസർകോട് സമ്പൂർണ ശുചിത്വ ജില്ലാ എന്ന ലക്ഷ്യം നടപ്പിലാക്കുന്നതിനായി സീറോ വേസ്റ്റ് കാസർകോട് എന്ന പദ്ധതി ഏറ്റെടുക്കും. 45,00,000 രൂപ ഇതിനായി വകയിരുത്തി. മാറ്റിയെടുക്കാം മാതൃകയാക്കാം എന്ന ലക്ഷ്യത്തോടെ ജില്ലാ ആസ്ഥാനത്തെ ക്ലീൻ സിവിൽ സ്റ്റേഷൻ, ഗ്രീൻ സിവിൽ സ്റ്റേഷൻ എന്ന പദ്ധതി ഏറ്റെടുക്കും.

Kasaragod, Kerala, News, District-Panchayath, Budget, Agriculture, School, Yoga, Farming, Fruits, Hospital, Congress, BJP, Latest-News, Top-Headlines, District Panchayat budget with announcement to make Kasaragod an extreme poverty free district.

സഞ്ചരിക്കുന്ന സെപ്റ്റേജ് ട്രീറ്റ്മെന്റ് യൂണിറ്റ് സ്ഥാപിക്കും. ലൈഫ് ഭവന പദ്ധതിക്ക് ഏഴ് കോടി രൂപ നീക്കിവെച്ചു. ജില്ലാ ആശുപത്രി നവീകരണത്തിന് ഒരു കോടി രൂപയും, മരുന്ന് മറ്റ് അത്യാവശ്യ സാമഗ്രികൾക്കായി ഒരു കോടി രൂപയും മാറ്റിവെച്ചു. കാത് ലാബ് കൂടുതൽ പേർക്ക് പ്രയോജനപ്പെടുത്തും വിധം വിപുലീകരിക്കും. ഓൺലൈൻ ടോകൺ സംവിധാനം ഏർപ്പെടുത്തും. ക്വാഷാലിറ്റിയിൽ ഡോക്ടർമാരെ നിയമിച്ച് 24 മണിക്കൂറും ഡോക്ടറുടെ സേവനം ഉറപ്പുവരുത്തും. വൃക്ക കരൾ മാറ്റിവച്ചവർക്ക് മരുന്നു വാങ്ങാൻ 60 ലക്ഷം രൂപ നീക്കിവക്കും. ബ്ലോക് പഞ്ചായതുകളുടെ ഡയാലിസിസ് കേന്ദ്രങ്ങൾക്ക് ധനസഹായം നൽകും.

ജില്ലാ പഞ്ചായതിന്റെ കീഴിലുള്ള 54 എൽപി ക്ലാസ് റൂമുകൾ സ്മാർടാക്കും. എൽപി കലാമേള സംഘടിപ്പിക്കും. ഗ്രന്ഥാലയങ്ങൾക്ക് കെട്ടിടം നിർമിക്കാൻ 10 ലക്ഷം വീതം ധനസഹായം നൽകും. ബാലസൗഹൃദ ജില്ലയായി മാറ്റുന്നതിന്റെ ഭാഗമായി പിലിക്കോട്, തൃക്കരിപ്പൂർ, പടന്ന, ചെറുവത്തൂർ, ചെങ്കള പഞ്ചായതുകളിൽ പഞ്ചായതുമായി സഹകരിച്ച് ചിൽഡ്രൻസ് പാർകുകൾ സ്ഥാപിക്കും. ശുചിത്വ മേഖലയ്ക്ക് 2.63 കോടി രൂപയാണ് മാറ്റി വെച്ചിട്ടുള്ളത്. സ്കൂളുകളിൽ ടൈംസ് കോർടുകൾ സ്മാപിക്കും. സ്കൂളുകളുടെ കളിസ്ഥലങ്ങൾ മെച്ചപ്പെടുത്തും. സംസ്ഥാന കായികമേളയിൽ പങ്കെടുക്കുന്ന കുട്ടികൾക്ക് പ്രത്യേക പരിശീലനം നൽകും. പുല്ലൂർ അമ്പലത്തറയിൽ ഗോത്രകലാഗ്രാമം സ്ഥാപിക്കും. സ്കൂളുകളിൽ യോഗാക്ലാസ് ആരംഭിക്കും. ഒരു ഡിവിഷനിൽ ഒരു യോഗ ടീചറെ നിയമിക്കും.എല്ലാ സ്കൂളുകളിലും ഏപ്രിൽ മാസത്തോടെ സോളാർ സമ്പൂർണമാക്കും.

വികസന ചർച്ച ചെയ്യാനും, ഏകോപിപ്പാക്കാനും, നൂതന പദ്ധതികൾ ആവിഷ്കരിക്കാനും കാസർകോട് സെന്റർ ഫോർ ഡെവലപ്മെന്റ് സ്റ്റഡീസ് ന് രൂപം നൽകും. വിധവകൾക്ക് സ്വയം തൊഴിൽ പരിശീലനം നൽകും. വനിതകൾക്ക് നൈപുണ്യ പരിശീലനം നൽകും. എറണാകുളത്തെ സമൃദ്ധി കിചൺ മാതൃകയിൽ ചട്ടഞ്ചാൽ വ്യവസായ പാർകിൽ സെൻട്രലൈസ്ഡ് കിച്ചൺ സ്ഥാപിച്ച് ജില്ലയുടെ പ്രധാന കേന്ദ്രങ്ങൾ, ജില്ലാ പഞ്ചായതിന്റെ കീഴിലുള്ള ആശുപത്രി കാന്റീനുകൾ എന്നിവിടങ്ങളിൽ ഭക്ഷണമെത്തിച്ചു നൽകും. വർധിച്ചുവരുന്ന വിവാഹമോചനം ഒഴിവാക്കാൻ പ്രീ മാരിറ്റൽ കൗൺസിലിംഗും നൽകും. ജില്ലാ പഞ്ചായത് വളപ്പിൽ ഇലക്ട്രികൽ ചാർജിംഗ് സ്റ്റേഷൻ നിർമിക്കും. ജില്ലാശുപത്രിയിൽ വാടർ കിയോസ്ക് സൗകര്യത്തിനായി 2.63 കോടി രൂപ ചിലവഴിക്കുമെന്നും ബജറ്റിൽ പ്രഖ്യാപനമുണ്ട്.

അതേസമയം എൻഡോസൾഫാൻ ദുരിതബാധിതരെ അവഗണിച്ചതായി ആരോപിച്ച് കോൺഗ്രസ് അംഗം ഗീതാകൃഷ്ണനും മാലിന്യ സംസ്കരണത്തിന് പദ്ധതികളില്ലെന്ന് ആരോപിച്ച് ബിജെപി അംഗവും പ്രതിഷേധമുയർത്തി.

Keywords: Kasaragod, Kerala, News, District-Panchayath, Budget, Agriculture, School, Yoga, Farming, Fruits, Hospital, Congress, BJP, Latest-News, Top-Headlines, District Panchayat budget with announcement to make Kasaragod an extreme poverty free district.
< !- START disable copy paste -->

Post a Comment