ഇതിൽ സുദർശന്റെ മരണത്തിൽ സിപിഎം ലോകൽ നേതാവിനെതിരെ സാമ്പത്തിക തിരിമറി ആരോപണം ഉയർന്നിട്ടുണ്ട്. മുൻ ബ്രാഞ്ച് നേതാവും ഇപ്പോൾ ലോകൽ നേതാവുമായ യുവാവിനെതിരെയാണ് ആക്ഷേപം ഉയർന്നിരിക്കുന്നത്. ബ്രാഞ്ച് സെക്രടറിയായ സുദർശനനെ സാമ്പത്തിക കുരുക്കിൽ അകപ്പെടുത്തിയത് ഈ യുവാവ് ആണെന്നാണ് പറയുന്നത്. കോണത്ത് വയൽ ബ്രാഞ്ച് കമിറ്റിയും വായനശാല കമിറ്റിയും ചിട്ടി നടത്തുന്നുണ്ട്. ഇവയ്ക്ക് പുറമെ നാട്ടിലെ മറ്റൊരു ചിട്ടിയിലും മരിച്ച ബ്രാഞ്ച് സെക്രടറിയുണ്ട്.
ഇതിൽ നിന്നെല്ലാം മറ്റൊരാളുടെ ചിട്ടി വിളിച്ച് സുദർശനൻ ലോകൽ നേതാവിന് നൽകിയിരുന്നതായാണ് പറയുന്നത്. ജാനകി എന്ന സ്ത്രീയുടെ ചിട്ടിയും വിളിച്ചെടുത്തിരുന്നുവെന്നും ഇവർ പണം ചോദിക്കാൻ ചെന്നപ്പോൾ എല്ലാം സുദർശനെ ഏൽപിച്ചിട്ടുണ്ടെന്ന് പറഞ്ഞു ഒഴിഞ്ഞുമാറുകയാണ് ലോകൽ നേതാവ് ചെയ്തതെന്നുമാണ് വിവരം. ഇതിനെ ചൊല്ലി ലോകൽ നേതാവും സുദർശനനും തമ്മിൽ വാക്ക് തർക്കം ഉണ്ടായിരുന്നതായി റിപോർടുകളുണ്ട്. ലോകൽ നേതാവ് പണം തിരിച്ചു നൽകാതെ ബ്രാഞ്ച് സെക്രടറിയായ സുദർശനെ പറ്റിക്കുകയാണ് ചെയ്തതെന്നാണ് ആക്ഷേപം ഉയർന്നിരിക്കുന്നത്.
മാർച് 15ന് ചിട്ടിപ്പണം ഉടമയ്ക്ക് കൊടുക്കേണ്ട അവസാന തീയതി ആയിരുന്നു. ആരുടെയെങ്കിലും ചിട്ടി വിളിച്ചു പണം സ്വരൂപിക്കാൻ കഴിഞ്ഞ ദിവസങ്ങളിൽ ലോകൽ നേതാവ് ബ്രാഞ്ച് സെക്രടറിയെയും കൂട്ടി ചിട്ടി ഉടമകളുടെ വീടുകളിൽ കയറിയിറങ്ങിയിരുന്നുവെന്നും എന്നാൽ ആരും ചിട്ടി വിളിക്കാൻ സമ്മതിച്ചില്ലെന്നുമാണ് പറയുന്നത്. ജനങ്ങൾക്ക് വിശ്വാസം ഇല്ലാത്തതിനാൽ ലോകൽ നേതാവ് തനിച്ചു പോയാൽ ആരും ചിട്ടി വിളിക്കാൻ സമ്മതിക്കില്ലെന്നത് കൊണ്ടാണ് ബ്രാഞ്ച് സെക്രടറിയെയും കൂട്ടിയതെന്ന് പ്രദേശവാസികൾ പറയുന്നുവെന്നാണ് റിപോർട്.
മാർച് 15 ആയിട്ടും ചിട്ടി പണം ലോകൽ നേതാവ് തിരിച്ചു നൽകാത്തതിനെ തുടർന്നാണ് സുദർശനൻ വീട് വിട്ടിറങ്ങിയതെന്നാണ് അറിയുന്നത്. സുഹൃത്തിനോട് പണം വാങ്ങാനാണ് കാഞ്ഞങ്ങാട് ചിത്താരിയിൽ എത്തിയതെന്നും സുഹൃത്തിൽ നിന്നും പണം ലഭിക്കാതായതോടെ സുദർശൻ ട്രെയിനിന് മുന്നിൽ ചാടി ജീവിതം സ്വയം ജീവനൊടുക്കുകയായിരുന്നുവെന്നുമാണ് പ്രദേശവാസികൾ പറയുന്നത്. പൊലീസിന്റെ അന്വേഷണത്തിലും ഇക്കാര്യങ്ങളിലേക്കാണ് വിരൽ ചൂണ്ടുന്നത്.
സുദർശന്റെ മരണവുമായി ബന്ധപ്പെട്ട് ഹോസ്ദുർഗ് എസ്ഐ സതീഷിന്റെ നേതൃത്വത്തിൽ അന്വേഷണം നടക്കുകയാണ്. ബന്ധുക്കളുടെ മൊഴിയെടുത്ത ശേഷം അന്വേഷണം ഊർജിതമാക്കുമെന്ന് പൊലീസ് സൂചിപ്പിച്ചു. ചിത്താരി ഇലക്ട്രിസിറ്റി ഓഫീസിന് സമീപത്തെ റെയിൽവേ ട്രാകിൽ വ്യാഴാഴ്ച രാവിലെ മാവേലി എക്സ്പ്രസ് ട്രെയിൻ തട്ടിയാണ് സുദർശൻ മരിച്ചത്. കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിലേക്ക് മാറ്റിയ മൃതദേഹം പോസ്റ്റുമോർടത്തിന് ശേഷം പടന്ന കോണത്തുവയലിൽ എത്തിച്ച് സംസ്‌കരിച്ചു. വായനശാലയിലും പൊതുദർശനത്തിന് വെച്ചിരുന്നു.
ഈ മരണവാർത്ത പുറത്തുവന്നതിന് പിന്നാലെയാണ് കൊയാമ്പുറത്തെ ബ്രാഞ്ച് സെക്രടറിയും ഡിവൈഎഫ്ഐ നേതാവുമായ പിയേഷിൻറെ മരണവിവരവും അറിഞ്ഞത്. പിയേഷിന്റെ മരണവുമായി ബന്ധപ്പെട്ട് വ്യക്തമായൊരു കാരണവും ഇതുവരെ കണ്ടെത്താനായിട്ടില്ല. ഇതുസംബന്ധിച്ച് അന്വേഷണം നടക്കുകയാന്നെയും ബന്ധുക്കളുടെ അടക്കം മൊഴി രേഖപ്പെടുത്തി അന്വേഷണം ഊര്ജിതമാക്കുമെന്നും നീലേശ്വരം പൊലീസ് പറയുന്നു. രണ്ട് ബ്രാഞ്ച് സെക്രടറിയുമാരുടെ മരണം സിപിഎമിന് പ്രാദേശികമായി തന്നെ വലിയ നഷ്ടമാണ് ഉണ്ടാക്കിയിരിക്കുന്നത്.
Keywords: Kanhangad, Kasaragod, Kerala, News, Death, CPM, Secretary, Leader, Allegation, DYFI, Youth, Report, Police, Investigation, Latest-News, Top-Headlines, CPM lost 2 branch secretaries in Kasaragod district on Thursday.
< !- START disable copy paste -->