city-gold-ad-for-blogger
Aster MIMS 10/10/2023

UN Debate | ഐ​ക്യ​രാ​ഷ്ട്ര സ​ഭ ആ​സ്ഥാ​ന​ത്ത് ന​ട​ന്ന ഡിബേറ്റിൽ പങ്കെടുത്ത് കാസർകോട്ടെ എ​ട്ടാം ക്ലാസ് വിദ്യാർഥി; അഭിമാനമായി സാകിര്‍ ഇസ്സുദ്ദീൻ

കുമ്പള: (www.kasargodvartha.com) അമേരികയിലെ ന്യൂയോർകിൽ ഐ​ക്യ​രാ​ഷ്ട്ര സ​ഭ ആ​സ്ഥാ​ന​ത്ത് ന​ട​ന്ന അന്താ​രാ​ഷ്ട്ര മോ​ഡ​ല്‍ ഡിബേ​റ്റ് മ​ത്സ​ര​ത്തി​ല്‍ പങ്കെടുത്ത് കാസർകോട്ടെ എ​ട്ടാം ക്ലാസ് വിദ്യാർഥി. കു​മ്പ​ള സ്വദേശിയും ജി​ദ്ദ​യി​ലെ അമേ​രി​ക​ന്‍ സ്കൂ​ളി​ല്‍ വിദ്യാർഥിയുമായ സാകിര്‍ ഇസ്സുദ്ദീനാണ് അന്താരാഷ്ട്ര തലത്തിൽ ജില്ലയുടെ അഭിമാന താരമായത്. ജ​പാ​നെ പ്ര​തി​നി​ധാ​നം ചെയ്ത് ‘സം​ഘ​ര്‍ഷം വ​ര്‍ധി​പ്പി​ക്കു​ന്ന​തി​ല്‍ വ​ജ്ര​ങ്ങ​ളു​ടെ പ​ങ്ക്’​ എ​ന്ന വി​ഷ​യ​ത്തി​ലാ​ണ് ഡിബേ​റ്റ് സംഘടിപ്പിച്ചത്.
             
UN Debate | ഐ​ക്യ​രാ​ഷ്ട്ര സ​ഭ ആ​സ്ഥാ​ന​ത്ത് ന​ട​ന്ന ഡിബേറ്റിൽ പങ്കെടുത്ത് കാസർകോട്ടെ എ​ട്ടാം ക്ലാസ് വിദ്യാർഥി; അഭിമാനമായി സാകിര്‍ ഇസ്സുദ്ദീൻ

ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള നിരവധി പേർ പങ്കെടുത്ത പരിപാടിയിൽ സാ​കി​ര്‍ ഇസ്സുദ്ദീൻ മികച്ച പ്രകടനമാണ് കാഴ്ചവച്ചത്. അ​വ​സാ​ന ഘട്ട മ​ത്സ​ര​ത്തി​ല്‍ പങ്കെടുക്കാന്‍ അ​വ​സ​രം ല​ഭി​ച്ച ആറ് വിദ്യാർഥി​ക​ളി​ല്‍ ഒരാളാണെന്നതും സാ​കിറിന്റെ പ്രതിഭ വ്യക്തമാക്കുന്നു. നേരത്തെ ഹി​റ ഇ​ന്റ​ർ​നാ​ഷ​ന​ല്‍ സ്കൂ​ൾ, ശാ​ര്‍ജ​യി​ലെ അം​ബാ​സ​ഡ​ര്‍ സ്കൂ​ൾ, ജി​ദ്ദ​യി​ലെ ഇ​ന്റ​ർ​നാ​ഷ​ന​ൽ ഇൻഡ്യൻ സ്കൂ​ൾ എന്നിവിടങ്ങളിലും പ്രാഥ​മി​ക പ​ഠ​നം ന​ട​ത്തി​യി​രു​ന്നു.
             
UN Debate | ഐ​ക്യ​രാ​ഷ്ട്ര സ​ഭ ആ​സ്ഥാ​ന​ത്ത് ന​ട​ന്ന ഡിബേറ്റിൽ പങ്കെടുത്ത് കാസർകോട്ടെ എ​ട്ടാം ക്ലാസ് വിദ്യാർഥി; അഭിമാനമായി സാകിര്‍ ഇസ്സുദ്ദീൻ

വ്യ​വ​സായിയും മത, സാമൂഹ്യ രംഗങ്ങളിൽ സജീവ സാന്നിധ്യവും കുമ്പള ഇ​മാം ശാ​ഫി ഇ​സ്‍ലാ​മി​ക് അകാഡമി ചെ​യ​ര്‍മാ​നു​മാ​യ ഇ​സ്സു​ദ്ദീ​ന്‍ മു​ഹ​മ്മ​ദ് - മ​ര്‍യം ബീവി ദമ്പതികളുടെ മകനാണ്. സഹോദരങ്ങൾ: മുഹ​മ്മ​ദ് അ​മീ​ന്‍, സു​ല്‍ത്വാ​ന്‍ ഇ​സ്സു​ദ്ദീ​ന്‍, ഫാത്വിമ മ​നാ​ല്‍, മ​റി​യം മി​ലോ​ഫ, സൈ​ന​ബ് ഇ​സ്സു​ദ്ദീ​ന്‍.
             
UN Debate | ഐ​ക്യ​രാ​ഷ്ട്ര സ​ഭ ആ​സ്ഥാ​ന​ത്ത് ന​ട​ന്ന ഡിബേറ്റിൽ പങ്കെടുത്ത് കാസർകോട്ടെ എ​ട്ടാം ക്ലാസ് വിദ്യാർഥി; അഭിമാനമായി സാകിര്‍ ഇസ്സുദ്ദീൻ

Keywords: News, Kerala, Kasaragod, Top-Headlines, Student, Kumbala, Programme, United Nations, Zakir Issuddin, 8th class student participated in debate held at United Nations headquarters.
< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022

Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL