സംഭവ സമയത്ത് മനോജിന്റെ ഭാര്യയും ജീവനക്കാരന്‍ കുട്ടപ്പായിയും മാത്രമാണ് കടയില്‍ ഉണ്ടായിരുന്നത്. കുട്ടപ്പായിയും അക്രമി സംഘത്തില്‍ പെട്ട ഒരാളും തമ്മില്‍ വ്യാഴാഴ്ച ഉണ്ടായ തര്‍ക്കത്തിന്റെ ബാക്കി എന്നോണമാണ് വെള്ളിയാഴ്ചത്തെ അക്രമമെന്നാണ് പറയുന്നത്.
വിവരം അറിഞ്ഞു സ്ഥലത്ത് എത്തിയ വെള്ളരിക്കുണ്ട് പൊലീസ് അക്രമം കാണിച്ചതായി പറയുന്ന മൂന്ന് പേരെയും നിമിഷനേരം കൊണ്ട് കസ്റ്റഡിയിലെടുത്തു. ഇവരെ വൈദ്യപരിശോധനയ്ക്ക് ശേഷം കട ഉടമയുടെ മൊഴികൂടി പരിശോധിച്ച് തുടര്‍നടപടികള്‍ക്ക് വിധേയരാക്കുമെന്ന് വെള്ളരിക്കുണ്ട് എസ്‌ഐ വിജയകുമാര്‍ പറഞ്ഞു.
Keywords: Latest-News, Kerala, Kasaragod, Vellarikundu, Top-Headlines, Crime, Attack, Custody, Police, 3 in custody for attacking bakery.
< !- START disable copy paste -->