പിലിക്കോട്: (www.kasargodvartha.com) ദേശീയപാതയിൽ കാറും കണ്ടൈനർ ലോറിയും കൂട്ടിയിടിച്ച് രണ്ട് യുവാക്കൾക്ക് പരുക്കേറ്റു. വ്യാഴാഴ്ച ഉച്ചയ്ക്ക് ശേഷം 2.30 മണിയോടെ പിലിക്കോട് ഗവ. ഹയർ സെകൻഡറി സ്‌കൂളിന് സമീപമാണ് അപകടം. മംഗ്ളൂറിൽ നിന്ന് തളിപ്പറമ്പ് ഭാഗത്തേക്ക് പോവുകയായിരുന്ന കെഎൽ 59 ആർ 5566 കാറും കണ്ണൂർ ഭാഗത്ത് നിന്ന് മംഗ്ളൂറിലേക്ക് പോവുകയായിരുന്ന കെഎ 19 എഡി 2125 നമ്പർ കണ്ടൈനർ ലോറിയുമാണ് കൂട്ടിയിടിച്ചത്.
കാറിനകത്ത് ഉണ്ടായിരുന്ന രണ്ട് യുവാക്കൾക്കാണ് പരുക്കേറ്റത്. ഇവരെ ചെറുവത്തൂർ കെ എ എച് എ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അപകടത്തിൽ കാർ പൂർണമായും തകർന്നു. പരുക്കേറ്റവർ തളിപ്പറമ്പ് സ്വദേശികളാണ്.
Accident | ദേശീയപാതയിൽ കാറും കണ്ടൈനർ ലോറിയും കൂട്ടിയിടിച്ച് 2 യുവാക്കൾക്ക് പരുക്ക്
#കേരളവാർത്തകൾ
#ന്യൂസ്റൂം
#ഇന്നത്തെവാർത്തകൾ2 youths injured in collision between car and container lorry on national highway