കാസര്‍കോട് ഗവ. കോളജ് പ്രിന്‍സിപല്‍ സ്ഥാനത്തിരിക്കുമ്പോഴും തുടര്‍ന്നും എം രമ ഉന്നയിച്ചിരിക്കുന്ന വിഷയങ്ങള്‍ അതീവ ഗൗരവമുള്ളതും സമഗ്രമായ അന്വേഷണം ആവശ്യമുള്ളതുമാണ്. ലഹരി മരുന്ന് ഉപയോഗവും അസാന്മാര്‍ഗിക പ്രവര്‍ത്തനങ്ങളും കാംപസില്‍ ധാരാളമായി നടക്കുന്നുവെന്ന ആരോപണം മുഴുവന്‍ വിദ്യാര്‍ത്ഥി സമൂഹത്തിനും വലിയ നാണക്കേടാണ് സൃഷ്ടിച്ചിരിക്കുന്നത്. ഏതാനും പേര്‍ മാത്രം ഉള്‍പെട്ടിരിക്കുന്ന ഇത്തരം നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ ജില്ലയിലെ ഏറ്റവും മികച്ച വിദ്യാര്‍ഥികള്‍ പഠിക്കുന്ന കലാലയത്തിന്റെ അന്തസിന് കളങ്കം വരുത്തുക മാത്രമല്ല മുഴുവന്‍ വിദ്യാര്‍ഥികളെയും സംശയ നിഴലിലാക്കിയിരിക്കുകയാണ്.
പ്രിന്‍സിപലിനെ നീക്കം ചെയ്തത് കൊണ്ട് മാത്രം കലാലയത്തിനേറ്റ ദുഷ്‌പേര് ഇല്ലാതാകുന്നില്ല. വിശദമായ അന്വേഷണം നടത്താതെ കലാലയ വിദ്യാഭ്യാസ വിഭാഗം തിരക്കിട്ട് എടുത്തിരിക്കുന്ന ഈ നടപടി കാംപസില്‍ നടക്കുന്ന അരാജക - നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നവര്‍ക്ക് കൂടുതല്‍ കരുത്തുപകരുന്നതും ഉത്തരം സംഘങ്ങള്‍ക്കെതിരെ ശക്തമായ നിലപാട് സ്വീകരിക്കാന്‍ തയ്യാറാകുന്ന അധ്യാപകരില്‍ ആശങ്ക സൃഷ്ടിക്കുന്നതുമാണ്. അതുകൊണ്ട് തന്നെ എം രമ ഉന്നയിച്ച വിവിധ വിഷയങ്ങളില്‍ സമഗ്രാന്വേഷണം നടത്തണമെന്നും കലാലയത്തിലെ എല്ലാ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളും അടിച്ചമര്‍ത്തി അധ്യയനത്തിന് അനുകൂലമായ അന്തരീക്ഷം സൃഷടിക്കാനുള്ള നടപടികള്‍ സ്വീകരിക്കനമെന്നും യുവമോര്‍ച ആവശ്യപ്പെട്ടു.
Keywords: Latest-News, Kerala, Kasaragod, Top-Headlines, Yuvamorcha, Investigation, Political-News, Politics, SFI, Govt.College, Yuva Morcha wants comprehensive investigation into issues raised by M Rama.
< !- START disable copy paste -->