Join Whatsapp Group. Join now!
Aster mims 04/11/2022

Business | സ്ത്രീകളെയും കുട്ടികളെയും സമൂഹത്തിന്റെ മുഖ്യധാരയിലെത്തിക്കുക ലക്ഷ്യം; കാസര്‍കോട്ട് 40 ലധികം കോസ്‌മെറ്റിക് സംരംഭകരെ സൃഷ്ടിക്കാന്‍ മിഷന്‍ 2025 പദ്ധതിയുമായി സോഷ്യല്‍ ഡവലപ്‌മെന്റ് & കറപ്ഷന്‍ കണ്‍ട്രോള്‍ ബ്യൂറോ

Social Development & Corruption Control Bureau with Mission 2025 plan, #കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
കാസര്‍കോട്: (www.kasargodvartha.com) സ്ത്രീകളെയും കുട്ടികളെയും സമൂഹത്തിന്റെ മുഖ്യധാരയിലെത്തിക്കുക എന്ന ലക്ഷ്യത്തോടെ കാസര്‍കോട്ട് സ്ത്രീകളെ മാത്രം ഉള്‍പ്പെടുത്തി 40 ല്‍ അധികം കോസ്‌മെറ്റിക് സംരംഭകരെ സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെ മിഷന്‍ 2025 പദ്ധതിയുമായി സോഷ്യല്‍ ഡവലപ്‌മെന്റ് & കറപ്ഷന്‍ കണ്‍ട്രോള്‍ ബ്യൂറോ പ്രവര്‍ത്തനം തുടങ്ങിയെന്ന് ബന്ധപ്പെട്ടവര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
         
Latest-News, Kerala, Kasaragod, Top-Headlines, Video, Press Meet, Business, Social Development & Corruption Control Bureau, Social Development & Corruption Control Bureau with Mission 2025 plan.

നീതി ആയോഗിന്റെ അംഗീകാരത്തോടെ കഴിഞ്ഞ മൂന്നു വര്‍ഷമായി കേരളത്തില്‍ പ്രവര്‍ത്തിച്ചുവരികയാണെന്ന് സോഷ്യല്‍ ഡവലപ്‌മെന്റ് & കറപ്ഷന്‍ കണ്‍ട്രോള്‍ ബ്യൂറോ എന്ന സംഘടനയെന്ന് ബന്ധപ്പെട്ടവര്‍ പറഞ്ഞു.

സ്ത്രീകളെയും, കുട്ടികളെയും സമൂഹത്തിന്റെ മുന്‍നിരയിലേക്ക് എത്തിക്കുകയാണ് ലക്ഷ്യമെന്നും സ്ത്രീകള്‍ ഉള്‍പ്പെടാത്ത സമൂഹം അപൂര്‍ണമാണെന്നും, പുരുഷന്മാരുടെ സ്വാധീനം സമൂഹത്തില്‍ ഉള്ളതു പോലെ തന്നെ സ്ത്രീകളേയും അതിലേക്ക് എത്താന്‍ അവരെ സ്വയംപര്യാപ്തതയില്‍ കൊണ്ടുവരികയാണ് ലക്ഷ്യമെന്നും ഭാരവാഹികള്‍ പറഞ്ഞു.

മൂന്നോളം വ്യത്യസ്ഥ വ്യവസായ സാധുതകളാണ് കാസര്‍കോട് ജില്ലയെ ഏറ്റെടുത്തുകൊണ്ട് മിഷന്‍ 2025 എന്ന പദ്ധതിയിലൂടെ സോഷ്യല്‍ ഡവലപ്‌മെന്റ് & കറപ്ഷന്‍ കണ്‍ട്രോള്‍ ബ്യൂറോ തുടക്കം കുറിക്കുന്നത്. ഇതിലെ ആദ്യത്തെ പദ്ധതി കാസര്‍കോട്ടെ സ്ത്രീകളെ മാത്രം ഉള്‍പ്പെടുത്തി 40 ലധികം കോസ് മെറ്റിക് സംരംഭകരെ സൃഷ്ടിക്കുക എന്നതാണ്.
        
Latest-News, Kerala, Kasaragod, Top-Headlines, Video, Press Meet, Business, Social Development & Corruption Control Bureau, Social Development & Corruption Control Bureau with Mission 2025 plan.

ഈ സംരംഭങ്ങളുടെ ഉടമകള്‍ പൂര്‍ണമായും സ്ത്രീകളായിരിക്കും. അതിലുപരി സംരംഭങ്ങളെ ലാഭകരമായ സ്ഥപനങ്ങളാക്കുക എന്നതാണ് ലക്ഷ്യം. ഇതിനുവേണ്ടി കാസര്‍കോട് കോ സ്‌മെറ്റിക് ഉല്‍പന്ന കംപനിയില്‍ കോമണ്‍ ഫെസിലിറ്റേഷന്‍ ചെയ്യുവാനുള്ള പൂര്‍ണ ധാരണയും സംവിധാനവും സജ്ജികരിച്ചുകഴിഞ്ഞു.

അന്താരാഷ്ട്ര കോസ്‌മെറ്റിക് ഇന്‍ഗ്രീഡിയന്റ് ഉല്‍പാദന കംപനികള്‍, കോസ് മെറ്റിക് ടെസ്റ്റിങ്ങ് & ഫോര്‍മുലേഷന്‍ ലാബുകള്‍, ട്രെയ്‌നേര്‍സുകള്‍ എന്നിവ ലക്ഷ്യം പ്രാവര്‍ത്തികമാക്കാന്‍ കൂട്ടായ പ്രവര്‍ത്തനത്തിന് തയാറാണെന്ന് അറിയിച്ചിട്ടുണ്ടെന്നും സംഘടന പ്രവര്‍ത്തകര്‍ അറിയിച്ചു. സേവനങ്ങള്‍ തികച്ചും സൗജന്യമാണ്.

വാര്‍ത്താസമ്മേളനത്തില്‍ സോഷ്യല്‍ ഡവലപ്‌മെന്റ് & കറപ്ഷന്‍ കണ്‍ട്രോള്‍ ബ്യൂറോ സംസ്ഥാന പ്രസിഡന്റ് സവാദ് ടി എ, സെക്രടറി ശിവദാസ് കെ എസ് പങ്കെടുത്തു.



Keywords: Latest-News, Kerala, Kasaragod, Top-Headlines, Video, Press Meet, Business, Social Development & Corruption Control Bureau, Social Development & Corruption Control Bureau with Mission 2025 plan.
< !- START disable copy paste -->

Post a Comment