city-gold-ad-for-blogger
Aster MIMS 10/10/2023

Cancer Clinic | മംഗ്‌ളുറു ഇന്‍സ്റ്റിറ്റിയൂട് ഓഫ് ഓങ്കോളജിയുടെ സേവനം ഇനി മടിക്കേരിയിലും; കാന്‍സര്‍ ക്ലിനിക് രവി ഓര്‍തോപീഡിക് സെന്ററില്‍ പ്രവര്‍ത്തനം തുടങ്ങി

മംഗ്‌ളുറു: (www.kasargodvartha.com) മംഗ്‌ളുറു ഇന്‍സ്റ്റിറ്റിയൂട് ഓഫ് ഓങ്കോളജി (MIO) യുടെ കാന്‍സര്‍ ക്ലിനിക് മടിക്കേരിയിലെ രവി ഓര്‍തോപീഡിക് സെന്ററില്‍ പ്രവര്‍ത്തനം തുടങ്ങി. ഫെബ്രുവരി നാലിന് ലോക കാന്‍സര്‍ ദിനത്തില്‍ കുടക് ജില്ലാ ഡെപ്യൂടി കമീഷണര്‍ ഡോ. ബിസി സതീഷ ക്ലിനിക് ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ കുടക് ഡിഎച്ഒ ഡോ. ആനന്ദ് എന്‍, രവി ഓര്‍തോപീഡിക് സെന്റര്‍ ഡയറക്ടര്‍ ഡോ. രവി അപ്പാജി, എംഐഒ ഡയറക്ടര്‍ ഡോ. സുരേഷ് റാവു എന്നിവര്‍ മുഖ്യാതിഥികളായിരുന്നു.
      
Cancer Clinic | മംഗ്‌ളുറു ഇന്‍സ്റ്റിറ്റിയൂട് ഓഫ് ഓങ്കോളജിയുടെ സേവനം ഇനി മടിക്കേരിയിലും; കാന്‍സര്‍ ക്ലിനിക് രവി ഓര്‍തോപീഡിക് സെന്ററില്‍ പ്രവര്‍ത്തനം തുടങ്ങി

അവബോധത്തിന്റെ അഭാവവും അന്ധവിശ്വാസങ്ങളും തെറ്റിദ്ധാരണകളും ഇന്‍ഡ്യയില്‍ ക്യാന്‍സര്‍ രോഗനിര്‍ണയം വൈകുന്നതിന് കാരണമാകുന്നതായി ഡോ. സതീഷ പറഞ്ഞു. മടിക്കേരിയില്‍ കാന്‍സര്‍ ക്ലിനിക് ആരംഭിക്കുന്നതിനുള്ള എംഐഒയുടെ ശ്രമങ്ങളെ അഭിനന്ദിച്ച അദ്ദേഹം ഇത് പ്രദേശത്തെ കാന്‍സര്‍ രോഗനിര്‍ണയത്തിലും പരിചരണത്തിലുമുള്ള വിടവ് നികത്തുമെന്നും കൂട്ടിച്ചേര്‍ത്തു. സമൂഹത്തില്‍ കാന്‍സറിനെക്കുറിച്ചുള്ള അവബോധം സൃഷ്ടിക്കുന്നതില്‍ സര്‍കാരിന്റെയും പ്രാദേശിക ഭരണകൂടത്തിന്റെയും ശ്രമങ്ങളെ അദ്ദേഹം ഊന്നിപ്പറഞ്ഞു.
            
Cancer Clinic | മംഗ്‌ളുറു ഇന്‍സ്റ്റിറ്റിയൂട് ഓഫ് ഓങ്കോളജിയുടെ സേവനം ഇനി മടിക്കേരിയിലും; കാന്‍സര്‍ ക്ലിനിക് രവി ഓര്‍തോപീഡിക് സെന്ററില്‍ പ്രവര്‍ത്തനം തുടങ്ങി

പ്രാരംഭ ലക്ഷണങ്ങളെ കുറിച്ച് സമൂഹത്തില്‍ അവബോധം സൃഷ്ടിക്കുന്നതിലും അന്ധവിശ്വാസങ്ങള്‍ ഇല്ലാതാക്കുന്നതിലും കാന്‍സറിനെ പറ്റി അറിവ് നല്‍കുന്നതില്‍ എംഐഒ മുന്‍നിരയിലാണെന്ന് ഡയറക്ടര്‍ ഡോ. സുരേഷ് റാവു പറഞ്ഞു. എംഐഒയില്‍ രാജ്യത്തെ ഏറ്റവും മികച്ച ആശുപത്രികള്‍ക്ക് തുല്യമായ ചികിത്സയാണ് നല്‍കുന്നതെന്നും ആയുഷ്മാന്‍ ഭാരത് പദ്ധതിയില്‍ അംഗത്വമെടുത്ത പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട ജനങ്ങള്‍ക്ക് ഈ ചികിത്സകള്‍ ലഭ്യമാണെന്നും അദ്ദേഹം വ്യക്തമാക്കി.
            
Cancer Clinic | മംഗ്‌ളുറു ഇന്‍സ്റ്റിറ്റിയൂട് ഓഫ് ഓങ്കോളജിയുടെ സേവനം ഇനി മടിക്കേരിയിലും; കാന്‍സര്‍ ക്ലിനിക് രവി ഓര്‍തോപീഡിക് സെന്ററില്‍ പ്രവര്‍ത്തനം തുടങ്ങി

മടിക്കേരിയില്‍ ആരംഭിച്ച എംഐഒ കാന്‍സര്‍ ക്ലിനിക് കുടകിലെ ജനങ്ങളെ സഹായിക്കുമെന്നും മടിക്കേരിയിലെ ജനങ്ങള്‍ കാന്‍സര്‍ നേരത്തെ കണ്ടെത്തേണ്ടതിന്റെയും പരിചരണത്തിന്റെയും പ്രാധാന്യം തിരിച്ചറിയണമെന്നും രവി ഓര്‍തോപീഡിക് സെന്റര്‍ ഡയറക്ടര്‍ ഡോ. രവി അപ്പാജി പറഞ്ഞു. എംഐഒയുടെ സിഒഒ ഡോ. ലാല്‍ മടത്തില്‍ തുടങ്ങിയ പ്രമുഖരും പരിപാടിയില്‍ പങ്കെടുത്തു.
                 
Cancer Clinic | മംഗ്‌ളുറു ഇന്‍സ്റ്റിറ്റിയൂട് ഓഫ് ഓങ്കോളജിയുടെ സേവനം ഇനി മടിക്കേരിയിലും; കാന്‍സര്‍ ക്ലിനിക് രവി ഓര്‍തോപീഡിക് സെന്ററില്‍ പ്രവര്‍ത്തനം തുടങ്ങി
          
Cancer Clinic | മംഗ്‌ളുറു ഇന്‍സ്റ്റിറ്റിയൂട് ഓഫ് ഓങ്കോളജിയുടെ സേവനം ഇനി മടിക്കേരിയിലും; കാന്‍സര്‍ ക്ലിനിക് രവി ഓര്‍തോപീഡിക് സെന്ററില്‍ പ്രവര്‍ത്തനം തുടങ്ങി
        
Cancer Clinic | മംഗ്‌ളുറു ഇന്‍സ്റ്റിറ്റിയൂട് ഓഫ് ഓങ്കോളജിയുടെ സേവനം ഇനി മടിക്കേരിയിലും; കാന്‍സര്‍ ക്ലിനിക് രവി ഓര്‍തോപീഡിക് സെന്ററില്‍ പ്രവര്‍ത്തനം തുടങ്ങി
         
Cancer Clinic | മംഗ്‌ളുറു ഇന്‍സ്റ്റിറ്റിയൂട് ഓഫ് ഓങ്കോളജിയുടെ സേവനം ഇനി മടിക്കേരിയിലും; കാന്‍സര്‍ ക്ലിനിക് രവി ഓര്‍തോപീഡിക് സെന്ററില്‍ പ്രവര്‍ത്തനം തുടങ്ങി

Keywords:  Latest-News, National, Karnataka, Mangalore, Hospital, Top-Headlines, Health, Treatment, Cancer-Treatment-Clinic, Cancer, Inauguration, MIO Cancer Clinic inaugurated in Madikeri.
< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022

DONATE
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL