Join Whatsapp Group. Join now!
Aster mims 04/11/2022

Order | കാസര്‍കോട് ഗവ. കോളജ് പ്രിന്‍സിപലിനെ നീക്കാന്‍ നിര്‍ദേശം നല്‍കി മന്ത്രി ഡോ. ആര്‍ ബിന്ദു; നടപടി എസ്എഫ്‌ഐയുടെ ശക്തമായ പ്രതിഷേധങ്ങള്‍ക്ക് പിന്നാലെ

Minister's order to remove Principal of Kasaragod Govt. College, #കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
വിദ്യാനഗര്‍: (www.kasargodvartha.com) കുടിവെള്ള പ്രശ്‌നത്തില്‍ പരാതി പറയാനെത്തിയ വിദ്യാര്‍ഥികളെ ചേംബറില്‍ പൂട്ടിയിട്ടെന്ന് ആരോപണ വിധേയയായ കാസര്‍കോട് ഗവ. കോളജ് പ്രിന്‍സിപല്‍ എന്‍ രമയെ പദവിയില്‍ നിന്ന് നീക്കാന്‍ നിര്‍ദേശം നല്‍കിയതായി ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ. ആര്‍ ബിന്ദു അറിയിച്ചു. കാംപസിലെ കുടിവെള്ള പ്രശ്‌നമുന്നയിച്ച വിദ്യാര്‍ഥികളെ പ്രിന്‍സിപല്‍ ചേംബറില്‍ പൂട്ടിയിട്ടുവെന്ന പരാതിയെത്തുടര്‍ന്നാണ് നടപടിയെന്ന് മന്ത്രി സ്ഥിരീകരിച്ചു. പ്രിന്‍സിപലിനെ നീക്കുന്നതിന് കോളജ് വിദ്യാഭ്യാസ ഡയറക്ടര്‍ക്ക് ആവശ്യമായ നിര്‍ദേശം നല്‍കാന്‍ പ്രിന്‍സിപല്‍ സെക്രടറിയെ ചുമതലപ്പെടുത്തിയതായി മന്ത്രി ഫേസ്ബുകില്‍ കുറിച്ചു.
         
Latest-News, Kerala, Kasaragod, Top-Headlines, Controversy, Govt.College, SFI, Protest, Political-News, Politics, Allegation, Complaint, Vidya Nagar, Government College Kasaragod, Minister's order to remove Principal of Kasaragod Govt. College.

കാംപസില്‍ വിതരണം ചെയ്യുന്ന കുടിവെള്ളത്തില്‍ മാലിന്യങ്ങളുണ്ടെന്ന് പരാതി പറയാനെത്തിയപ്പോള്‍ എന്‍ രമ 15 ഓളം വിദ്യാര്‍ഥികളെ പൂട്ടിയിടുകയും അപമര്യാദയായി പെരുമാറുകയും ചെയ്തുവെന്നാണ് എസ്എഫ്‌ഐയുടെ ആരോപണം. സഭ്യമല്ലാത്ത വാക്കുകള്‍ ഉപയോഗിച്ചതായും വിദ്യാര്‍ഥികള്‍ക്ക് തന്റെ മുന്നില്‍ ഇരുന്ന് കൊണ്ട് സംസാരിക്കാന്‍ അവകാശമില്ലെന്ന് പ്രിന്‍സിപല്‍ പറഞ്ഞതായും വിദ്യാര്‍ഥികള്‍ പറയുന്നു. ഇതേചൊല്ലി എസ്എഫ്‌ഐ ശക്തമായ പ്രതിഷേധങ്ങളാണ് കോളജില്‍ നടത്തിവന്നത്. എസ്എഫ്‌ഐയുടെ നേതൃത്വത്തില്‍ വിദ്യാര്‍ഥികള്‍ പ്രിന്‍സിപലിനെ ഉപരോധിക്കുകയും ചെയ്തിരുന്നു.
                
Latest-News, Kerala, Kasaragod, Top-Headlines, Controversy, Govt.College, SFI, Protest, Political-News, Politics, Allegation, Complaint, Vidya Nagar, Government College Kasaragod, Minister's order to remove Principal of Kasaragod Govt. College.

പ്രിന്‍സിപലിനെ പുറത്താക്കും വരെ സമരം തുടരുമെന്ന് വ്യക്തമാക്കിയ എസ്എഫ്‌ഐ സംഭവത്തില്‍ ഉന്നത വിദ്യാഭ്യാസ മന്ത്രിക്കും മനുഷ്യാവകാശ കമീഷനും പരാതിയും നല്‍കിയിരുന്നു. നേരത്തെ കോളജ് വിദ്യാര്‍ഥികളെകൊണ്ട് കാലുപിടിപ്പിച്ചെന്ന ആരോപണവും എന്‍ രമയ്ക്കെതിരെ എംഎസ്എഫ് ഉയര്‍ത്തിയിരുന്നു.

ALSO READ:

Keywords: Latest-News, Kerala, Kasaragod, Top-Headlines, Controversy, Govt.College, SFI, Protest, Political-News, Politics, Allegation, Complaint, Vidya Nagar, Government College Kasaragod, Minister's order to remove Principal of Kasaragod Govt. College.
< !- START disable copy paste -->

Post a Comment