city-gold-ad-for-blogger
Aster MIMS 10/10/2023

Manava Samskrithi | കാസര്‍കോട് ഗവ. കോളജിലെ സംഭവത്തിലൂടെ എസ്എഫ്‌ഐയുടെ ഭീകരമുഖം ഒരിക്കല്‍ കൂടി ജനം തിരിച്ചറിഞ്ഞുവെന്ന് മാനവ സംസ്‌കൃതി; ജില്ലാ കമിറ്റിക്ക് പുതിയ ഭാരവാഹികള്‍

കാസര്‍കോട്: (www.kasargodvartha.com) ഗവ. കോളജില്‍ നടന്ന അനിഷ്ട സംഭവത്തിലൂടെ എസ്എഫ്‌ഐ എന്ന വിദ്യാര്‍ഥി സംഘടനയുടെ ഭീകരമുഖം ഒരിക്കല്‍ കൂടി വെളിവായിരിക്കുകയാണെന്ന് മാനവ സംസ്‌കൃതി ജില്ലാ ജെനറല്‍ കൗണ്‍സില്‍ യോഗം കുറ്റപ്പെടുത്തി. കേരളത്തിലെ പ്രമുഖ കലാലയങ്ങളായ പാലക്കാട് വിക്ടോറിയ, എറണാകുളം മഹാരാജാസ്, കാഞ്ഞങ്ങാട് നെഹ്‌റു കോളജുകളില്‍ സാംസ്‌കാരിക കേരളത്തെ ലജ്ജിപ്പിച്ച് ഇന്നലെകളില്‍ എസ്എഫ്‌ഐ നടത്തിയ അഴിഞ്ഞാട്ടം കൂടുതല്‍ ഭീകരമായി മറ്റിടങ്ങളിലും നടപ്പിലാക്കുമെന്ന പ്രഖ്യാപനമാണ് കാസര്‍കോട് ഗവ:കോളജിലേത്. അധികാരത്തിന്റെ മറപറ്റി മയക്കുമരുന്ന് മാഫിയകളുടെ കയ്യാളുകളായി വിദ്യാര്‍ഥികളെ മാറ്റിയെടുക്കാനും, കലാലയത്തിന്റെ പവിത്രത നശിപ്പിക്കാനും എസ്എഫ്‌ഐ ശ്രമിക്കുമ്പോള്‍ സാംസ്‌കാരിക കേരളത്തിന്റെ മൗനം ഭീതിജനകമാണെന്ന് യോഗം അഭിപ്രായപ്പെട്ടു.
       
Manava Samskrithi | കാസര്‍കോട് ഗവ. കോളജിലെ സംഭവത്തിലൂടെ എസ്എഫ്‌ഐയുടെ ഭീകരമുഖം ഒരിക്കല്‍ കൂടി ജനം തിരിച്ചറിഞ്ഞുവെന്ന് മാനവ സംസ്‌കൃതി; ജില്ലാ കമിറ്റിക്ക് പുതിയ ഭാരവാഹികള്‍

ജില്ലാ ചെയര്‍മാന്‍ എകെ ശശിധരന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം മാനവ സംസ്‌കൃതി സംസ്ഥാന വൈസ് ചെയര്‍മാന്‍ എം അസിനാര്‍ ഉദ്ഘാടനം ചെയ്തു. സംസ്ഥാന സമിതിയംഗങ്ങളായ മഡിയന്‍ ഉണ്ണികൃഷ്ണന്‍ , ഡിഎം സുകുമാരന്‍, പിവി രാജേഷ്, താലൂക് ചെയര്‍മാന്‍മാരായ എന്‍ രാമകൃഷ്ണന്‍, എംഎ മൂസ മൊഗ്രാല്‍, ജെനറല്‍ സെക്രടറിമാരായ ജോയ് മാരൂര്‍, പിസി ചിത്രേഷ്, പൃഥിരാജ് ഷെട്ടി, അഖില്‍ കാനത്തൂര്‍. ജില്ലാ കൗണ്‍സില്‍ അംഗങ്ങളായ കുഞ്ഞിക്കണ്ണന്‍ കരിച്ചേരി, ബാബു മണിയങ്ങാനം, എം ബാലാമണി, പിയു കുഞ്ഞികൃഷ്ണന്‍ നായര്‍, ഉണ്ണികൃഷ്ണന്‍ പൊയിനാച്ചി, രാഘവന്‍ വലിയ വീട് എന്നിവര്‍ സംസാരിച്ചു.
          
Manava Samskrithi | കാസര്‍കോട് ഗവ. കോളജിലെ സംഭവത്തിലൂടെ എസ്എഫ്‌ഐയുടെ ഭീകരമുഖം ഒരിക്കല്‍ കൂടി ജനം തിരിച്ചറിഞ്ഞുവെന്ന് മാനവ സംസ്‌കൃതി; ജില്ലാ കമിറ്റിക്ക് പുതിയ ഭാരവാഹികള്‍

ജില്ലാ ഭാരവാഹികള്‍: എകെ ശശിധരന്‍ (ചെയര്‍മാന്‍), എം ബാലാമണി, കുഞ്ഞിക്കണ്ണന്‍ കരിച്ചേരി, ബാബു മണിയങ്ങാനം (വൈസ് ചെയര്‍മാന്‍മാര്‍), പിവി രാജേഷ് (ജെനറല്‍ സെക്രടറി), ഇര്‍ശാദ് മഞ്ചേശ്വരം, പിയു കുഞ്ഞികൃഷണന്‍ നായര്‍, ജസ്റ്റിന്‍ ജോസഫ് (സെക്രടറിമാര്‍), ഡിഎം സുകുമാരന്‍ (ട്രഷറര്‍).

Keywords:  Latest-News, Kerala, Kasaragod, Top-Headlines, SFI, Manavamaithri-Sangamam, Govt.college, Office- Bearers, Manava Samskrithi against SFI.
< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022

Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL