വെള്ളരിക്കുണ്ട്: (www.kasargodvartha.com) കഴിഞ്ഞ മാസം ആദ്യം ബഹുരാജ്യ ബൈക് യാത്രയ്ക്ക് തുടക്കമിട്ട വെള്ളരിക്കുണ്ട് സ്വദേശി ലിബിനും ചീമേനി സ്വദേശി നിതിനും ഇത്തവണ ഇന്‍ഡ്യന്‍ അതിര്‍ത്തി കടന്ന് നേപാളില്‍ പ്രവേശിച്ചു. ലിബിന്റെ ഇരുചക്രവാഹനം ഇന്‍ഡ്യന്‍ അതിര്‍ത്തി കടക്കുന്ന ആദ്യ വെള്ളരിക്കുണ്ട് രജിസ്‌ട്രേഷന്‍ വാഹനമായി.
മുന്‍പ് 2021 ഓഗസ്റ്റില്‍ വെള്ളരിക്കുണ്ടില്‍ നിന്ന് ബുള്ളറ്റില്‍ യാത്ര ചെയ്ത് ഹിമാലയ പര്‍വതത്തിലെ കര്‍ദുങ് ലാ പാസില്‍ എത്തി കെഎല്‍ 79 ഫ്‌ലാഗ് ഉയര്‍ത്തി ശ്രദ്ധ നേടിയവരാണ് ലിബിനും നിതിനും. ഇത്തവണ നേപാള്‍ കൂടാതെ ഭൂട്ടാന്‍, മ്യാന്‍മര്‍ രാജ്യങ്ങളും ഇരുവരും ഇരുചക്രവാഹനത്തില്‍ സന്ദര്‍ശിക്കും.
വെള്ളരിക്കുണ്ടില്‍ ബിസിനസ് ചെയ്യുന്ന ലിബിനും ചീമേനിയില്‍ ബിസിനസ് ചെയുന്ന നിതിനും ഒരു സ്വപ്നം കൂടി സാക്ഷാത്കരിക്കാനായതിന്റെ സന്തോഷത്തിലാണ്. യാത്രയിലെ സുന്ദര നിമിഷങ്ങള്‍ ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവക്കുന്നുമുണ്ട് ഇരുവരും.
Keywords: Latest-News, Kerala, Libin Vellarikundu, Nithin Cheemeni, Kasaragod, Sudheesh Pungamchal, Vellarikundu, Top-Headlines, Travel, KL 79 crossed Indian border into Nepal.
< !- START disable copy paste -->