Join Whatsapp Group. Join now!
Aster mims 04/11/2022

Attacked | 'കുമ്പളയില്‍ കെട്ടിടം കേന്ദ്രീകരിച്ച് അനാശ്വാസ്യ കേന്ദ്രം'; സിപിഎം - ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ അടിച്ചുതകര്‍ത്തു; 'പ്രവര്‍ത്തിച്ചത് മൂന്നാം നിലയില്‍'

CPM-DYFI activists attacked illegal center in Kumbala, #കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
കുമ്പള: (www.kasargodvartha.com) റെയില്‍വേ സ്റ്റേഷന്‍ റോഡിലെ ഒരു കെട്ടിടത്തില്‍ അനാശ്വാസ്യ കേന്ദ്രം പ്രവര്‍ത്തിക്കുന്നതായി ആരോപിച്ച് സിപിഎം - ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ അടിച്ചുതകര്‍ത്തു. മൂന്ന് നില കെട്ടിടത്തിന്റെ മൂന്നാം നിലയിലാണ് പെണ്‍വാണിഭ കേന്ദ്രം പ്രവര്‍ത്തിച്ചിരുന്നതെന്നും ഇവിടെയുണ്ടായിരുന്ന നാല് യുവതികളെ ഓടിച്ചതായും നേതാക്കള്‍ പറഞ്ഞു.
   
Latest-News, Kerala, Kasaragod, Top-Headlines, Kumbala, Protest, Attack, CPM, DYFI, CPM-DYFI activists attacked illegal center in Kumbala.

സിപിഎം ഏരിയ സെക്രട്രറി സിഎ സുബൈര്‍, ഡിവൈഎഫ്‌ഐ ഭാരവാഹികളായ ഹനീഫ്, നാസര്‍, കെഎം മുനീര്‍, ജഅഫര്‍ എന്നിവരുടെ നേതൃത്വത്തില്‍ 25 ഓളം പ്രവര്‍ത്തകരാണ് മൂന്നാം നിലയിലെ കെട്ടിടം ഞായറാഴ്ച വൈകീട്ടോടെ അടിച്ചുതകര്‍ത്തത്. ദീര്‍ഘനാളായി ഇവിടെ അനാശ്വാസ്യ പ്രവര്‍ത്തനങ്ങള്‍ നടത്തി വരികയായിരുന്നുവെന്നാണ് ആരോപണം.
   
Latest-News, Kerala, Kasaragod, Top-Headlines, Kumbala, Protest, Attack, CPM, DYFI, CPM-DYFI activists attacked illegal center in Kumbala.

കെട്ടിടത്തിലെ ജനലുകള്‍, വാതിലുകള്‍, വൈദ്യുതി ഉപകരണങ്ങള്‍, കസേര, മേശ, കട്ടിലുകള്‍ എന്നിവയെല്ലാം തകര്‍ത്തതായാണ് വിവരം. പെണ്‍വാണിഭ സംഘത്തില്‍ പെട്ടവര്‍ മേല്‍പറമ്പ് പൊലീസ് സ്റ്റേഷന്‍ പരിധിയിലും അനാശ്വാസ്യ കേന്ദ്രം നടത്തിയിരുന്നുവെന്ന് ആരോപണമുണ്ട്.

Latest-News, Kerala, Kasaragod, Top-Headlines, Kumbala, Protest, Attack, CPM, DYFI, CPM-DYFI activists attacked illegal center in Kumbala.
      
Keywords: Latest-News, Kerala, Kasaragod, Top-Headlines, Kumbala, Protest, Attack, CPM, DYFI, CPM-DYFI activists attacked illegal center in Kumbala.
< !- START disable copy paste -->

Post a Comment