city-gold-ad-for-blogger
Aster MIMS 10/10/2023

AN Shamseer | 'ഇൻഡ്യ ഒരു മതത്തിനും പതിച്ച് കൊടുത്തിട്ടില്ല'; പേര് മാറ്റല്‍ മഹാമാരി രാജ്യം നേരിടുന്ന വലിയ പ്രശ്‌നമെന്ന് സ്പീകര്‍ എഎൻ ശംസീർ

കാഞ്ഞങ്ങാട്: (www.kasargodvartha.com) രാജ്യം നേരിടുന്ന ഇപ്പോഴത്തെ വലിയ പ്രശ്‌നം പേര് മാറ്റല്‍ ണെന്ന് നിയമസഭാ സ്പീകര്‍ എ എന്‍ ശംസീര്‍. കാഞ്ഞങ്ങാട് ദുര്‍ഗാ ഹയര്‍ സെകന്‍ഡറി സ്‌കൂളിന്റെ പ്ലാറ്റിനം ജൂബിലി ആഘോഷം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

മുഗള്‍ ഗാര്‍ഡന്റെ പേരാണ് ഏറ്റവും ഒടുവില്‍ മാറ്റിയത്. എല്ലാവരെയും ഉള്‍ക്കൊള്ളുന്ന രാജ്യമാണ് ഇൻഡ്യ. ഇത് ഒരു മതത്തിനും പതിച്ച് കൊടുത്തിട്ടില്ല. ഇൻഡ്യയുടെ സെകുലറിസം തകര്‍ക്കാനുള്ള ശ്രമം നടക്കുന്നതായും കുട്ടികളെ ഭരണഘടനാ സാക്ഷരരാക്കണമെന്നും സ്പീകർ കൂട്ടിച്ചേർത്തു.

AN Shamseer | 'ഇൻഡ്യ ഒരു മതത്തിനും പതിച്ച് കൊടുത്തിട്ടില്ല'; പേര് മാറ്റല്‍ മഹാമാരി രാജ്യം നേരിടുന്ന വലിയ പ്രശ്‌നമെന്ന് സ്പീകര്‍ എഎൻ ശംസീർ

ഇ ചന്ദ്രശേഖരന്‍ എംഎല്‍എ അധ്യക്ഷത വഹിച്ചു. നഗരസഭാ ചെയര്‍പേഴ്‌സണ്‍ കെ വി സുജാത, മുന്‍ ചെയര്‍മാന്‍ വി വി രമേശന്‍, കൗണ്‍സിലര്‍ കുസുമ ഹെഗ്‌ഡെ, ആര്‍ഡിഡി വി അജിത, ഡിഇഒ എം സുരേഷ് കുമാര്‍, എഇഒ അഹ്‌മദ്‌ ശരീഫ് കുരിക്കള്‍, വിനോദ് കുമാര്‍ മേലത്ത്, വി ശ്രീജിത്ത്, എം കെ വിനോദ് കുമാര്‍, അഡ്വ. എം ആശാലത, പ്രൊഫ. എം ജയരാജന്‍, എം കുഞ്ഞിരാമന്‍ നമ്പ്യാര്‍ എന്നിവര്‍ പ്രസംഗിച്ചു. കെ വേണുഗോപാലന്‍ നമ്പ്യാര്‍ സ്വാഗതവും വി വി അനിത നന്ദിയും പറഞ്ഞു.

Keywords: Kanhangad, News, Kerala, Top-Headlines, inauguration,  AN Shamseer against renaming.

Tags

Share this story

google news
Aster mims 04/11/2022

DONATE
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL