city-gold-ad-for-blogger
Aster MIMS 10/10/2023

Muslim League | ടിഇ അബ്ദുല്ലയും വിട പറഞ്ഞതോടെ മുസ്ലീം ലീഗിന് നഷ്ടപ്പെട്ടത് പാര്‍ടിയെ കെട്ടിപ്പെടുത്ത ജില്ലാ പ്രസിണ്ടുമാരായ 3 അബ്ദുല്ലമാരെ; ഒന്നിച്ചുള്ള ഈ അപൂര്‍വ ചിത്രം പറയുന്നത് സംഘടനയ്ക്ക് വേണ്ടി അക്ഷീണം പ്രയത്‌നിച്ച ത്യാഗത്തിന്റെ കഥകള്‍; 2 പേര്‍ തളങ്കരയുടെ കരുത്തര്‍, ഒരാള്‍ ചെര്‍ക്കളയുടെയും

കാസര്‍കോട്: (www.kasargodvartha.com) ടിഇ അബ്ദുല്ലയും വിട പറഞ്ഞതോടെ മുസ്ലീം ലീഗിന് നഷ്ടപ്പെട്ടത് പാര്‍ടിയെ കെട്ടിപ്പെടുത്ത ജില്ലാ പ്രസിണ്ടുമാരായ മൂന്ന് അബ്ദുല്ലമാരെ. മൂന്ന് മുന്‍ ജില്ലാ പ്രസിഡണ്ടുമാരും ഒന്നിച്ചുള്ള ഈ അപൂര്‍വ ചിത്രത്തിനും പറയാനുള്ളത് സംഘടനയ്ക്ക് വേണ്ടി പ്രയത്‌നിച്ച ത്യാഗത്തിന്റെ കഥയാണ്.
           
Muslim League | ടിഇ അബ്ദുല്ലയും വിട പറഞ്ഞതോടെ മുസ്ലീം ലീഗിന് നഷ്ടപ്പെട്ടത് പാര്‍ടിയെ കെട്ടിപ്പെടുത്ത ജില്ലാ പ്രസിണ്ടുമാരായ 3 അബ്ദുല്ലമാരെ; ഒന്നിച്ചുള്ള ഈ അപൂര്‍വ ചിത്രം പറയുന്നത് സംഘടനയ്ക്ക് വേണ്ടി അക്ഷീണം പ്രയത്‌നിച്ച ത്യാഗത്തിന്റെ കഥകള്‍; 2 പേര്‍ തളങ്കരയുടെ കരുത്തര്‍, ഒരാള്‍ ചെര്‍ക്കളയുടെയും

മുസ്ലീം ലീഗിന് ജില്ലയില്‍ മേല്‍വിലാസം ഉണ്ടാക്കി കൊടുത്ത കെഎസ് അബ്ദുല്ലയാണ് ആദ്യം വിടപറഞ്ഞ അബ്ദുല്ലമാരില്‍ ഒരാള്‍. ജില്ലാ പ്രസിഡണ്ടായിരുന്ന കെഎസ് തളങ്കരയില്‍ മാലിക് ദീനാര്‍ ആശുപത്രിയും സ്‌കൂളും നഴ്‌സിംഗ് കോളജും സ്ഥാപിക്കുകയും ഒരുപാട് ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ നടത്തുകയും ചെയ്തിരുന്നു. സംയുക്ത ജമാഅതിന്റെ പ്രസിഡണ്ട് എന്ന നിലയിലും ഒരുപാട് സേവന പ്രവര്‍ത്തനങ്ങള്‍ നടത്തിയിരുന്നു. 'തളങ്കരയുടെ സുല്‍ത്വാന്‍' എന്ന് തന്നെ അദ്ദേഹത്തെ വിളിച്ചിരുന്നു. ബുധനാഴ്ച അന്തരിച്ച ടിഇ അബ്ദുല്ലയുടെ പിതാവും കാസര്‍കോടിന്റെ മുന്‍ എംഎല്‍എയുമായ ടിഎ ഇബ്രാഹിമിനൊപ്പമായിരുന്നു കെഎസിന്റെയും സംഘടനാ പ്രവര്‍ത്തനം. അനാരോഗ്യത്തെത്തുടര്‍ന്ന് ജില്ലാ പ്രസിഡന്റ് സ്ഥാനമൊഴിഞ്ഞ കെ എസ് അബ്ദുല്ല 2007 ജനുവരി 18നാണ് വിടപറഞ്ഞത്.

കെഎസ് അബ്ദുല്ലയ്ക്ക് ശേഷം അദ്ദേഹത്തിന്റെ വലം കയ്യായി പ്രവര്‍ത്തിച്ച ചെര്‍ക്കളം അബ്ദുല്ല പ്രസിഡണ്ട് ആയതും അബ്ദുല്ലമാരുടെ തുടര്‍ചയ്ക്ക് നിയോഗം പോലെയായി. കെഎസ് അബ്ദുല്ലയ്ക്കൊപ്പം ജെനറല്‍ സെക്രടറിയായി പ്രവര്‍ത്തിച്ചതിന്റെ തഴക്കവും പഴക്കവും ചെര്‍ക്കളത്തെ കര്‍ക്കശക്കാരാനായ നേതാവായി മാറാന്‍ സഹായിച്ചു. ചെര്‍ക്കളം അബ്ദുല്ല പ്രസിഡണ്ടായിരുന്ന കാലം 'മുസ്ലീം ലീഗിന്റെ സുവര്‍ണകാലഘട്ടം' എന്നാണ് വിശേഷിപ്പിക്കപ്പെടുന്നത്. കെഎസ് അബ്ദുല്ലയുടെ വിടവാങ്ങലിന് ശേഷം പാര്‍ടിയിലെ അവസാന വാക്ക് ചെര്‍ക്കളത്തിന്റേതായിരുന്നു.
          
Muslim League | ടിഇ അബ്ദുല്ലയും വിട പറഞ്ഞതോടെ മുസ്ലീം ലീഗിന് നഷ്ടപ്പെട്ടത് പാര്‍ടിയെ കെട്ടിപ്പെടുത്ത ജില്ലാ പ്രസിണ്ടുമാരായ 3 അബ്ദുല്ലമാരെ; ഒന്നിച്ചുള്ള ഈ അപൂര്‍വ ചിത്രം പറയുന്നത് സംഘടനയ്ക്ക് വേണ്ടി അക്ഷീണം പ്രയത്‌നിച്ച ത്യാഗത്തിന്റെ കഥകള്‍; 2 പേര്‍ തളങ്കരയുടെ കരുത്തര്‍, ഒരാള്‍ ചെര്‍ക്കളയുടെയും

ജില്ലയില്‍ പല വികസന പ്രവര്‍ത്തനങ്ങളും കൊണ്ടുവരാന്‍ മന്ത്രിയെന്ന നിലയിലും മഞ്ചേശ്വരം എംഎല്‍എ എന്ന നിലയിലും ചെര്‍ക്കളം അബ്ദുല്ലയ്ക്ക് കഴിഞ്ഞു. ജില്ലയില്‍ സംഘടന ഇന്നും കരുത്തോടെ നിലനില്‍ക്കുന്നത് ചെര്‍ക്കളത്തിന്റെ പ്രവര്‍ത്തനങ്ങളുടെ ബാക്കിപത്രമാണ്. സംയുക്ത ജമാഅത് പ്രസിഡണ്ട് എന്ന നിലയിലും ചെര്‍ക്കളം അബ്ദുല്ല നടത്തിയ പ്രവര്‍ത്തനങ്ങള്‍ വിസ്മരിക്കാന്‍ കഴിയാത്തതാണ്. മുസ്ലിം ലീഗ് സംസ്ഥാന ട്രഷറര്‍ പദവിയിലിരിക്കെ 2018 ജൂലൈ 27നായിരുന്നു ചെര്‍ക്കളം അബ്ദുല്ല വിടവാങ്ങിയത്.

ചെര്‍ക്കളം അബ്ദുല്ല പദവി ഒഴിഞ്ഞ ശേഷം എംസി ഖമറുദ്ദീന്‍ ജില്ലാ പ്രസിഡന്റ് സ്ഥാനത്തെത്തി. മഞ്ചേശ്വരത്ത് നടന്ന ഉപതെരഞ്ഞെടുപ്പില്‍ അദ്ദേഹം വിജയിച്ച് എംഎല്‍എ ആയതോടെ ആരെ ജില്ലാ പ്രസിഡണ്ട് അക്കണമെന്ന ചോദ്യത്തിന് മറ്റൊരു ഉത്തരം ഉണ്ടായിരുന്നില്ല. പാരമ്പര്യം കൊണ്ടും രണ്ട് തവണ കാസര്‍കോട് നഗരസഭ ചെയര്‍മാനെന്ന നിലയിലും തിളങ്ങിയ ടിഇഅബ്ദുല്ലയ്ക്ക് തന്നെ പ്രസിഡണ്ടാകാനുള്ള നിയോഗം ലഭിച്ചു. പദ്ധതി പ്രവര്‍ത്തനങ്ങള്‍ എങ്ങനെ കൊണ്ടുവരണമെന്നും നടപ്പാക്കണമെന്നും കാണിച്ചു കൊടുത്തത് വഴി കേരളത്തിലെ നഗരസഭകളുടെ ചെയര്‍മാന്മാരുടെ ചേമ്പര്‍ സെക്രടറിയായി തെരഞ്ഞടുക്കപ്പെട്ടത് ടിഇ അബ്ദുല്ലയ്ക്കുള്ള അംഗീകാരമായിരുന്നു. മൂന്ന് തവണ ജില്ലാ ഫുട്‌ബോള്‍ അസോസിയേഷന്‍ പ്രസിഡണ്ട് എന്ന നിലയില്‍ അദ്ദേഹം ജില്ലയിലെ കായിക രംഗത്ത് ചെയ്ത സംഭാവനകളും ഏറെയാണ്.

സൗമ്യ സ്വഭാവക്കാരനാണെങ്കിലും സംഘടനയെ കര്‍ശനമായ രീതിയില്‍ മുന്നോട്ട് കൊണ്ടുപോകാന്‍ ടിഇ അബ്ദുല്ലയ്ക്ക് കഴിഞ്ഞു. കഴിഞ്ഞ പാര്‍ലമെന്റ് തെരെഞ്ഞടുപ്പില്‍ യുഡിഎഫിന്റെ വിജയത്തിന് വേണ്ടി മുസ്ലീം ലീഗിനെ ചക്കിലിട്ട യന്ത്രം പോലെ പ്രവര്‍ത്തിപ്പിക്കാന്‍ ജില്ലാ പ്രസിഡണ്ട് എന്ന നിലയില്‍ ടിഇ അബ്ദുല്ലയ്ക്ക് കഴിഞ്ഞു. എല്ലാ നിയമസഭാ തെരെഞ്ഞടുപ്പ് വരുമ്പോഴും ലീഗിന്റെ മണ്ഡലങ്ങളായ മഞ്ചേശ്വരത്തും കാസര്‍കോട്ടും ഉയര്‍ന്നു കേള്‍ക്കുന്ന പ്രധാന പേരുകളില്‍ ഒന്ന് ടിഇ അബ്ദുല്ലയുടേതായിരുന്നിട്ടും മറ്റുള്ളവര്‍ക്ക് അവസരങ്ങള്‍ നല്‍കാന്‍ അദ്ദേഹം കാണിച്ച മാതൃക മറ്റ് നേതാക്കള്‍ക്ക് കൂടി പാഠമാക്കാവുന്നതാണ്. കെഎസ് അബ്ദുല്ല, ചെര്‍ക്കളം അബ്ദുല്ല എന്നിവര്‍ക്ക് ശേഷം ഇപ്പോള്‍ ടിഇ അബ്ദുല്ലയും കാലയവനികയിലേക്ക് മടങ്ങുമ്പോള്‍ ജില്ലാ പ്രസിണ്ട് സ്ഥാനത്തേക്ക് മുസ്ലീം ലീഗില്‍ മറ്റൊരു അബ്ദുല്ല വരുമോയെന്നത് കണ്ടറിയണം.

Keywords:  Latest-News, Kerala, Kasaragod, Top-Headlines, Politics, Political-News, Muslim-league, Obituary, Cherkalam Abdulla, T.E Abdulla, K.S Abdulla, 3 Abdullas of Muslim League.
< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022

DONATE
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL