Last rites | അന്തരിച്ച ജവാന് ഔദ്യോഗിക ബഹുമതിയോടെ അന്ത്യ നിദ്ര
Jan 26, 2023, 10:08 IST
മംഗ്ളുറു: (www.kasargodvartha.com) ഭോപാലിൽ അന്തരിച്ച ജവാൻ ഹവിൽദാർ മുരളീധർ റൈയുടെ (37) ഭൗതിക ശരീരം സമ്പൂർണ ഔദ്യോഗിക ബഹുമതികളോടെ നഗരത്തിൽ ശക്തിനഗറിലെ മഹാകാളി ഹൈന്ദവ ശ്മശാനത്തിൽ സംസ്കരിച്ചു. ഹൃദയാഘാതത്തെത്തുടർന്ന് തിങ്കളാഴ്ച മൃതിയടഞ്ഞ ജവാന്റെ ശരീരം ബുധനാഴ്ചയാണ് നാട്ടിൽ എത്തിച്ചത്.
ശക്തിനഗർ സ്വദേശിയായ ജവാൻ 2007ൽ കോൺസ്റ്റബിളായാണ് അതിർത്തി സുരക്ഷാ സേനയിൽ ചേർന്നത്. മാതാവിന്റെ ഒന്നാം ചരമ വാർഷിക പരിപാടികളിൽ പങ്കെടുക്കാൻ ചൊവ്വാഴ്ച നാട്ടിൽ എത്തുമെന്ന് ഞായറാഴ്ച ഭാര്യ ഉഷ കിരണിനെ വീഡിയോ കോളിലൂടെ അറിയിച്ചതാണ്. യാത്രാ ഒരുക്കങ്ങൾക്കിടെ നെഞ്ചുവേദന അനുഭവപ്പെട്ട് അന്ന് ആശുപത്രിയിൽ പ്രവേശിച്ചെങ്കിലും പിറ്റേന്ന് പുലർചെ മരണത്തിന് കീഴടങ്ങുകയായിരുന്നു.
പ്രത്യേക വിമാനത്തിൽ ബുധനാഴ്ച മംഗ്ളുറു അദാനി രാജ്യാന്തര വിമാനത്താവളത്തിൽ കൊണ്ടുവന്ന മൃതദേഹം ദക്ഷിണ കന്നഡ ജില്ലാ ഡെപ്യൂടി കമീഷണർ എംആർ രവികുമാറിന്റെ നേതൃത്വത്തിൽ ഏറ്റുവാങ്ങി വീട്ടിലെത്തിക്കും മുമ്പ് ആഞ്ചനേയ സഭ ഭവൻ മൈതാനത്ത് പൊതുദർശനത്തിന് വെച്ചു.
Keywords: news,National,India,Mangalore,Death,Top-Headlines,Funeral, Soldier Muralidhar Rai’s last rites held