city-gold-ad-for-blogger
Aster MIMS 10/10/2023

Arrested | കളമശ്ശേരിയില്‍ 500 കിലോ പഴകിയ ഇറച്ചി പിടികൂടിയെന്ന കേസില്‍ മുഖ്യപ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തി

കൊച്ചി: (www.kasargodvartha.com) കളമശ്ശേരിയില്‍ 500 കിലോ പഴകിയ ഇറച്ചി പിടികൂടിയെന്ന കേസില്‍ മുഖ്യപ്രതി ജുനൈസിന്റെ അറസ്റ്റ് രേഖപ്പെടുത്തി. കളമശ്ശേരി പൊലീസ് ആണ് അറസ്റ്റ് രേഖപ്പെടുത്തിയത്. തിങ്കളാഴ്ച മലപ്പുറം പൊന്നാനിയില്‍ നിന്നാണ് ഇയാളെ  കസ്റ്റഡിയിലെടുത്തതെന്ന് പൊലീസ് പറഞ്ഞു.

മുതിര്‍ന്ന ഉദ്യോഗസ്ഥരുടെ ചോദ്യം ചെയ്യലിന് ശേഷം ചൊവ്വാഴ്ച കോടതിയില്‍ ഹാജരാക്കും. തമിഴ്‌നാട്ടിലെ പൊള്ളാച്ചിയില്‍ നിന്നാണ് പഴകിയ ഇറച്ചി കൊണ്ടുവന്നതെന്ന് ജുനൈസ് മൊഴി നല്‍കിയതായി പൊലീസ് പറഞ്ഞു.

Arrested | കളമശ്ശേരിയില്‍ 500 കിലോ പഴകിയ ഇറച്ചി പിടികൂടിയെന്ന കേസില്‍ മുഖ്യപ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തി

ജനുവരി 12നാണ് കളമശ്ശേരി കൈപ്പട മുകളിലെ വീട്ടില്‍ നിന്ന് കളമശ്ശേരി നഗരസഭ ആരോഗ്യ വിഭാഗം നടത്തിയ പരിശോധനയില്‍ 500 കിലോ പഴകിയ ഇറച്ചി പിടികൂടിയത്. കൊച്ചിയിലെ വിവിധ ഹോടെലുകളില്‍ ഷവര്‍മ അടക്കമുള്ള വിഭവങ്ങള്‍ ഉണ്ടാക്കി വിതരണം ചെയ്യാന്‍ സൂക്ഷിച്ച ഇറച്ചിയാണ് പിടികൂടിയതെന്ന് അധികൃതര്‍ പറഞ്ഞു. തമിഴ്‌നാട്ടില്‍ നിന്നാണ് അഴുകിയ കോഴിയിറച്ചി കൊണ്ടുവരുന്നത് എന്നാണ് അന്വേഷണത്തില്‍ നിന്നും വ്യക്തമായതെന്ന് പൊലീസ് പറഞ്ഞു.

പിടിച്ചെടുത്ത മാംസവും അഴുകി തുടങ്ങിയിരുന്നുവെന്ന് ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥര്‍ സ്ഥിരീകരിച്ചിരുന്നു. പരിശോധനയില്‍ 150 കിലോഗ്രാം പഴകിയ എണ്ണയും പിടിച്ചെടുത്തിട്ടുണ്ട്. ആറ് മാസമായി ഈ സ്ഥാപനത്തില്‍ നിന്നും നഗരത്തിലെ വിവിധ ഹോടെലുകളിലേക്ക് മാംസം വിതരണം ചെയ്തുവരുന്നതായി അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്.

പിടികൂടിയ ദിവസവും ഇറച്ചി കൊച്ചിയിലെ വിവിധ ഹോടെലുകളില്‍ വിതരണം നടന്നിരുന്നു. ഫുഡ് ലൈസന്‍സ് ഇല്ലാതെയാണ് ഇത്രയേറെ ഇറച്ചി സൂക്ഷിച്ചതെന്നാണ് ആരോഗ്യവിഭാഗം ഉദ്യോഗസ്ഥരുടെ കണ്ടെത്തല്‍.

Keywords: Seizure of stale chicken: Police arrest prime accused, Top-Headlines, Kochi, News, Arrest, Hotel, Police, Court, Kerala.

Tags

Share this story

google news
Aster mims 04/11/2022

DONATE
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL