city-gold-ad-for-blogger
Aster MIMS 10/10/2023

Uroos | നെല്ലിക്കുന്ന് തങ്ങള്‍ ഉപ്പാപ്പ ഉറൂസ് ജനുവരി 25ന് തുടങ്ങും; ഫെബ്രുവരി 5ന് സമാപിക്കും

കാസര്‍കോട്: (www.kasargodvartha.com) തങ്ങള്‍ ഉപ്പാപ്പ ഉറൂസ് നെല്ലിക്കുന്ന് മുഹ്യുദ്ദീന്‍ ജുമുഅത് പള്ളിയില്‍ ജനുവരി 25ന് ആരംഭിക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. മുഹ്യുദ്ദീന്‍ ജുമുഅത് പള്ളി പരിസരത്ത് അന്ത്യവിശ്രമം കൊള്ളുന്ന മുഹമ്മദ് ഹനീഫ് വലിയുല്ലാഹി തങ്ങള്‍ ഉപ്പാപ്പയുടെ പേരില്‍ രണ്ടുവര്‍ഷത്തിലൊരിക്കലുള്ള ഒത്തുകൂടലിന് വിവിധ പ്രദേശങ്ങളില്‍ നിന്നായി അനവധി പേരെത്തും.
ജനുവരി 25 മുതല്‍ 11 ദിവസം മതപ്രഭാഷണവും ഉണ്ടായിരിക്കും. ഫെബ്രുവരി അഞ്ചിന് ഒരു ലക്ഷം പേര്‍ക്ക് നെയ്ചോര്‍ പൊതികള്‍ വിതരണം ചെയ്യുന്നതോടെ ഉറൂസ് സമാപിക്കും.
          
Uroos | നെല്ലിക്കുന്ന് തങ്ങള്‍ ഉപ്പാപ്പ ഉറൂസ് ജനുവരി 25ന് തുടങ്ങും; ഫെബ്രുവരി 5ന് സമാപിക്കും

ജനുവരി 25ന് രാവിലെ ഒമ്പതിന് പ്രസിഡണ്ട് ടിഎ മഹ് മൂദ് ഹാജി പതാക ഉയര്‍ത്തുന്നതോടെ ഉറൂസിന് തുടക്കമാവും. രാത്രി ഒമ്പത് മണിക്ക് ഖാസി പ്രൊഫ. ആലിക്കുട്ടി മുസ്ല്യാര്‍ ഉദ്ഘാടനം ചെയ്യും. തുടര്‍ന്നുള്ള ദിവസങ്ങളില്‍ എംഎ ബാവ മൗലവി അങ്കമാലി (25), അബ്ദുസ്സമദ് പൂക്കോട്ടൂര്‍ (26), ശമീര്‍ ദാരിമി കൊല്ലം (27), സിംസാറുല്‍ ഹഖ് ഹുദവി (28), അഹ്മദ് കബീര്‍ ബാഖവി (29), ഇപി അബൂകര്‍ അല്‍ ഖാസിമി പത്താനാപുരം (30), അബൂ റബീഹ് സ്വദഖത്തുല്ല ബാഖവി തിരുവനന്തപുരം, ഇബ്രാഹിം ഖലീല്‍ ഹുദവി കല്ലായം (31), കുമ്മനം നിസാമുദ്ദീന്‍ അസ്ഹരി (01), പേരോട് മുഹമ്മദ് അസ്ഹരി (02), മുഹമ്മദ് റഫീഖ് അഹ്സനി ചേളാരി, അബ്ദുല്‍ മജിദ് ബാഖവി കൊടുവള്ളി (03), സിറാജുദ്ദീന്‍ അല്‍ ഖാസിമി പത്തനാപുരം, ജിഎസ് അബ്ദുര്‍ റഹ്മാന്‍ മദനി (04) എന്നിവര്‍ പ്രഭാഷണം നടത്തും.
    
പാണക്കാട് സയ്യിദ് അബ്ബാസ് അലി ശിഹാബ് തങ്ങള്‍ (26), സയ്യിദ് കെഎസ് അലി തങ്ങള്‍ കുമ്പോല്‍ (27), പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ (28), യുഎം അബ്ദുര്‍ റഹ്മാന്‍ മൗലവി (29), സയ്യിദ് ഫസല്‍ കോയമ്മ അല്‍ബുഖാരി കുറാ തങ്ങള്‍ (30), സയ്യിദ് എന്‍പിഎം സൈനുല്‍ ആബിദീന്‍ തങ്ങള്‍ അല്‍ ബുഖാരി കുന്നുംകൈ (31), സയ്യിദ് കെഎസ് ആറ്റക്കോയ തങ്ങള്‍ കുമ്പോല്‍ (01), കാന്തപുരം എപി അബൂകര്‍ മുസ്ലിയാര്‍, സയ്യിദ് ഖലീല്‍ ബുഖാരി തങ്ങള്‍ കടലുണ്ടി (02), പേരോട് അബ്ദുര്‍ റഹ്മാന്‍ സഖാഫി (03), സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുകോയ തങ്ങള്‍ (04)എന്നിവര്‍ വിശിഷ്ടാതിഥികളായിരിക്കും.
          
Uroos | നെല്ലിക്കുന്ന് തങ്ങള്‍ ഉപ്പാപ്പ ഉറൂസ് ജനുവരി 25ന് തുടങ്ങും; ഫെബ്രുവരി 5ന് സമാപിക്കും

ഉറൂസിനെത്തുന്ന ഭക്തജനങ്ങള്‍ക്ക് 11 ദിവസവും മധുര പാനീയവും തബ്റൂഖും വിതരണം ചെയ്യും. എല്ലാ ദിവസവും ഭക്തജനങ്ങള്‍ക്ക് ഉച്ചക്കഞ്ഞി നല്‍കും. സജ്ജീകരണങ്ങളെല്ലാം ഒരുക്കിയിട്ടുണ്ട്. വാഹനങ്ങള്‍ പാര്‍ക് ചെയ്യാന്‍ വിപുലമായ സംവിധാനമാണുള്ളത്. നെല്ലിക്കുന്ന് മുഹ്യുദ്ദീന്‍ ജുമാ മസ്ജിദിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ദാറുല്‍ ഹുനഫ തഹ്ഫീദുല്‍ ഖുര്‍ആന്‍ കോളജില്‍ നിന്നും മംബഉല്‍ ഉലൂം ദര്‍സില്‍ നിന്നും പഠനം പൂര്‍ത്തിയാക്കിയവര്‍ക്ക് ഉറൂസ് വേളയില്‍ സനദ് വിതരണം ചെയ്യും. ജനുവരു 27, 31 തീയ്യതികളില്‍ സയ്യിദ് എന്‍പിഎം സൈനുല്‍ ആബിദിന്‍ തങ്ങള്‍ അല്‍ബുഖാരി കുന്നുംകൈ, സയ്യിദ് കെഎസ് അലി തങ്ങള്‍ കുമ്പോല്‍ എന്നിവരാണ് സനദ് നല്‍കുന്നത്.

വാര്‍ത്താസമ്മേളനത്തില്‍ എന്‍എ നെല്ലിക്കുന്ന് എംഎല്‍എ, ടി എ മുഹമ്മദ് ഹാജി കല്‍കണ്ടി, സി എം അശ്‌റഫ്, ഹനീഫ് നെല്ലിക്കുന്ന്, എന്‍ എ ഹമീദ്, അബ്ദുല്ല തൈവളപ്പില്‍, എന്‍എ സുബൈര്‍, എന്‍എ ഇഖ്ബാല്‍ എന്നിവര്‍ പങ്കെടുത്തു.



Keywords:  Latest-News, Kerala, Kasaragod, Nellikunnu, Uroos, Makham-uroos, Religion, Top-Headlines, Press Meet, Video, Conference, Nellikkunnu Thangal Uppapa Uroos will start on January 25.
< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022

DONATE
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL