city-gold-ad-for-blogger
Aster MIMS 10/10/2023

Allegation | പണം നല്‍കിയിട്ടും മരുന്ന് നല്‍കിയില്ലെന്ന് ആരോപണം; മൊഗ്രാല്‍ പുത്തൂര്‍ ഗവ: ഹോമിയോ ഡിസ്‌പെന്‍സറിയിലെത്തുന്ന രോഗികള്‍ ദുരിതത്തില്‍; '2 തവണയായി നല്‍കിയത് 7 ലക്ഷം രൂപ'

മൊഗ്രാല്‍ പുത്തൂര്‍: (www.kasargodvartha.com) ഗവ: ഹോമിയോ ഡിസ്‌പെന്‍സറിയിലെത്തുന്ന രോഗികള്‍ ദുരിതത്തില്‍. പണം നല്‍കിയിട്ടും മരുന്ന് നല്‍കിയില്ലെന്ന് ആരോപണം. ഡിസ്‌പെന്‍സറിയില്‍ ആവശ്യ മരുന്ന് എത്തിക്കാനായി മൊഗ്രാല്‍ പുത്തൂര്‍ ഗ്രാമപഞ്ചായത് സര്‍കാരിന്റെ കീഴിലുള്ള ഏജന്‍സിക്ക് മുന്‍കൂറായി നല്‍കിയത് 7 ലക്ഷം രൂപ. 2021 - 22 ല്‍ മൂന്ന് ലക്ഷത്തി അമ്പതിനായിരം രൂപയും, 2022 - 23 ലെ പദ്ധതി പ്രകാരം മൂന്ന് ലക്ഷത്തി അമ്പതിനായിരം രൂപയുമാണ് മരുന്നിനായി നല്‍കിയത്. 2021 - 2 2 പദ്ധതിയിലെ 85 നമ്പറായി പ്രൊജക്ട് ചേര്‍ത്തിട്ടുണ്ട്, വര്‍ഷം രണ്ട് കഴിഞ്ഞിട്ടും മരുന്ന് എത്തിച്ചിട്ടില്ലെന്നാണ് ആരോപണം. 

Allegation | പണം നല്‍കിയിട്ടും മരുന്ന് നല്‍കിയില്ലെന്ന് ആരോപണം; മൊഗ്രാല്‍ പുത്തൂര്‍ ഗവ: ഹോമിയോ ഡിസ്‌പെന്‍സറിയിലെത്തുന്ന രോഗികള്‍ ദുരിതത്തില്‍; '2 തവണയായി നല്‍കിയത് 7 ലക്ഷം രൂപ'

പഞ്ചായത് പ്രസിഡണ്ട് അടക്കം ഇതിന് നേതൃത്വം നല്‍കുന്നവരെ ബന്ധപ്പെട്ടപ്പോഴെല്ലാം മുന്‍ഗണനാടിസ്ഥത്തില്‍ മരുന്ന് എത്തിക്കും എന്ന മറുപടി നല്‍കിയിരുന്നു. പദ്ധതി കാലയളവ് കഴിഞ്ഞ് ഒരു വര്‍ഷമായിട്ടും മരുന്ന് എത്തിക്കാന്‍ ഒരു നടപടിയും ഇല്ല. മരുന്നിന് മാസങ്ങള്‍ക്ക് മുമ്പെ മുന്‍കൂറായി അടച്ചിട്ടും മരുന്ന് എത്തിക്കാത്തതിനാല്‍ ശക്തമായ പ്രതിഷേധമാണ് ഉയര്‍ന്നിരിക്കുന്നത്. രണ്ട് വര്‍ഷത്തെ പ്രൊജക്ടില്‍ പണം വെച്ചിട്ടും മരുന്ന് എത്തിക്കാന്‍ ഒരു നടപടിയുമില്ലെന്നാണ് ആരോപണം ഉയരുന്നത്.

2021 - 22 ന്റെ മരുന്ന് പോലും എത്തിയില്ല. ദിവസം 80 - 100 ലേറെ രോഗികള്‍ ദിവസം ഈ ഡിസ്‌പെന്‍സറിയില്‍ ചികിത്സ തേടി എത്തുന്നു. ആവശ്യമായ മരുന്ന് ലഭിക്കാത്തതിനാല്‍ രോഗികള്‍ വിഷമിക്കുന്നു. ഹോംകോയുടെ നേതൃത്വത്തിലാണ് മരുന്ന് എത്തിക്കേണ്ടത്. പണം നല്‍കിയിട്ടും ആവശ്യമരുന്ന് എത്തിക്കാത്ത നടപടിയില്‍ പഞ്ചായത് പ്രസിഡണ്ട് അഡ്വ സമീറ ഫൈസലിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ഹോമിയോ ഡിസ്‌പെന്‍സറി എച് എം സി യോഗം ശക്തമായി പ്രതിഷേധിച്ചു. എത്രയും വേഗത്തില്‍ മരുന്ന് എത്തിക്കണമെന്ന് യോഗം ആവശ്യപ്പെട്ടു.
             
Allegation | പണം നല്‍കിയിട്ടും മരുന്ന് നല്‍കിയില്ലെന്ന് ആരോപണം; മൊഗ്രാല്‍ പുത്തൂര്‍ ഗവ: ഹോമിയോ ഡിസ്‌പെന്‍സറിയിലെത്തുന്ന രോഗികള്‍ ദുരിതത്തില്‍; '2 തവണയായി നല്‍കിയത് 7 ലക്ഷം രൂപ'

ജില്ലാ പഞ്ചായത് മെമ്പര്‍ ജമീല സിദ്ധിക്, സ്റ്റാന്‍ഡിങ്ങ് കമിറ്റി ചെയര്‍പെര്‍സണ്‍മാരായ പ്രമീള മജല്‍, കദീജ, ഗ്രാമപഞ്ചായതംഗം നൗഫല്‍ പുത്തൂര്‍, മാഹിന്‍ കുന്നില്‍, കെ യോഗേഷ്, ഡോ ഇ കെ സോയ തുടങ്ങിയവര്‍ സംബന്ധിച്ചു.

Keywords: N ews, Kerala, State, Top-Headlines, Allegation, Homeo, Hospital, Patient's, Treatment, Mogralputhur Govt homeo dispensary.

Tags

Share this story

google news
Aster mims 04/11/2022

DONATE
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL