city-gold-ad-for-blogger
Aster MIMS 10/10/2023

Honest | പ്ലാസ്റ്റിക് മാലിന്യത്തിൽ നിന്ന് കിട്ടിയത് അരലക്ഷം രൂപ; ഉടമസ്ഥനെ കണ്ടെത്തി തിരിച്ചേൽപിച്ച് മാതൃക കാട്ടി ഹരിതകര്‍മ സേനാംഗങ്ങളായ സുശീലയും ഭവാനിയും; ചിത്രം പങ്കുവെച്ച് മന്ത്രി എംബി രാജേഷിന്റെ പ്രശംസ

മടിക്കൈ: (www.kasargodvartha.com) പ്ലാസ്റ്റിക് മാലിന്യത്തിൽ നിന്ന് കിട്ടിയത് അരലക്ഷം രൂപ. ഉടമസ്ഥനെ കണ്ടെത്തി തിരിച്ചേൽപിച്ച് മാതൃക കാട്ടി കാസർകോട് മടിക്കൈയിലെ ഹരിതകര്‍മ സേനാംഗങ്ങളായ സുശീലയും ഭവാനിയും. ഇരുവരും ഉടമസ്ഥന് പണം കൈമാറുന്നതിന്റെ ചിത്രം പങ്കുവെച്ച് തദ്ദേശം സ്വയം ഭരണ വകുപ്പ് മന്ത്രി എംബി രാജേഷിന്റെ രണ്ടുപേരെയും പ്രശംസ കൊണ്ട് മൂടി. 

Honest | പ്ലാസ്റ്റിക് മാലിന്യത്തിൽ നിന്ന് കിട്ടിയത് അരലക്ഷം രൂപ; ഉടമസ്ഥനെ കണ്ടെത്തി തിരിച്ചേൽപിച്ച് മാതൃക കാട്ടി ഹരിതകര്‍മ സേനാംഗങ്ങളായ സുശീലയും ഭവാനിയും; ചിത്രം പങ്കുവെച്ച് മന്ത്രി എംബി രാജേഷിന്റെ പ്രശംസ

മന്ത്രി ഫേസ്ബുക് പേജിൽ പങ്കുവെച്ച കുറിപ്പ് ഇങ്ങനെ: 'സുശീലയെയും ഭവാനിയെയും ഞാൻ അഭിമാനപൂര്‍വം പരിചയപ്പെടുത്തട്ടെ.  കാസര്‍ഗോഡ് ജില്ലയിലെ മടിക്കൈ ആറാം വാര്‍ഡിലെ ഹരിതകര്‍മ്മ സേനാംഗങ്ങളാണ് ഇവര്‍ ഇരുവരും. മാലിന്യത്തിനൊപ്പം ലഭിച്ച അരലക്ഷം രൂപ ഉടമയെ കണ്ടെത്തി തിരിച്ചേല്‍പ്പിച്ച സത്യസന്ധതയ്ക്ക്, ഇവര്‍ ഇരുവരെയും സംസ്ഥാന സര്‍ക്കാരിനും തദ്ദേശ സ്വയം ഭരണ വകുപ്പിനും വേണ്ടി ഹൃദയപൂര്‍വം അഭിവാദ്യം ചെയ്യുകയാണ്. 

വാര്‍ഡിലെ നിരവധി വീടുകളില്‍ നിന്ന് ശേഖരിച്ച പ്ലാസ്റ്റിക് മാലിന്യം തരംതിരിക്കുന്നതിനിടെയാണ്, പ്ലാസ്റ്റികിനൊപ്പം പണം എന്തെങ്കിലും ഉള്‍പ്പെട്ടിരുന്നോ എന്ന അന്വേഷണവുമായി രാജീവന്‍റെ ഫോൺ വരുന്നത്. കൂലിവേലക്കാരനായ രാജീവൻ വീട് പണിക്കായി സൂക്ഷിച്ച പണമാണ് നഷ്ടമായത് എന്നും ഇവരെ അറിയിച്ചു. ആ നാട്ടില്‍ നിന്ന് ശേഖരിച്ച മാലിന്യമാകെ അരിച്ചുപെറുക്കി, ഒടുവില്‍ അരലക്ഷം രൂപ ഇവര്‍ കണ്ടെത്തുകയായിരുന്നു. പണം സുരക്ഷിതമായി കയ്യിലുണ്ടെന്ന് ഉടമയെ വിളിച്ച് അറിയിച്ച്, സാക്ഷികളുടെ സാന്നിധ്യത്തില്‍ കൈമാറി. 

അൻപത് രൂപ പിടിച്ചുപറിക്കുന്നവരെന്ന് ഹരിതകര്‍മ്മസേനാംഗങ്ങളെ ചിത്രീകരിക്കാൻ നടത്തുന്ന ശ്രമങ്ങളെ, അൻപതിനായിരം രൂപ സുരക്ഷിതമായി തിരിച്ചേല്‍പ്പിച്ച് സുശീലയും ഭവാനിയും ഒറ്റ നിമിഷത്തില്‍ തോല്‍പ്പിക്കുകയാണ്. മാലിന്യം ശേഖരിച്ച് മാത്രമല്ല, എല്ലാ രീതിയിലും നാടിനായി സേവനം ചെയ്യുന്ന സന്നദ്ധപ്രവര്‍ത്തകരാണ് ഹരിതകര്‍മ്മ സേനാംഗങ്ങളെന്ന് ഇവര്‍ ഒരിക്കല്‍ക്കൂടി തെളിയിക്കുകയാണ്. സംസ്ഥാനത്തെ 30,890 സേനാംഗങ്ങളുടെയും പ്രതിനിധികളാണിവര്‍. കേരളത്തിന്‍റെ ഈ ശുചിത്വ സേനയെ ചേര്‍ത്തുപിടിക്കാനും സഹായമുറപ്പാക്കാനും സമൂഹമാകെ രംഗത്തിറങ്ങണം. സുശീലയെയും ഭവാനിയെയും ഒരിക്കല്‍ക്കൂടി അഭിനന്ദിക്കുന്നു. 

Honest | പ്ലാസ്റ്റിക് മാലിന്യത്തിൽ നിന്ന് കിട്ടിയത് അരലക്ഷം രൂപ; ഉടമസ്ഥനെ കണ്ടെത്തി തിരിച്ചേൽപിച്ച് മാതൃക കാട്ടി ഹരിതകര്‍മ സേനാംഗങ്ങളായ സുശീലയും ഭവാനിയും; ചിത്രം പങ്കുവെച്ച് മന്ത്രി എംബി രാജേഷിന്റെ പ്രശംസ

Keywords: Latest-News, News, Top-Headlines, Kerala, Kasaragod, Madikai, Plastic, Minister, Social-Media, Lost money returned to owner.

Tags

Share this story

google news
Aster mims 04/11/2022

DONATE
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL