Re-investigation | ജമാഅത് ഭാരവാഹികള്‍ വീട്ടില്‍ അതിക്രമിച്ച് കയറി വധഭീഷണി മുഴക്കിയെന്ന പരാതിയില്‍ ഡിവൈഎസ്പി റാങ്കിലുള്ള ഉദ്യോഗസ്ഥനെ കൊണ്ട് പുനരന്വേഷണം നടത്താന്‍ ഡിജിപിയുടെ ഉത്തരവ്
Jan 25, 2023, 15:50 IST
തൃക്കരിപ്പൂര്‍: (www.kasargodvartha.com) ജമാഅത് ഭാരവാഹികള്‍ വീട്ടില്‍ അതിക്രമിച്ച് കയറി ഭീഷണി മുഴക്കിയെന്ന പരാതിയില്‍ ഡി വൈ എസ് പി റാങ്കിലുള്ള ഉദ്യോഗസ്ഥനെ കൊണ്ട് പുനരന്വേഷണം നടത്താന്‍ ഡിജിപിയുടെ ഉത്തരവ്. തൃക്കരിപ്പൂര്‍ കൈക്കോട്ട് കടവിലെ കെ അബ്ദുല്ലയുടെ പരാതിയിലാണ് ഡിജിപിയുടെ ഉത്തരവ്.
2021 ജൂണ്‍ 11 ന് രാത്രി ഒന്‍പത് മണിയോടെ ജമാഅത് ഭാരവാഹികളായ മെഹബൂബ്, സൈനുല്‍ ആബിദ്, നാസര്‍ എന്നിവരും കണ്ടാല്‍ അറിയാവുന്ന പത്തോളം പേരും ചേര്‍ന്ന് വീട്ടില്‍ അതിക്രമിച്ച് കയറി അബ്ദുല്ലയെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയെന്ന പരാതിയിലാണ് പുനരന്വേഷണം നടത്താന്‍ ഉത്തരവായിരിക്കുന്നത്.
ജമാഅതിന് കിഴിലുള്ള സ്കൂളില്‍ പണം വാങ്ങി അധ്യാപക നിയമനം നടത്തുന്നതിനെതിരെ പ്രതികരിച്ചതിന്റെ പേരിലാണ് തനിക്കെതിരെ വധഭീഷണി ഉണ്ടായതെന്ന് അബ്ദുല്ല പറഞ്ഞു.
സംഭവത്തില്‍ അബ്ദുല്ലയുടെ ഭാര്യ എന്‍ പി ആതിഖയുടെ പരാതിയില്‍ ചന്ദേര പൊലീസ് കേസ് എടുത്തിരുന്നെങ്കിലും രണ്ട് വര്‍ഷം കഴിഞ്ഞിട്ടും ഒരു നടപടിയും സ്വീകരിച്ചില്ലെന്ന് കാണിച്ച് അബ്ദുല്ല ഡിജിപിക് നല്കിയ പരാതിയിലാണ് ഡി വൈ എസ് പി റാങ്കിലുള്ള ഉദ്യോഗസ്ഥനെ കൊണ്ട് ഇപ്പോള്‍ പുനരന്വേഷണം നടത്തിയ ശേഷം റിപോര്‍ട് സമര്പിക്കാന് ഡിജിപി ആവശ്യപ്പെട്ടിരിക്കുന്നത്.
Keywords: Latest-News, Kerala, Kasaragod, Trikaripur, Top-Headlines, Police, Investigation, Complaint, Death threat: DGP orders re-investigation.
< !- START disable copy paste -->