city-gold-ad-for-blogger
Aster MIMS 10/10/2023

Tata Hospital | കോവിഡ് രോഗിയെ പ്രവേശിപ്പിക്കാന്‍ തയ്യാറകാതെ കാസര്‍കോട്ടെ ടാറ്റ ആശുപത്രി; വീട്ടിലേക്ക് തന്നെ തിരിച്ചയച്ചു; പ്രതീക്ഷയോടെ തുടങ്ങിയ ആതുരാലയത്തിന് പൂട്ട് വീഴുന്നു

കാഞ്ഞങ്ങാട്: (www.kasargodvartha.com) കോവിഡ് രോഗിയെ പ്രവേശിപ്പിക്കാന്‍ തയ്യാറാകാതെ കാസര്‍കോട്ടെ ടാറ്റ ആശുപത്രി. പനിയും മറ്റ് അസ്വസ്ഥതകളും ഉണ്ടായതിനെ തുടര്‍ന്ന് കാഞ്ഞങ്ങാട്ടെ സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഉദുമയിലെ വെളുത്തമ്പുവിനെ കോവിഡ് ടെസ്റ്റിനായി സ്വകാര്യ ലാബിലേക്ക് അയക്കുകയായിരുന്നു. ശനിയാഴ്ച ഉച്ചയോടെ പരിശോധന ഫലം പുറത്ത് വന്നപ്പോള്‍ കോവിഡ് ആണെന്ന് വ്യക്തമായി.
                        
Tata Hospital | കോവിഡ് രോഗിയെ പ്രവേശിപ്പിക്കാന്‍ തയ്യാറകാതെ കാസര്‍കോട്ടെ ടാറ്റ ആശുപത്രി; വീട്ടിലേക്ക് തന്നെ തിരിച്ചയച്ചു; പ്രതീക്ഷയോടെ തുടങ്ങിയ ആതുരാലയത്തിന് പൂട്ട് വീഴുന്നു

ഇതേ തുടര്‍ന്ന് ആശുപത്രി അധികൃതര്‍ ചട്ടഞ്ചാല്‍ തെക്കിലിലെ ടാറ്റാ കോവിഡ് ആശുപത്രിയുമായി ബന്ധപ്പെട്ടപ്പോള്‍ രോഗിയെ ഇങ്ങോട്ട് അയക്കേണ്ടന്നും ആശുപത്രിയുടെ പ്രവര്‍ത്തനം അവസാനിപ്പിക്കുന്നതിന് ഭാഗമായി ഒരു രോഗിയെയും സ്വീകരിക്കുന്നില്ലെന്നും അറിയിക്കുകയായിരുന്നുവെന്നാണ് പറയുന്നത്. ഇതിനെ തുടര്‍ന്ന് രോഗിയെ വീട്ടിലേക്ക് തന്നെ അയച്ചു. രോഗിക്ക് വലിയ കുഴപ്പം ഇല്ലാത്ത കൊണ്ടാണ് വീട്ടിലേക്ക് അയച്ചതെന്ന് ആശുപത്രി അധികൃതര്‍ വ്യക്തമാക്കി.

കോവിഡ് കൊടുമ്പിരി കൊണ്ട സമയത്ത് അയല്‍ സംസ്ഥാനങ്ങള്‍ അതിര്‍ത്തി അടച്ചതിനെ തുടര്‍ന്ന് കാസര്‍കോട്ടെ രോഗികള്‍ക്ക് ചികിത്സ നിഷേധിക്കപ്പെട്ടതോടെയാണ് കോടികള്‍ ചിലവിട്ട് ടാറ്റ കംപനി കാസര്‍കോട്ട് ആശുപത്രി തുടങ്ങിയത്. 2020 ഏപ്രില്‍ 29 ന് നിര്‍മാണം ആരംഭിച്ച ആശുപത്രി സെപ്റ്റംബര്‍ ഒമ്പതിന് മുഖ്യമന്ത്രിയാണ് നാടിന് സമര്‍പിച്ചത്. അതിവേഗം നിര്‍മാണം പൂര്‍ത്തിയാക്കിയ ആശുപത്രിയില്‍ ഒക്ടോബര്‍ 26 മുതല്‍ കോവിഡ് രോഗികളെ പ്രവേശിപ്പിച്ച് തുടങ്ങി. 128 കണ്ടൈനറുകളിലായി 551 കിടക്കകളാണ് സജ്ജീകരിച്ചത്. ടാറ്റാ ഗ്രൂപിന്റെ സാമൂഹ്യ സേവന പ്രവര്‍ത്തനങ്ങളുടെ ഭാഗമായാണ് ആശുപത്രി നിര്‍മിച്ചത്.
          
Tata Hospital | കോവിഡ് രോഗിയെ പ്രവേശിപ്പിക്കാന്‍ തയ്യാറകാതെ കാസര്‍കോട്ടെ ടാറ്റ ആശുപത്രി; വീട്ടിലേക്ക് തന്നെ തിരിച്ചയച്ചു; പ്രതീക്ഷയോടെ തുടങ്ങിയ ആതുരാലയത്തിന് പൂട്ട് വീഴുന്നു

കോവിഡ് ഭീതി ഒഴിഞ്ഞാല്‍ മറ്റ് ചികിത്സയ്ക്ക് വേണ്ടിയുള്ള ആശുപത്രിയാക്കി മാറ്റുമെന്നാണ് അധികൃതര്‍ വ്യക്തമാക്കിയിരുന്നത്. എന്നാല്‍ ടാറ്റ ആശുപത്രി അടച്ചുപൂട്ടാന്‍ തന്നെയാണ് സര്‍കാരും ആരോഗ്യവകുപ്പും തീരുമാനിച്ചിരിക്കുന്നതെന്നാണ് വിവരം. ഇതിന്റെ ഭാഗമായി ഭൂരിഭാഗം ജീവനക്കാരെയും മറ്റ് ആരോഗ്യ കേന്ദ്രത്തിലേക്ക് മാറ്റി കഴിഞ്ഞു. സ്‌പെഷ്യാലിറ്റി ഡോക്ടര്‍മാര്‍ ഉള്‍പെടെ 191 ജീവനക്കാരെയാണ് കോവിഡ് ആശുപത്രിയില്‍ നിയമിച്ചിരുന്നത്. ഇതില്‍ 170 പേരെയും മറ്റ് ആശുപത്രിയിലേക്ക് മാറ്റി. അവശേഷിക്കുന്ന ജീവനക്കാരെയും മറ്റ് കേന്ദ്രങ്ങളിലേക്ക് മാറ്റുന്നതോടെ കോവിഡ് ആശുപത്രി പൂര്‍ണമായും പൂട്ടുമെന്ന സൂചനയാണ് പുറത്തുവരുന്നത്.

ഇവിടത്തെ ഉപകരണങ്ങള്‍ മറ്റ് ആശുപത്രികളിലേക്ക് കൊണ്ട് പോയിട്ടുണ്ട്. കാഞ്ഞങ്ങാട് ജില്ലാശുപത്രി, കാസര്‍കോട് ജെനറല്‍ ആശുപത്രി, ഉദ്ഘാടനം കഴിഞ്ഞിട്ടും പ്രവര്‍ത്തനം തുടങ്ങാത്ത കാഞ്ഞങ്ങാട്ടെ അമ്മയും കുഞ്ഞും ആശുപത്രി എന്നിവിടങ്ങളിലേക്കാണ് ഉപകരണങ്ങള്‍ മാറ്റിയിരിക്കുന്നത്. ചികിത്സാ രംഗത്ത് ഏറ്റവും പിന്നാക്കം നല്‍കുന്ന കാസര്‍കോട്ട് വലിയ പ്രതീക്ഷയോടെയാണ് ടാറ്റ ആശുപത്രി ആരംഭിച്ചത്. സ്ഥലം ഒരുക്കികൊടുക്കലും ജീവനക്കാരെ നിയമിക്കലും മാത്രമായിരുന്നു സര്‍കാരിന്റെ ചുമതലയുണ്ടായിരുന്നത്.

ടാറ്റ ആശുപത്രി അടച്ചുപൂട്ടുന്നതിനെതിരെ വ്യാപകമായ പ്രതിശേഷം നടക്കുന്നതിനിടെയാണ് കോവിഡ് രോഗിക്ക് പോലും പ്രവേശനം നിഷേധിച്ചിരിക്കുന്നത്. ഏറെ കൊട്ടിഘോഷിച്ച ബദിയഡുക്ക ഉക്കിനടുക്കയിലെ കാസര്‍കോട് മെഡികല്‍ കോളജിന്റെ ഭാഗമായി തുറന്ന കോവിഡ് വാര്‍ഡ് നേരത്തെ തന്നെ നിര്‍ത്തലാക്കിയിരുന്നു. ഇവിടേക്ക് നിയമിച്ച ജീവനക്കാരെയെല്ലാം അതാത് സ്ഥലങ്ങളിലേക്ക് തന്നെ തിരിച്ചയക്കുകയും ചെയ്തു. 10 വര്‍ഷമായിട്ടും ഒപി ക്ലിനിക് പോലെയാണ് ഉക്കിനടുക്കയില്‍ മെഡികല്‍ കോളജില്‍ ചികിത്സ നടന്നുവരുന്നത്.

Keywords:  Latest-News, Kerala, Kasaragod, Kanhangad, Top-Headlines, Hospital, Health, Treatment, Patient's, Kasaragod: Tata Hospital to close soon?
< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022

DONATE
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL