city-gold-ad-for-blogger
Aster MIMS 10/10/2023

Conference | അമേരികയില്‍ നടന്ന റേഡിയോളജി വിദഗ്ധരുടെ സമ്മേളനത്തില്‍ ഇന്‍ഡ്യയെ പ്രതിനിധീകരിച്ച് പ്രബന്ധം അവതരിപ്പിച്ച് കാസര്‍കോട്ടെ ഡോക്ടര്‍; അഭിമാനമായി ഡോ. ശെറിന്‍ ആരിഫ്

പെറുവാഡ്: (www.kasargodvartha.com) അമേരികയിലെ ചികാഗോയില്‍ നടന്ന റേഡിയോളജി സൊസൈറ്റി ഓഫ് നോര്‍ത് അമേരിക (RSNA) യുടെ സമ്മേളനത്തില്‍ പ്രബന്ധം അവതരിപ്പിച്ച് കാസര്‍കോട് സ്വദേശിനിയായ ഡോക്ടര്‍ അഭിമാനമായി. മൊഗ്രാല്‍ പെറുവാഡിലെ ഡോ. ശെറിന്‍ ആരിഫാണ് കഴിഞ്ഞ ദിവസം പ്രബന്ധം അവതരിപ്പിച്ചത്. നിലവില്‍ കോയമ്പത്തൂരിലെ കോവൈ മെഡികല്‍ കോളജില്‍ റേഡിയോളജി ബിരുദാനന്തര ബിരുദ അവസാന വര്‍ഷ വിദ്യാര്‍ഥിനിയാണ് ശെറിന്‍.
               
Conference | അമേരികയില്‍ നടന്ന റേഡിയോളജി വിദഗ്ധരുടെ സമ്മേളനത്തില്‍ ഇന്‍ഡ്യയെ പ്രതിനിധീകരിച്ച് പ്രബന്ധം അവതരിപ്പിച്ച് കാസര്‍കോട്ടെ ഡോക്ടര്‍; അഭിമാനമായി ഡോ. ശെറിന്‍ ആരിഫ്

ഇത്തരമൊരു അവസരം ലഭിച്ചതില്‍ ഏറെ സന്തോഷമുണ്ടെന്ന് ഡോ. ശെറിന്‍ കാസര്‍കോട് വാര്‍ത്തയോട് പറഞ്ഞു. 2006ല്‍ പരിയാരം മെഡികല്‍ കോളജില്‍ നിന്ന് എംബിബിസ് പൂര്‍ത്തിയാക്കി അമേരികയിലും ദുബൈയിലും കുടുംബ സമേതം കഴിഞ്ഞ ശെറിന്‍ മാതാപിതാക്കള്‍ക്കൊപ്പം കഴിയാന്‍ ഭര്‍ത്താവിനൊപ്പം ജന്മനാട്ടിലേക്ക് തന്നെ തിരിച്ച് വരികയായിരുന്നു. എംബിബിസ് പാസായി 14 വര്‍ഷങ്ങള്‍ പിന്നിട്ട് തന്റെ മൂത്ത മകന്‍ പത്താം ക്ലാസ് പൂര്‍ത്തിയാക്കിയപ്പോഴാണ്, നാട്ടിലെത്തിയ ശെറിന്‍ അഖിലേന്‍ഡ്യ തലത്തിലെ നീറ്റ് പിജി എഴുതി മെറിറ്റില്‍ തന്നെ ഡി എന്‍ ബിക്ക് സീറ്റ് നേടിയെടുത്തത്.
                  
Conference | അമേരികയില്‍ നടന്ന റേഡിയോളജി വിദഗ്ധരുടെ സമ്മേളനത്തില്‍ ഇന്‍ഡ്യയെ പ്രതിനിധീകരിച്ച് പ്രബന്ധം അവതരിപ്പിച്ച് കാസര്‍കോട്ടെ ഡോക്ടര്‍; അഭിമാനമായി ഡോ. ശെറിന്‍ ആരിഫ്

പെറുവാഡിലെ അഡ്വ. എംസിഎം അക്ബര്‍ - സാമൂഹ്യ പ്രവര്‍ത്തക സകീന ദമ്പതികളുടെ മകളാണ് ഡോ. ശെറിന്‍. വിദ്യാഭ്യാസ വിദഗ്ധനും ഐടി എന്‍ജിനീയറും മാനജ്‌മെന്റ് വിദഗ്ധനുമായ ആരിഫാണ് ഭര്‍ത്താവ്. ദമ്പതികളുടെ മകനും വിദ്യാര്‍ഥിയുമായ ഫഹീം, റൂബിക്‌സ് ക്യൂബ് സെറ്റിങ്ങില്‍ ലോക റെകോര്‍ഡ് നേടിയിട്ടുണ്ട്. മറ്റു രണ്ടു മക്കളായ മിന്‍ഹ (12), ഇല്‍ഹാം (അഞ്ച്) എന്നിവരെ ഹോം സ്‌കൂളിംഗിലൂടെ ആരിഫ് വീട്ടിലിരുത്തി പഠിപ്പിക്കുന്നു.

Keywords:  Latest-News, Kerala, Kasaragod, Conference, Doctor, Student, Top-Headlines, Dr. Sherin Arif, Radiology Conference in America, Dr. Sherin Arif presented paper at Radiology Conference in America.
< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022

DONATE
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL