city-gold-ad-for-blogger
Aster MIMS 10/10/2023

Collector | വ്യാജ ഓണ്‍ലൈന്‍ സേവന കേന്ദ്രങ്ങള്‍ക്കെതിരെ ജില്ലാ ഭരണകൂടം രംഗത്ത്; കണ്ടെത്താന്‍ നിരീക്ഷണ സമിതി രൂപീകരിക്കുമെന്ന് കലക്ടര്‍; പൊതുജനങ്ങള്‍ ശ്രദ്ധിക്കണമെന്ന് നിര്‍ദേശം

കാസര്‍കോട്: (wwww.kasargodvartha.com) അക്ഷയയുടെ സേവനങ്ങള്‍ വ്യാജമായി നല്‍കുന്ന ഓണ്‍ലൈന്‍ സേവന കേന്ദ്രങ്ങള്‍ക്കെതിരെ കര്‍ശന നടപടിയുമായി ജില്ലാ കളക്ടര്‍. അനധികൃതമായി പ്രവര്‍ത്തിക്കുന്ന ഓണ്‍ലൈന്‍ കേന്ദ്രങ്ങളെ നിയന്ത്രിക്കാന്‍ പ്രത്യേക നിരീക്ഷണ സമിതി രൂപീകരിക്കും. സംസ്ഥാന സര്‍ക്കാരിന്റെ നിയന്ത്രണത്തില്‍ പ്രവര്‍ത്തിക്കുന്ന അക്ഷയ കേന്ദ്രങ്ങളുടെ സേവനങ്ങള്‍ സ്വകാര്യ ഓണ്‍ലൈന്‍ കേന്ദ്രങ്ങള്‍ നല്‍കുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നും ഇത്തരം കേന്ദ്രങ്ങള്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുന്നതാണെന്നും ജില്ലാ കളക്ടര്‍ ഭണ്ഡാരി സ്വാഗത് രണ്‍വീര്‍ചന്ദ് പറഞ്ഞു.
            
Collector | വ്യാജ ഓണ്‍ലൈന്‍ സേവന കേന്ദ്രങ്ങള്‍ക്കെതിരെ ജില്ലാ ഭരണകൂടം രംഗത്ത്; കണ്ടെത്താന്‍ നിരീക്ഷണ സമിതി രൂപീകരിക്കുമെന്ന് കലക്ടര്‍; പൊതുജനങ്ങള്‍ ശ്രദ്ധിക്കണമെന്ന് നിര്‍ദേശം

ഇത്തരം ഓണ്‍ലൈന്‍ കേന്ദ്രങ്ങള്‍ സര്‍ക്കാര്‍ സംവിധാനത്തിലൂടെ നല്‍കേണ്ട സേവനങ്ങള്‍ ലഭ്യമാക്കുന്നില്ലെന്ന് ഉറപ്പ് വരുത്തുന്നതിനായി പഞ്ചായത്ത് തലത്തില്‍ സ്ഥിരം നിരീക്ഷണ സമിതി രൂപീകരിക്കും. ജില്ലാ കളക്ടറുടെ നിര്‍ദ്ദേശപ്രകാരം സബ് കളക്ടറുടെ മേല്‍നോട്ടത്തില്‍ വില്ലേജ് ഓഫീസര്‍മാര്‍, പഞ്ചായത്ത് സെക്രട്ടറി, പോലീസ് എന്നിവരുടെ നേതൃത്വത്തിലായിരിക്കും സമിതി പ്രവര്‍ത്തിക്കുക. നാലു മാസത്തിലൊരിക്കല്‍ സമിതി അന്വേഷണ റിപ്പോര്‍ട്ട് ജില്ലാ കളക്ടര്‍ക്ക് സമര്‍പ്പിക്കും.

അധിക ഫീസ് ഇടാക്കിയാണ് ഇത്തരം ഓണ്‍ലൈന്‍ കേന്ദ്രങ്ങള്‍ പൊതുജനങ്ങള്‍ക്ക് സേവനങ്ങള്‍ നല്‍കുന്നത്. വിവിധ സര്‍ക്കാര്‍ വകുപ്പുകള്‍ ലഭ്യമാക്കിയിട്ടുള്ള സേവനങ്ങള്‍ ഓണ്‍ലൈനായി നല്‍കുന്നതിനുള്ള അംഗീകൃത കേന്ദ്രങ്ങള്‍ അക്ഷയ കേന്ദ്രങ്ങളാണ്. ഇത്തരം സര്‍ക്കാര്‍ സേവനങ്ങള്‍ക്കായി സ്വകാര്യ ഓണ്‍ലൈന്‍ കേന്ദ്രങ്ങളിലെത്തി പൊതുജനങ്ങള്‍ വഞ്ചിതരാകുന്ന സ്ഥിതിയാണ് ഇപ്പോഴുള്ളത്. വിലപ്പെട്ട രേഖകളുടെ സുരക്ഷിതത്വം പ്രവര്‍ത്തന നീരീക്ഷണത്തിന് വിവിധ തലത്തിലുള്ള സംവിധാനങ്ങള്‍ സര്‍ക്കാര്‍ നിശ്ചയിച്ചിട്ടുള്ള സര്‍വീസ് ചാര്‍ജ് എന്നിവ കണക്കിലെടുത്ത് സര്‍ക്കാരിന്റെ വിവിധ ഓണ്‍ലൈന്‍ സേവനങ്ങള്‍ക്ക് അക്ഷയ കേന്ദ്രങ്ങള്‍ പ്രയോജനപ്പെടുത്താന്‍ പൊതുജനങ്ങള്‍ ശ്രദ്ധിക്കണമെന്നും ജില്ലാ കളക്ടര്‍ അറിയിച്ചു.

അക്ഷയ ഇരുപതാം വാര്‍ഷികാഘോഷ പരിപാടിയുടെ ഭാഗമായി കളക്ടറേറ്റ് മെയിന്‍ കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന ചടങ്ങില്‍ ജില്ലാ കളക്ടര്‍ ഭണ്ഡാരി സ്വാഗത് രണ്‍വീര്‍ചന്ദ് അക്ഷയ സംരംഭകരുമായി കളക്ടര്‍ സംവദിച്ചു. എല്ലാ സംരംഭകര്‍ക്കും കളക്ടര്‍ സര്‍ട്ടിഫിക്കറ്റ് വിതരണം ചെയ്തു. തുടര്‍ന്ന് അക്ഷയ ദിന സന്ദേശം നല്‍കി. പോസ്റ്റര്‍ കൈമാറല്‍ നിര്‍വ്വഹിച്ചു. സംസ്ഥാന ഐ ടി മിഷന്‍ ഡി.പി.എം എസ്.നിവേദ് റിപ്പോര്‍ട്ട് അവതരിപ്പിച്ചു. അക്ഷയ ഇരുപതാം വാര്‍ഷികാഘോഷം എ.ഡി.എം എ.കെ,രമേന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. ഫിനാന്‍സ് ഓഫീസര്‍ ശിവപ്രകാശന്‍ നായര്‍ അധ്യക്ഷത വഹിച്ചു. റേഷനിംഗ് ഇന്‍സ്‌പെക്ടര്‍ ജി.പ്രകാശ് പിള്ള, ഡെപ്യൂട്ടി തഹസില്‍ദാര്‍ തുളസി രാജ്, ഐ.ടി കോര്‍ഡിനേറ്റര്‍ ഉമ്മര്‍ ഫാറൂക്ക് എന്നിവര്‍ സംസാരിച്ചു. കെ.പുഷ്പലത സ്വാഗതവും ബി.സന്തോഷ് കുമാര്‍ നന്ദിയും പറഞ്ഞു.

Keywords:  Latest-News, Kerala, Kasaragod, Top-Headlines, Collectorate, District Collector, Akshaya Kendra, Fake,District administration against fake online service centers.
< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022

DONATE
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL