Burglary attempt | പ്രവാസിയുടെ പൂട്ടിയിട്ട വീട്ടിൽ മോഷണ ശ്രമം
Nov 21, 2022, 17:19 IST
ആദൂർ: (www.kasargodvartha.com) പ്രവാസിയുടെ പൂട്ടിയിട്ട വീട്ടിൽ മോഷണശ്രമം. ആദൂർ കുണ്ടാറിലെ ഹാരിസിന്റെ വീട്ടിലാണ് മോഷണ ശ്രമം നടന്നത്.
വീടിന്റെ പിറക് വശത്തെ ഗ്രിൽസ് തകർത്ത് അടുക്കള വാതിൽ കുത്തിത്തുറന്ന് അകത്ത് കടന്ന മോഷ്ടാവ് കിടപ്പ് മുറിയിലെ സാധന സാമഗ്രികളും വസ്ത്രങ്ങളും വാരിവലിച്ചിട്ടതായാണ് പരാതി. അലമാര കുത്തിതുറക്കാൻ മോഷ്ടാക്കൾ ശ്രമം നടത്തിയെങ്കിലും നമ്പർ ലോക് ആയതിനാൽ പൂട്ട് തകർക്കാനായില്ലെന്ന് ബന്ധുക്കൾ പറഞ്ഞു.
പ്രവാസിയുടെ ബന്ധുവായ സിഎം മുഹമ്മദിൻ്റെ പരാതിയിൽ ആദൂർ പൊലീസ് കേസെടുത്ത് അന്വേഷണം ഊർജിതമാക്കി.

Keywords: Burglary attempt in locked house of expatriate, Adhur,news, Kasaragod, Top-Headlines,Theft,house-robbery,Police,Investigation.