city-gold-ad-for-blogger
Aster MIMS 10/10/2023

Karnataka | സ്‌ഫോടനം നടന്ന ഓടോറിക്ഷയുടെ ഡ്രൈവര്‍ക്ക് ആഭ്യന്തര മന്ത്രി അരലക്ഷം രൂപ കൈമാറി

-സൂപ്പി വാണിമേല്‍

മംഗ്‌ളൂരു: (www.kasargodvartha.com) കങ്കനാടി പൊലീസ് സ്റ്റേഷന്‍ പരിസരത്ത് നഗുറിയില്‍ പ്രഷര്‍ കുകര്‍ പൊട്ടിത്തെറിച്ച ഓടോറിക്ഷയുടെ ഡ്രൈവര്‍ പുരുഷോത്തം പൂജാരിയെ(53) ആഭ്യന്തര മന്ത്രി അറഗ ജ്ഞാനേന്ദ്ര ആശുപത്രിയില്‍ സന്ദര്‍ശിച്ചു.
   
Karnataka | സ്‌ഫോടനം നടന്ന ഓടോറിക്ഷയുടെ ഡ്രൈവര്‍ക്ക് ആഭ്യന്തര മന്ത്രി അരലക്ഷം രൂപ കൈമാറി

ആദ്യ സഹായമായി 50,000 രൂപ മന്ത്രി പുരുഷോത്തമയുടെ ഭാര്യക്ക് കൈമാറി. കഴിഞ്ഞ ശനിയാഴ്ചയാണ് പുരുഷോത്തമയുടെ ഓടോറിക്ഷയില്‍ സ്‌ഫോടനമുണ്ടായത്. ഇദ്ദേഹത്തിന് നഷ്ടപരിഹാരം നല്‍കണമെന്ന് ജില്ലാ ഡെപ്യൂടി കമീഷണര്‍ എം ആര്‍ രവികുമാര്‍ സര്‍കാറിനോട് ശിപാര്‍ശ ചെയ്തിരുന്നു. സ്‌ഫോടനം നടന്ന സ്ഥലവും ഓടോറിക്ഷയും ആഭ്യന്തര മന്ത്രിയും ഡിജിപി പ്രവീണ്‍ സൂഡും സന്ദര്‍ശിച്ചു.
    
Karnataka | സ്‌ഫോടനം നടന്ന ഓടോറിക്ഷയുടെ ഡ്രൈവര്‍ക്ക് ആഭ്യന്തര മന്ത്രി അരലക്ഷം രൂപ കൈമാറി

സ്‌ഫോടനത്തില്‍ പൊള്ളലേറ്റ് ചികിത്സയില്‍ കഴിയുന്ന ഓടോറിക്ഷാ യാത്രക്കാരന്‍ മുഹമ്മദ് ശാരിഖിന്(24) എതിരെ ചുമത്തിയ തീവ്രവാദ പ്രവര്‍ത്തന കേസ് വൈകാതെ എന്‍ഐഎക്ക് കൈമാറുമെന്ന് ആഭ്യന്തരമന്ത്രി മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. നിലവില്‍ കര്‍ണാടക പൊലീസും എന്‍ഐഎയും സംയുക്തമായാണ് അന്വേഷിക്കുന്നത്.
               
Karnataka | സ്‌ഫോടനം നടന്ന ഓടോറിക്ഷയുടെ ഡ്രൈവര്‍ക്ക് ആഭ്യന്തര മന്ത്രി അരലക്ഷം രൂപ കൈമാറി

Keywords:  Latest-News, National, Top-Headlines, Karnataka, Investigation, Mangalore, Blast in Auto-rickshaw; Karnataka Home Minister handed over half a lakh rupees to the driver.
< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022

DONATE
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL